Image

മന്ത്രി ജി. സുധാകരന് പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം

Published on 07 December, 2016
മന്ത്രി ജി. സുധാകരന് പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം
 
   തിരുവനന്തപുരം: കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏര്‍പ്പെടുത്തിയ പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം മന്ത്രി ജി. സുധാകരന്. 1000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

2012 മുതല്‍ പുറത്തിറങ്ങിയ കവിതാ സമാഹാരങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും ഡോ.സി. ഉണ്ണികൃഷ്ണന്‍, ബാബു കുഴിമറ്റം, ബാബു പാക്കനാര്‍, കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു, വൈസ് പ്രസിഡന്റ് ഡോ. ഷെര്‍ളി ശങ്കര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിര്‍ണിയിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക