Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-7 ബി.ജോണ്‍ കുന്തറ)

Published on 18 December, 2016
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-7 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 7

മാത്യൂസിനെ കാണാതായതിന്റെ നാലാം ദിവസം…
നാലാമത്തെ ദിവസം കേരളത്തിലുള്ള ബന്ധുക്കളുടെ ഏതാനും ഫോണ്‍ വിളികള്‍ക്കപ്പുറം പ്രത്യേകിച്ചൊന്നും സം‘വിക്കാതെ കടന്നുപോയി. മാത്യൂസിന്റെ ഒരു കസിന്‍ പോലീസില്‍ നിന്നും സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞു. അയാള്‍ക്ക് എറണാകുളത്തെ ഡിസ്ട്രിക്റ്റ് പോലീസ് ഓഫീസിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നു. ഞാന്‍ സഹായത്തിന് നന്ദി പറഞ്ഞ് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ ജോലി ചെയ്യുന്ന ഷീല വന്ന് എന്തെങ്കിലും സഹായം വേണമോയെന്ന് അന്വേഷിച്ചു. അത് പറ്റിയ സമയത്തായിരുന്നു. ഇച്ചാച്ചനും അമ്മച്ചിയ്ക്കും കാപ്പിയുണ്ടാക്കാന്‍ വേണ്ടി പാല് വേണ്ടിയിരുന്നു. എനിക്ക് പുതിയ പാല്‍ തന്നെ വേണമെന്നില്ലായിരുന്നു. എനിക്കും മാത്യൂസിനും കേരളത്തിലെ പായ്ക്കറ്റ് പാലിനോട് വലിയ താല്പര്യമില്ലായിരുന്നു. അത് വളരെ നേര്‍ത്ത പ്ലാസ്റ്റിക് പായ്ക്കറ്റ് ആണ്. ചെറിയ കടകളില്‍ മിക്കപ്പോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കുകയുമില്ല. ഷീലയോട് രണ്ട് പായ്ക്കറ്റ് പാലും ബ്രഡും വേണമെന്ന് പറഞ്ഞു. അവള്‍ക്ക് അത് ചെയ്യാന്‍ സന്തോഷമായിരുന്നു. ഞാന്‍ പണം എടുക്കാന്‍ തിരിയുമ്പോള്‍ അവള്‍ പറഞ്ഞു, “ഞാന്‍ തിരിച്ച് വന്നിട്ട് പണം തന്നാല്‍ മതി മാഡം.”

ആന്‍ഡ്രൂവും നീലയും അടുത്ത ദിവസം എത്തുമെന്നത് അല്പം ആശ്വാസം പകര്‍ന്നിരുന്നു. ഞങ്ങളുടെ ഫ്‌ലാറ്റില്‍ മൂന്ന് ബെഡ് റൂമുകളുണ്ട്. അമ്മച്ചിയ്‌ക്കൊപ്പം അന്ന വന്നതും സഹായമായി. അവള്‍ പാചകവും മറ്റ് പണികളുമെല്ലാം നോക്കിക്കോളും. ജോലിയൊന്നുമില്ലാതിരിക്കുമ്പോള്‍ ടിവി കണ്ടോളാന്‍ ഞാന്‍ അവളോട് പറഞ്ഞു.

അന്ന് വൈകുന്നേരം അനിലും സന്ദര്‍ശിച്ചു. ഞാന്‍ അയാള്‍ക്ക് ഇച്ചാച്ചനേയും അമ്മച്ചിയേയും പരിചയപ്പെടുത്തി. കാര്യങ്ങള്‍ക്ക് എന്തെങ്കിലും പുരോഗതിയുണ്ടോ എന്നറിയാനാണയാള്‍ വന്നത്. പോലീസുകാര്‍ വന്നതും ഫോട്ടോ കൈമാറിയതും ഞാന്‍ പറഞ്ഞു. എമ്പസ്സിയില്‍ നിന്നും വിളിച്ചതും സം‘ാഷണത്തില്‍ ഉള്‍പ്പെട്ടു. അനില്‍ പോകുന്നതിന് മുമ്പ് അടുത്ത ദിവസം ഞങ്ങളുടെ മകനും മകളും വരുന്നുണ്ടെന്ന് അറിയിച്ചു. അനിലിന് അത് കേട്ടപ്പോള്‍ സന്തോഷമായി. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളാന്‍ പറഞ്ഞ് അനില്‍ തിരിച്ച് പോയി.


(തുടരും.....)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക