Image

ജയലളിതയുടെ വിയോഗത്തില്‍ 77 പേര്‍ മരിച്ചതായി എഡിഎംകെ

Published on 08 December, 2016
ജയലളിതയുടെ വിയോഗത്തില്‍ 77 പേര്‍ മരിച്ചതായി എഡിഎംകെ


ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് 77 പേര്‍ മരിച്ചതായി എഡിഎംകെ നേതൃത്വം. നേരത്തെ, 26 പേര്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും 77 പേര്‍ മരിച്ചതായാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാകുന്നത്.

എന്നാല്‍ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതലാണോ അതോ ഹൃദയസ്തംഭനമുണ്ടായ ഡിസംബര്‍ 4ന് ശേഷമാണോ ഈ മരണസംഖ്യയെന്ന് എഡിഎംകെ വ്യക്തമാക്കുന്നില്ല.

അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപാ വീതവും ജീവനൊടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നല്‍കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് കൈവിരല്‍ മുറിച്ചു കളഞ്ഞ് ദുംഖം പ്രകടിപ്പിച്ച ഉഗയനൂരിലെ അമ്മ ആരാധകന്റെ ചികിത്സയ്ക്കായി 50000 രൂപാ അനുവദിക്കുമെന്നും
ആത്മഹത്യാശ്രമം നടത്തിയവരുടെ എല്ലാ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും  പാര്‍ട്ടി ഇറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക