Image

താരരാജാക്കന്മാര്‍ക്ക് ഒരു തേങ്ങയും ചെയ്യാന്‍ പറ്റില്ല: ഇന്നസെന്റ്

Published on 17 February, 2012
താരരാജാക്കന്മാര്‍ക്ക് ഒരു തേങ്ങയും ചെയ്യാന്‍ പറ്റില്ല:  ഇന്നസെന്റ്
കോതമംഗലം: താരരാജാക്കന്മാര്‍ വിചാരിച്ചാല്‍ ഇവിടെ ഒരു തേങ്ങയും നടക്കില്ലായെന്ന് താര സംഘടനയുടെ പ്രസിഡന്റ് കൂടിയായ സിനിമാ നടന്‍ ഇന്നസെന്റ്. പുതുമുഖങ്ങള്‍ കഴിവ് തെളിയിച്ചാല്‍ താരരാജാക്കന്മാര്‍ പുറത്താവുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ഞാനും ഒരു താര രാജാവാണ്. പുതിയ കുട്ടികള്‍ വന്ന് കഴിവ് കാട്ടിയാല്‍ ഞാനും നാളെ പുറത്താകും. എന്നും ഒരേപോലെ ഇരിക്കാനാകില്ല'  ഇന്നസെന്റ് പറഞ്ഞു.

ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആസ്വാദകര്‍ക്ക് ദോഷം ഉണ്ടാവാത്ത വിധത്തിലായിരിക്കണം തീയേറ്ററുകളില്‍ പെരുമാറേണ്ടതെന്നും ഇന്നസെന്റ് ഓര്‍മിപ്പിച്ചു. ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നല്ല സിനിമ.കള്‍ കാണുവാന്‍ താരസംഘടനയിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. ചലച്ചിത്രമേളകള്‍ പുതിയൊരു സിനിമാ സംസ്‌കാരത്തിന് തുടക്കംകുറിക്കുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക