Image

ഹോമിയോ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങള്‍: ചികിത്സ തേടിയത് 3000 അയ്യപ്പന്മാര്‍

അനില്‍ പെണ്ണുക്കര Published on 27 November, 2016
ഹോമിയോ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങള്‍: ചികിത്സ തേടിയത് 3000 അയ്യപ്പന്മാര്‍
ഹോമിയോ ചികില്‍സ ആവശ്യമുള്ള അയ്യപ്പന്മാര്‍ക്കായി സിധാനത്തും പമ്പയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും . ഡിസ്പന്‍സറികള്‍ ഹോമിയോപ്പതി വകുപ്പ് സജ്ജമാക്കിയിട്ടുണ്ട് .ഇതിനകം 3000 അയ്യപ്പന്മാര്‍ ആശുപത്രിയുടെ സേവനം വിനിയോഗിച്ചിട്ടുണ്ട് . സൗജന്യചികില്‍സയും മരുന്നുകളും ഇവിടെനി് ലഭിക്കും. പത്തനംതി' ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം സദാ ലഭിക്കും. രണ്ട് ഫാര്‍മസിസ്റ്റുകള്‍, അറ്റന്റര്‍മാര്‍, ക്ലീനര്‍ എിവരടങ്ങിയ സംഘവും രോഗികള്‍ക്ക് സഹായത്തിനായുണ്ട്. സിധാനത്ത് നടപ്പന്തല്‍ ആരംഭിക്കു സ്ഥലത്ത് വൈദ്യുതി ഓഫീസിനു മുിലായാണ് ഹോമിയോ ഡിസ്‌പെന്‍സറി. ഫോ പമ്പ04735203537. സിധാനം0473 5202843

എന്‍.എന്‍.എസ് സൗജന്യ മെഡിക്കല്‍ സെന്ററര്‍ ഉദ്ഘാടനം ചെയ്തു

മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് സൗജന്യ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജ്യോതി രാജ്, ഡോ.ലാലുരാജ് എിവര്‍ ആദ്യ പരിശോധന നിര്‍വഹിച്ചു. രോഗികളെ കിടത്തി ചികില്‍സിക്കാനുളള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയി'ുണ്ട്. ചടങ്ങില്‍ പോലീസ് സെ്‌പെഷ്യല്‍ ഓഫീസര്‍ രമേഷ് കുമാര്‍, എന്‍.എസ്.എസ് ഹെഡ് ഓഫീസ് സൂപ്രുമാരായ രാജഗോപാല്‍, പി.ബി മധുസൂദനന്‍, സ്റ്റാഫംഗം ജി. അനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്‍.പി.ജി സിലണ്ടര്‍ ഗോഡൗണ്‍ ഉദ്ഘാടനം ചെയ്തു

ദേവസ്വം ബോര്‍ഡ് നിര്‍മിച്ച എല്‍.പി.ജി സിലിണ്ടര്‍ ഗോഡൗണ്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് 14 ദിവസത്തിനുള്ളിലാണ് ഗോഡൗണ്‍ പണികഴിപ്പിച്ചത്. 1000 സിലിണ്ടറുകള്‍ അതീവ സുരക്ഷയോടെ സൂക്ഷിക്കാന്‍ സൗകര്യമുണ്ടിവിടെ. ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആവശ്യത്തിലധികം സിലിണ്ടറുകള്‍ സൂക്ഷീക്കുത് ഒഴിവാക്കാനാണ് ബോര്‍ഡ് മുന്‍കൈ എടുത്ത് ഗോഡൗണ്‍ സ്ഥാപിച്ചത്. ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഈ ഗോഡൗണില്‍ നിും സിലിണ്ടറുകള്‍ ലഭ്യമാകും. സിലിണ്ടറുകളുടെ മുഴുുവന്‍ സംഭരണവും വിതരണവും ബി.പി.സി.എല്ലിനാണ്. ചടങ്ങില്‍ ഫെസ്റ്റിവല്‍ കട്രോള്‍ ഓഫീസര്‍ സോമശേഖരന്‍ നായര്‍, ശബരിമല എക്‌സിക്കുട്ടീവ് ഓഫീസര്‍ റ്റി.വി ശങ്കര്‍, മരാമത്ത് വിഭാഗം എ.ഇ ബസന്ത് എിവര്‍ സംബന്ധിച്ചു.
ഹോമിയോ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങള്‍: ചികിത്സ തേടിയത് 3000 അയ്യപ്പന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക