Image

ശിവകാര്‍ത്തികേയന്‍ പെണ്‍വേഷത്തില്‍ തിളങ്ങിയ റെമോ ബോളിവുഡിലേക്ക്

Published on 06 December, 2016
ശിവകാര്‍ത്തികേയന്‍ പെണ്‍വേഷത്തില്‍ തിളങ്ങിയ റെമോ ബോളിവുഡിലേക്ക്


ശിവകാര്‍ത്തികേയന്റെ പെണ്‍ വേഷത്തോടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് റെമോ. കീര്‍ത്തി സുരേഷായിരുന്നു നായിക. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

തെലുങ്കില്‍ മോഴിമാറ്റി എത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വിജയാഘോഷ ചടങ്ങില്‍ വച്ച് ചിത്രത്തിന്റെ ക്യാമറാമാനായ പി സി ശ്രീരാമാണ് ഹിന്ദി റീമേക്ക് സൂചന നല്‍കിയത്. തമിഴില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്നെ ഹിന്ദി റീമേക്കിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക