Image

നോട്ട് നിരോധനം മണ്ടന്‍ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി

Published on 08 December, 2016
നോട്ട് നിരോധനം മണ്ടന്‍ തീരുമാനമെന്ന്  രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം മണ്ടന്‍ തീരുമാനമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഈ തീരുമാനം പൂര്‍ണപരാജയമാണ്. സാമ്പത്തികമാന്ദ്യം പോലുള്ള കാരണങ്ങള്‍ കൊണ്ടും മറ്റും ജോലി ഇല്ലാതാവുകയോ നഷ്ടം വരികയോ ചെയ്യുന്നതൊക്കെ സ്വാഭാവികമാണ് എന്നാല്‍ മോദിയുടെ ഈ തീരുമാനം കാരണം കര്‍ഷകര്‍ മരിക്കുകയാണ്. അപ്പോഴും മോദി ചിരിക്കുകയാണ്. 

നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ മോദി വിദഗ്ധരുടെ ഉപദേശം തേടിയിരുന്നില്ല. തീരുമാനത്തില്‍ പാവങ്ങള്‍ മാത്രമാണ് ബുദ്ധിമുട്ടുന്നതെന്നും രാഹുല്‍ പറഞ്ഞു.

ജനാധിപത്യത്തിലൂടെ സേച്ഛാധിപത്യത്തിലേക്ക് ഫാസിസത്തിന്റെ തിരപ്പുറപ്പാട്
നോട്ടുനിരോധനം ധീരമായ തീരുമാനമല്ല, മറിച്ച് മണ്ടത്തരമാണ്. പേടിഎം എന്ന് പറഞ്ഞാല്‍ പേ ടു മോഡി എന്നാണെന്നും രാഹുല്‍ പരിഹസിച്ചു.

നോട്ടുനിരോധന തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മണ്ടന്‍ തീരുമാനമെടുത്ത് ഓടുന്ന മോഡിയെ പാര്‍ലമെന്റില്‍ പിടിക്കും. വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Join WhatsApp News
Tom Abraham 2016-12-08 07:38:41
Rahul is right. Anything that hurts the poor for even one day is nonsense. Modi is the dumbest PM
Without any concern for our middle class. Why surgical , by them , who opposed Indira Gandhi s national emergency ? Let us hear what the Supreme Court would say.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക