Image

ഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 02 December, 2016
ഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഷിക്കാഗോ റീജിയന്റെ 2016- 18 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയ ഹാളില്‍ വച്ചു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ക്‌നാനായ റീജിയന്‍ വികാരി ജനറാള്‍ റവ.ഫാ. തോമസ് മുളവനാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

അലന്‍ ചേന്നോത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച റീജിയന്‍ സമ്മേളനത്തിന് ഫോമ ഷിക്കാഗോ റീജിയന്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിക്കുകയും, ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്റെ സ്വന്തം തട്ടകമായ ഷിക്കാഗോയില്‍ നടന്ന സെന്‍ട്രല്‍ റീജിയണിന്റെ 2016- 18 കാലയളവിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ഫോമ നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടല്‍, വനിതാ പ്രതിനിധി ബീന വള്ളിക്കളം. ആഷ്‌ലി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി റോയി നെടുംചിറ, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ഫോമ ഷിക്കാഗോ റീജിയണിന്റെ അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഫോമ അഡൈ്വസറി ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു, മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ജോസഫ് ചാണ്ടി കാഞ്ഞൂപറമ്പില്‍, ജോസ് മണക്കാടന്‍, കെ.സി.എസ് ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കൊച്ചിന്‍ ക്ലബ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, സാഹിത്യവേദി പ്രസിഡന്റ് ജോണ്‍ ഇലയ്ക്കാട്ട്, ടാക്‌സ് & അക്കൗണ്ടിംഗ് പ്രതിനിധി ജോസ് ചാമക്കാല, ജോണി വടക്കുംചേരില്‍ എന്നിവരും ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

കൂടാതെ ബിജി സി. മാണി, കെസി.എസ് മുന്‍ പ്രസിഡന്റ് ഷാജി ഇടാട്ട്, ഷാബു മാത്യു, അനിയന്‍ കുഞ്ഞ്, മനു നൈനാന്‍, ബിജു പി. തോമസ്, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോച്ചന്‍ കടവില്‍, ഫിലിപ്പ് പവ്വത്തില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ഷിബു അഗസ്റ്റിന്‍, രാജന്‍ തലവടി, ജയിംസ് പുത്തന്‍പുരയില്‍, സച്ചിന്‍ ഉറുമ്പില്‍, ജ്യോതി പുള്ളിക്കാമറ്റം, ആല്‌വിന്‍ പുള്ളിക്കുന്നേല്‍, ടോമി വടക്കുംചേരി, ജോണ്‍സണ്‍ കൂവക്കട, കുഞ്ഞുമോന്‍ ചൂട്ടുവേലില്‍, ജോസ് കാവിലവീട്ടില്‍ എന്നിവര്‍ പ്രസ്തുത യോഗത്തില്‍ സന്നിഹിതരായിരുന്നു.

ഷിക്കാഗോ റീജിയന്‍ പി.ആര്‍.ഒ സിനു പാലയ്ക്കത്തടം സമ്മേളനത്തിന്റെ അവതാരകനായി യോഗ നടപടികള്‍ നിയന്ത്രിച്ചു. റീജിയന്‍ ട്രഷറര്‍ ജോണ്‍ പട്ടപ്പതി നന്ദി പ്രകാശനം നടത്തുകയും ഫോമ ഫാമിലി നൈറ്റിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു. ഷിക്കാഗോയിലെ സാമുദായിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രമുഖ വ്യക്തികളുടേയും സാന്നിധ്യംകൊണ്ട് ഈ സമ്മേളനം ഒരു വന്‍ വിജയമായി മാറുകയും 2018-ല്‍ ഷിക്കാഗോയില്‍ വച്ചു നടക്കുവാന്‍ പോകുന്ന ഫോമ അന്തര്‍ദേശീയ ഫാമിലി സമ്മേളനത്തിന്റെ അടിത്തറ പാകുംവിധം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുകയും ചെയ്തു. സിനു പാലയ്ക്കത്തടം അറിയിച്ചതാണിത്.
ഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടുഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടുഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടുഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടുഫോമ ഷിക്കാഗോ റീജിയന്‍ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു
Join WhatsApp News
Vayanakkaran 2016-12-02 19:51:32
We have written and said many times about this phenomina of religious priests inagurating, interfearing and also taking over FOMA-FOKANA like secular Associations. Even in Kerala even you do not see such interventions. All our secular Association funstions should be inagurated or keynote speakers must not be priests from any denominations. They have enough churches and temples to speak. Each sunday they kill us with their unending speeches. Here also you are bringing such people. Too bad. Dog's tails will stay always in cureved position. You must invite other secular social cultural leaders, writers etc. Let us hear from them. This Vayanakkaran says that we have to boycott too much intervention of priests from any religion. Church/religion is different and state is different.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക