Image

നോട്ട് നിരോധനം: നികുതി വരുമാനം കുത്തനെ ഇടിഞ്ഞു

Published on 08 December, 2016
നോട്ട് നിരോധനം:  നികുതി വരുമാനം കുത്തനെ  ഇടിഞ്ഞു
തിരുവനന്തപുരം: നോട്ട് നിരോധനം മൂലം കേരളത്തിന് വന്‍ നഷ്ടം. നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ നികുതി വരുമാനം കുത്തനെ ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. 838.92 കോടി രൂപയാണ് നവംബറില്‍ ഉണ്ടായത്. 

കറന്‍സി നോട്ടിന്റെ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമായതോടെ വ്യാപാര സ്ഥാപനങ്ങളിലെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. അടുത്തമാസം വാണിജ്യ നികുതി പിരിവിലാണ് ഇത് പ്രതിഫലിപ്പിക്കുക. 

വാണിജ്യ നികുതി ഇനത്തില്‍ ഒക്ടോബറില്‍ 3028.05 കോടി രൂപയായിരുന്നു ഖജനാവിലെത്തിയതെങ്കില്‍ നോട്ട് നിരോധനം പ്രാബല്യത്തിലായ നവംബറില്‍ 2746.51 കോടി രുപയായി ഇടിഞ്ഞു.

 നവംബറില്‍ 20 ശതമാനം വളര്‍ച്ചയായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാനത്തിന് കടമെടുക്കാനുള്ള വാര്‍ഷിക പരിധി 18,500 കോടി രൂപയില്‍ നിന്ന് ഉയര്‍ത്തണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

താഴും വളര്‍ച്ച നിരക്ക് എട്ടോ ഒന്‍പതോ ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന്് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. 

വളര്‍ച്ച നിരക്ക് ഒറ്റക്കത്തിലേക്ക് താഴുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശന്പളപെന്‍ഷന്‍ വിതരണത്തെ പോലും ഇത് ബാധിക്കും.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക