Image

റിസോഴ്‌സ്‌ സാറ്റ്‌-2എ വിജയകരമായി വിക്ഷേപിച്ചു

Published on 07 December, 2016
റിസോഴ്‌സ്‌ സാറ്റ്‌-2എ വിജയകരമായി വിക്ഷേപിച്ചു


ചെന്നൈ: ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹമായ റിസോഴ്‌സ്‌ സാറ്റ്‌-2എ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 10.25ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം ലോഞ്ച്‌പാഡില്‍ നിന്നാണ്‌ ഉപഗ്രഹവുമായി പിഎസ്‌എല്‍വി-സി36 റോക്കറ്റ്‌ കുതിച്ചുയര്‍ന്നത്‌. വിക്ഷേപിച്ച്‌ 18 മിനിറ്റ്‌ കൊണ്ട്‌ 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ പിഎസ്‌എല്‍വി ഭ്രമണപഥത്തിലെത്തിച്ചു.

817 കിലോമീറ്റര്‍ ഉയരെയുള്ള സൗരകേന്ദ്രിത ഭ്രമണപഥത്തില്‍ ചുറ്റിയാണ്‌ റിസോഴ്‌സ്‌ സാറ്റ്‌-2എ ഭൂമിയെ നിരീക്ഷിക്കുക. മുന്‍ ഉപഗ്രഹങ്ങളിലുണ്ടായിരുന്നതു പോലെ മൂന്ന്‌ പേ ലോഡുകളാണ്‌ റിസോഴ്‌സ്‌ സാറ്റ്‌-2എ യിലുമുള്ളത്‌. ഹൈ റെസല്യൂഷന്‌ ലീനിയര്‍ ഇമേജിങ്‌ സെല്‍ഫ്‌ സ്‌കാനര്‍ ക്യാമറ, മീഡിയം റെസല്യൂഷന്‍ ലിസ്‌-3 ക്യാമറ, ആധുനിക വൈഡ്‌ ഫീല്‍ഡ്‌ സെന്‍സര്‍ ക്യാമറ എന്നിവയാണവ. ഈ ക്യാമറ പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും സൂക്ഷിക്കാന്‍ 200 ജിബി സംഭരണശേഷിയുള്ള സോളിഡ്‌ സ്റ്റേറ്റ്‌ റെക്കോഡറുകളുമുണ്ട്‌.

2003, 2011 വര്‍ഷങ്ങളില്‌ ഭ്രമണപഥത്തിലെത്തിച്ച റിസോഴ്‌സ്‌ സാറ്റ്‌ ഒന്ന്‌, റിസോഴ്‌സ്‌ സാറ്റ്‌ രണ്ട്‌ എന്നിവയുടെ തുടര്‍ച്ചയാണ്‌ പുതിയ ഉപഗ്രഹം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക