Image

നവ്‌ജ്യോത്സിംഗ്‌ സിദ്ദു കോണ്‍ഗ്രസിലേക്ക്‌

Published on 06 December, 2016
നവ്‌ജ്യോത്സിംഗ്‌  സിദ്ദു കോണ്‍ഗ്രസിലേക്ക്‌
 ന്യൂഡല്‍ഹി: ക്രിക്കറ്റ്‌ താരവും ബിജെപി എംപിയുമായിരുന്ന നവ്‌ജ്യോത്സിംഗ്‌ സിദ്ദു കോണ്‍ഗ്രസില്‍ ചേരുമെന്നു സൂചന. ഇതിനു മുന്നോടിയായി സിദ്ദു പഞ്ചാബ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്‌ച. 

കൂടിക്കാഴ്‌ചയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ സിദ്ദു താത്‌പര്യം അറിയിച്ചെന്നാണു സൂചന.

നേരത്തെ, സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത്‌ സിംഗ്‌ കൗറും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക