Image

പ്രധാനമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യേണ്ടി വരും: മന്ത്രി തോമസ് ഐസക്ക്

Published on 08 December, 2016
പ്രധാനമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യേണ്ടി വരും: മന്ത്രി തോമസ് ഐസക്ക്


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനങ്ങള്‍ വിചാരണ ചെയ്യേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അടുത്ത മാസം ശമ്പളം നല്‍കുന്നതിനായി സംസ്ഥാനത്ത് പണമില്ലെന്നും കേന്ദ്രത്തോട് കൂടുതല്‍ വായ്പ ആവശ്യപ്പെടുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

നോട്ടുനിരോധനം എന്തിന് വേണ്ടിയാണെന്നത് മോദിക്ക് ഇപ്പോള്‍ ഉത്തരമില്ല. അതുകൊണ്ടു മാത്രമാണ് ക്യാഷ്‌ലെസ് എക്കോണമിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നത്.

 നോട്ട് നിരോധനത്തെ തുടര്‍ന്ന് ട്രഷറികള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്തെ ശമ്പളപെന്‍ഷന്‍ വിതരണം താറുമാറായിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.


കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും പ്രധാനമന്ത്രി സമയം അനുവദിച്ചാലും ഇനി കൂടിക്കാഴ്ചക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

നോട്ടുനിരോധനം വന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിസന്ധിക്ക് യാതൊരു കുറവുമില്ലാത്ത സാഹചര്യത്തിലാണ് രൂക്ഷമായ പ്രതികരണവുമായി തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക