Image

ഹരിത കേരളം പദ്ധതിക്ക് തുടക്കമായി

Published on 08 December, 2016
ഹരിത കേരളം പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമങ്ങളും കലാലയങ്ങളും ഹരിതമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

വരുതലമുറയെ മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയാണിതെന്നും ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്ത് നെയ്യാറ്റിന്‍കരയിലെ കൊല്ലയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒരു പുതിയ സംസ്‌കാരം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കുന്നത് വേണ്ടിയാണ് സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹരിത കേരളം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ്, നടി മഞ്ജു വാര്യര്‍ തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ തലങ്ങളിലും ഇന്ന് ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക