Image

ശശികല പാര്‍ട്ടി ജന. സെക്രട്ടറി ആയേക്കും

Published on 07 December, 2016
ശശികല പാര്‍ട്ടി ജന. സെക്രട്ടറി ആയേക്കും
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. ചില ദേശീയ മധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ജയലളിത മല്‍സരിച്ച ആര്‍കെ നഗറില്‍ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്. പനീര്‍ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ജയലളിതയുടെ അതേ ശൈലിയാകും ശശികലയും സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചത്തെ ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ ശശികലയായിരുന്നു ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി ശശികലയുടെ തലയില്‍ കൈവച്ചാണ് ആശ്വസിപ്പിച്ചത്. ഇതെല്ലാം ശശികലയുടെ രാഷ്ട്രിയ ഭാവി മുന്നില്‍ കണ്ടുള്ള നീക്കങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക