Image

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

Published on 08 December, 2016
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി


അലഹബാദ് :മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈടേക്കാടതി. ഇത് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. 

 വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്ക് മുകളിലല്ലെന്നും ഹൈക്കോടതി വിലയിരുത്തി. മുസ്ലിം സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അവകാശങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്.

ഈ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് മുത്തലാഖ്. ഭരണഘടനക്ക് അനുസൃതമായിട്ടായിരിക്കണം വ്യക്തി നിയമ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
മുത്തലാഖ് ചോദ്യം ചെയ്തുള്ള സമാന ഹര്‍ജികള്‍ സുപ്രീംകോടതിയുടേയും പരിഗണനയിലുണ്ട്. 

ഹര്‍ജിയില്‍മേല്‍ കോടതിയില്‍ വാദം നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി വിധിക്ക് വലിയ പ്രാധാന്യമുള്ളതായാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

മുത്തലാഖ് നിരോധിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്.

 എന്നാല്‍, മുത്തലാഖ് ഭരണഘടന അനുസരിച്ചുള്ള സാമുദായിക ആചാരമാണെന്നും ഇത്തരത്തിലുള്ള ആചാരങ്ങള്‍ വെച്ചു പുലര്‍ത്താന്‍ മുസ് ലിം സമുദായത്തിന് അവകാശമുന്നുെം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക