Image

പേഴ്‌സണ്‍ ഓഫ് ദി ഇയറായി ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു

Published on 07 December, 2016
പേഴ്‌സണ്‍ ഓഫ് ദി ഇയറായി ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു. തനിക്ക് ലഭിച്ച വലിയ ആദരവാണ് ഇതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആയിരുന്ന ഹില്ലരി ക്ലിന്റണാണ് രണ്ടാം സ്ഥാനത്ത് എത്തിയതെന്ന് മാഗസിന്റെ മാനേജിങ് എഡിറ്റര്‍ നാന്‍സി ഗിബ്‌സ് പറഞ്ഞു. 

ടൈം മാഗസിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പേഴ്‌സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബരാക്ക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ജൂലിയന്‍ അസാഞ്ജ്, ഹില്ലരി ക്ലിന്റണ്‍ എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്. 2014 ലും ഓണ്‍ലൈന്‍ റീഡേഴ്‌സ് പോളില്‍ മോദി ഒന്നാമത് എത്തിയിരുന്നു.

ഡിസംബര്‍ 4ന് അവസാനിച്ച ടൈം മാഗസിന്‍ സംഘടിപ്പിച്ച സര്‍വേയില്‍ നരേന്ദ്രമോഡിക്ക് 18 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, നിയുക്ത പ്രസിഡന്റ് ട്രമ്പ്, വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ എന്നിവര്‍ക്ക് 7ശതമാനം മാത്രമാണ് ലഭിച്ചത്.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഹില്ലരി ക്ലിന്റന്‍ എന്നിവര്‍ക്ക് യഥാക്രമം 2, 4 ശതമാനമാണ് ലഭിച്ചതെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക നേതാക്കളില്‍ നരേന്ദ്രമോഡി എത്രമാത്രം ഉയര്‍ന്നു നില്‍ക്കുന്ന എന്നതിന് അടിവരയിടുന്നതാണ് സര്‍വ്വെഫലം.

ഇതു രണ്ടാം തവണയാണ് മോഡി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുമ്പ് 2014ലായിരുന്നു. നാലു വര്‍ഷം തുടര്‍ച്ചയായി ടൈം മാഗസിന്റെ സര്‍വ്വെയില്‍ മോഡി ഉള്‍പ്പെട്ടിരുന്നു.
പേഴ്‌സണ്‍ ഓഫ് ദി ഇയറായി ഡൊണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക