Image

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന് യുവനേതൃത്വം: റോണി വറുഗീസ് ചെയര്‍മാന്‍

ജോര്‍ജ്ജ് ഓലിക്കല്‍ Published on 07 December, 2016
ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്  യുവനേതൃത്വം: റോണി വറുഗീസ് ചെയര്‍മാന്‍
ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം 2107 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

നവംബര്‍ 27ാം തീയതി ഞാറാഴ്ച പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. 2016 - ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി തോമസ് പോളും, വാര്‍ഷിക കണക്ക് ട്രഷറര്‍ സുരേഷ് നായരും അവതരിപ്പിച്ചു.

2016 ലെ പ്രവര്‍ത്തനങ്ങളെ പൊതുയോഗം വിലയിരുത്തി. പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ കേരളാഫോറത്തിന്റെ സംയുക്ത ഓണാഘോഷവും, കേരളപ്പിറവിയുടെ 60ാം പിറന്നാളും ആഘോഷിക്കുക വഴിയായി ഫിലാഡല്‍ഫിയായിലെ മലയാളി സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാനും അതിലൂടെ യുവാക്കളെയും പുതു തലമുറയെയും കേരളാഫോറത്തലേയ്ക്ക് ആകര്‍ഷിയ്ക്കുവാനും സാധിച്ചെന്നും 2016 ലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലില്‍ പറയുയുണ്ടായി. ഇതിന്റെ പ്രതിഫലനമെന്നോണം 2017 ലേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ യുവനിര കടന്നുവരുകയുണ്ടായി.

2017 ലേയ്ക്കുള്ള  ട്രൈസ്‌സ്റ്റേറ്റ്  കേരളാഫോറം ചെയര്‍മാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട റോണി വറുഗീസ് കഴിഞ്ഞ പത്തു വര്‍ഷമായി കേരളഫോറത്തിലെ സജീവപ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്. ഓണാഘോഷ ചെയര്‍മാന്‍, കേരളദിനാഘോഷ ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, കോട്ടയം അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകന്‍, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡക്‌സ് ചര്‍ച്ച് സെക്രട്ടറി  എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് കഴിവു തെിയിച്ചിട്ടുള്ള റോണി വറുഗീസിന്റെ നേതൃത്വം കേരളാഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്   ശക്തി പകരും.

ജനറല്‍ സെക്രട്ടറിയായ സുമോദ് നെല്ലിക്കാല പമ്പ മലയാളി അസ്സോസിയേഷനില്‍ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗായകനും, സംഘാടകനുമായ സുമോദിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളാഫോറത്തിനെ മികവുറ്റതാക്കും.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട  ടി.ജെ തോംസണ്‍ (സുനില്‍), ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ സജീവ പ്രവര്‍ത്തകനാണ്, ഫിലാഡല്‍ഫിയായിലെ കറക്ഷനല്‍ ഓഫീസേഴ്‌സിന്റെ സംഘടനയായ സീമിയോയില്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട.് ഫിലാഡല്‍ഫിയ കറക്ഷനല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലുഫ്റ്റനന്റായി ജോലി ചെയ്യുന്നു.

എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാരായി സുധ കര്‍ത്ത, ജോര്‍ജ്ജ് ഓലിക്കല്‍, ഫീലിപ്പേസ് ചെറിയാന്‍, ചാക്കോ എബ്രാഹം.  ജോഷി കുര്യക്കോസ് (സെക്രട്ടറ), ലീനോ സ്‌ക്കറിയ (ജോയിന്റ് ട്രഷറര്‍), മാത്യൂ സക്കറിയ (പി.ആര്‍.ഒ), രാജന്‍ സാമുവല്‍ (ഓണാഘോഷ ചെയര്‍മാന്‍), സജി കരിംകുറ്റിയില്‍ (കേരളദിനാഘോഷ ചെയര്‍മാന്‍), ദിലീപ് ജോര്‍ജ്ജ് (സ്‌പോര്‍ട്ട്‌സ്), ജോണ്‍ പി വര്‍ക്കി, റോയി സാമുവല്‍ (ഫുട്), ജീമോന്‍ ജോര്‍ജ്ജ,് സാജന്‍ വറുഗീസ് (ഓഡിറ്റര്‍) എന്നിവരാണ്  മറ്റു ഭാരവാഹികള്‍.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: റോണി വറുഗീസ് (ചെയര്‍മാന്‍) 267 243 9229, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി) 267 322 8527, ടി.ജെ തോംസണ്‍ (ട്രഷറര്‍) 215 429 2442.


ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്  യുവനേതൃത്വം: റോണി വറുഗീസ് ചെയര്‍മാന്‍
Join WhatsApp News
kayamkulam kanaran 2016-12-08 04:47:24
പ്രസിഡന്റെ ആരായാലും നിയത്രിക്കുന്നതു കർത്താവും ചെറിയാനും ഓലത്താനുമൊക്കെയാ ..ഇവമ്മാരൊക്കെ വെറും ഡമ്മികൾ ...കെട്ടിപ്പിടിക്കാൻ കുറെ സങ്കടനകൾ ..ഉടനെ ഇറങ്ങും എതെകിലും സ്റ്റേജുപ്രോഗ്രാമുമായി പിരിക്കാൻ . അതിനൊരു ചിരിമോനും കൂട്ടിനുണ്ട്  
പാപ്പി 2016-12-08 11:14:05
ഉറക്കമിളച്ചിരുന്ന്  അപകീർത്തിപ്പെടുത്താൻ ശ്രമിക്കാതെ തന്നിലേക്ക് തന്നെ തിരിഞ്ഞ് മനസ്സിൽ ഇത്തിരി നന്മ നിറച്ച് അസൂയ മാററി , ഈ മാർജ്ജാര സ്വഭാവം ഉപേക്ഷിച്ച് പുറത്തു വരിക.  എന്റെ പൊന്നു കണാര...,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക