ന്യൂയോര്‍ക്കിലെ പ്രബല മലയാളി സംഘടനായ യോങ്കേഴ്‌സ് മലയാളീ അസോസിയേഷന്‍ ഈ വര്ഷം മെഗാ
ഫാമിലി നൈറ്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 ന് വൈകുന്നേരം 5 .30 ന് റോയല്‍
പാലസില്‍ അരങ്ങേറുന്ന പരിപാടികള്‍ക്ക് ഫോമാ കമ്മിറ്റിയിലെ പ്രമുഖര്‍ക്കൊപ്പം വൈ.
എം. എ. യുടെ മുന്‍ കാല നേതാക്കളും പങ്കെടുക്കും.
തികച്ചും വ്യതസ്തമായ
ആഘോഷപരിപാടികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നാട്ടിയമുദ്രഅണിയിച്ചൊരുക്കുന്ന
നിര്‍ത്തസന്ധ്യ, ജെസ്‌മോനും ശാലിനിയും അരങ്ങുതകര്‍ക്കുന്ന ഗാനമേള ,
കുട്ടികള്‍ക്കായി ഫെയിസ് പെയിന്റിങ്, ഹെന്ന റ്റാറ്റൂ എന്നിവ ആകര്‍ഷണങ്ങളില്‍
ചിലതുമാത്രം.
കൂടാതെ തദവസരത്തില്‍ യോങ്കേഴ്‌സ് മലയാളീ അസോസിയേഷന്‍
വെബ്‌സൈറ്റ് സമര്‍പ്പണവും നടക്കുന്നു. ചടങ്ങിന് മുഖ്യ അതിഥിയായി എത്തുന്ന
തെന്നിന്ത്യന്‍ സൂപ്പര്‍ സിനിമാതാരം മന്യ വെബ്‌സൈറ്റ് സമര്‍പ്പണം നടത്തും. കൂടാതെ
പരിപാടിയില്‍ സാമൂഹിക സാംസ്ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു പ്രമുഖ നേതാക്കളും
പങ്കെടുക്കും.