Image

നെടുമ്പാശേരി അസോസിയേഷന്‍ രൂപീകരിച്ചു

Published on 06 December, 2016
നെടുമ്പാശേരി അസോസിയേഷന്‍ രൂപീകരിച്ചു

 മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നെടുമ്പാശേരി നിവാസികളുടെ കൂട്ടായ്മ നിലവില്‍ വന്നു. നെടുമ്പാശേരിയുടെ പ്രാന്തപ്രദേശങ്ങളായ കാലടി, മഞ്ഞപ്ര, മലയാറ്റൂര്‍, അങ്കമാലി നിവാസികളാണ് മെല്‍ബണില്‍ നെടുമ്പാശേരി കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 2017 ജനുവരിയില്‍ നടക്കുന്ന നെടുമ്പാശേരി സംഗമത്തില്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് നാടിന്റെ പൈതൃകം മനസിലാക്കി കൊടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളിയാവുക, മലയാള ഭാഷയുടെ പ്രസക്തി വിവരിച്ചു കൊടുക്കുന്ന ക്ലാസുകള്‍ നടത്തുക, നാട്ടില്‍ നിന്ന് വന്നിട്ടുള്ള മാതാപിതാക്കളുടെ ഒത്തുചേരല്‍ തുടങ്ങിയവ കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സിബി സെബാസ്റ്റ്യന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക