Image

ഇന്റര്‍നെറ്റില്‍ സിനിമകള്‍ പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍

Published on 08 December, 2016
ഇന്റര്‍നെറ്റില്‍ സിനിമകള്‍ പ്രചരിപ്പിക്കുന്ന  സംഘം പിടിയില്‍


കോയമ്പത്തൂര്‍: ഇന്റര്‍നെറ്റില്‍ സിനിമകള്‍ പ്രചരിപ്പിക്കുന്ന മുഖ്യകണ്ണികള്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍.

 സതീശ്, ശ്രീനി, ഭുവനേശ് എന്നിവരാണ് പിടിയിലായത്. പുലിമുരുകന്‍ സിനിമ ചോര്‍ന്നതുമാ!യി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ ആന്റി പൈറസി സെല്ലിന്റെ വലയില്‍ വീണത്.

തെന്നിന്ത്യന്‍ സിനിമകള്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ഇതിന്റെ പകര്‍പ്പുകള്‍ ലാബില്‍ നിന്നും തിയേറ്ററുകളില്‍ നിന്നും ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവരിലെ പ്രധാന കണ്ണികളാണ് ഇന്ന് പിടിയിലായവര്‍.

 ഇതിന് വേണ്ടി ഇവര്‍ ഒരു ഓഫീസ് കോയമ്പത്തൂരില്‍ തുറന്നിരുന്നു. ഈ ഓഫീ!സിലെ കമ്പ്യൂട്ടറും സെര്‍വറും പോലീസ് കണ്ടെടുത്തു.

ഇവര്‍ തമിഴ്‌ടോറന്റ് സൈറ്റുകളിലേക്ക് അടക്കം സിനിമകള്‍ അപ്‌ലോഡ് ചെയ്തിരുന്നു. കൂടാതെ നിരവധി സൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. 

ഇവരെ സഹായിക്കുന്ന ചിലര്‍ കാനഡയിലും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയും ചില സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചോര്‍ത്തുന്ന സിനിമകള്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഇവര്‍ക്ക് വിദേശത്ത് നിന്നും പണവും കിട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക