Image

സര്‍ക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്: അനധികൃത നിര്‍മാണങ്ങള്‍ സാധൂകരിക്കരുത്

Published on 07 December, 2016
സര്‍ക്കാരിനു വി.എസിന്റെ മുന്നറിയിപ്പ്: അനധികൃത നിര്‍മാണങ്ങള്‍ സാധൂകരിക്കരുത്
തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. സംസ്ഥാനത്തെ അനധികൃത നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് വി.എസ് പറഞ്ഞു. 

ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് പിഴ ഈടാക്കി സാധൂകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഈ നീക്കം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രോത്സാഹമാവുകയേ ഉള്ളൂവെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഒരുതരത്തിലുള്ള ഇളവുകളും നല്‍കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നടപടികളെ എത്തിര്‍ത്തയാളാണ് താനെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

നേരത്തെ, മരടിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മാണം, മൂന്നാറിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നടത്തിയ നിര്‍മാണങ്ങള്‍ എന്നിവയെ വി.എസ് പരസ്യമായി എതിര്‍ത്തിരുന്നു. നിലവില്‍ 15,000 ചതുരശ്രയടിയില്‍ താഴെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി അവ സാധൂകരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് വി.എസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക