Image

ബോളിവുഡ് മിസ് ചെയ്യുന്നുവെന്ന് പ്രിയങ്ക

Published on 07 December, 2016
ബോളിവുഡ് മിസ് ചെയ്യുന്നുവെന്ന് പ്രിയങ്ക
അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാന്റിക്കോയുടെയും ഹോളിവുഡ് ചിത്രം ബേവാച്ചിന്റെയും തിരക്കിലാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് മിസ്സ് ചെയ്യുന്നു എന്നാണ് മുന്‍ ലോക സുന്ദരി പറയുന്നത്. അടുത്ത ഒരു ബോളിവുഡ് ചിത്രത്തിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നാണ് പ്രിയങ്ക പറയുന്നത്. ട്വിറ്റില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.

മറ്റൊരു ആരാധകന്‍ ചോദിച്ചത് ബോളിവുഡ് നടി ആകുമായിരുന്നില്ലങ്കില്‍ ആരാകുമായിരുന്നു എന്നാണ്. അതിന് ഉത്തരമായി താനൊരു എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ആകുമായിരുന്നു എന്നാണ് പ്രിയങ്ക മറുപടി നല്‍കിയത്. തന്റെ ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ഡെയിന്‍ ജോണ്‍സണ്‍, സാക്ക് ഇഫ്രോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക