Image

ഇ-മലയാളിയില്‍ അക്ഷരശ്ലോകം

Published on 23 November, 2016
ഇ-മലയാളിയില്‍ അക്ഷരശ്ലോകം
(കവിത കുറിക്കാം, കവിതചൊല്ലാം, സര്‍ഗ്ഗ നിമിഷങ്ങള്‍ ആസ്വദിക്കാം
ഇ-മലയാളിയുടെ ഇ-വേദിയില്‍)

കര്‍ശനമായ നിയമങ്ങള്‍ ഒന്നും നിരത്താതെ കവിതാസ്‌നേഹികള്‍ക്ക് വിനോദത്തിനായി ഒത്തുകൂടാന്‍ ഇ-മലയാളി ഒരുക്കുന്നു അക്ഷരശ്ലോകവേദി. ഇതില്‍പങ്കെടുക്കുന്നവര്‍ നാലുവരി കവിത മലയാളം ഫോണ്ട് ഉപയോഗിച്ച് താഴെ എഴുതുക. ആ കവിതയുടെ അവസാനത്തെ അക്ഷരം തുടങ്ങുന്ന കവിത വേറൊരാള്‍ എഴുതുക. അമേരിക്കന്‍ മലയാളി കവികളുടെ കവിതകള്‍ കൂടുതല്‍ ഉപയോഗിച്ച് അവരെ പ്രശസ്തരാക്കുക.

അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്ന ഇ-മലയാളിയുടെ ഈ സംരംഭം എല്ലാ സഹൃദയരും പങ്കെടുത്ത് വിജയിപ്പിക്കുക.

ചില അമേരിക്കന്‍ മലയാളി കവികളുടെ കവിതകള്‍ താഴെ കൊടുക്കുന്നു. കവികള്‍ക്ക് അവരുടെ കവിതകളോ മറ്റുള്ള കവികളുടെ കവിതകളോ (നാട്ടിലേയും ഇവിടത്തേയും) തിരഞ്ഞെടുക്കാം.


എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

മാതൃത്വം മഹാതീര്‍ത്ഥം കുടുംബം പുണ്യാശ്രമം
മാതൃചുംബനാലസ്യം പൂതമാം ജീവാമൃതം
ജീവിതോഷസീലാര്‍ന്ന ജാതവതികളാണ്
ജീവിതം പരിശോഭമാക്കിടും പ്രസൂനങ്ങള്‍!

ജോര്‍ജ് നടവയല്‍

അതുക്രൂരം മലയാളം മറക്കുന്നൂ
ജന്മനാട്ടിന്‍ പുണ്യദശകങ്ങളിലെ
ത്യാഗമനീഷികള്‍ കൊളുത്തിയ
നല്ച്ചരിതരീതികളൊക്കെയും.

ജോസ്‌ ചെരിപ്പുറം

സ്പന്ദിക്കുമമ്മതന്‍ സ്‌നേഹാര്‍ദ്രഹൃത്തടം
മന്ദം മണിവീണമീടുന്ന രാഗമായ്
ഓര്‍മ്മയിലെന്‍ ബാല്യകാലം തെളിയവെ
ഉള്ളില്‍ സ്‌നേഹത്തിന്‍ തിരികള്‍ തെളിയുന്നു.

ജോസഫ് നമ്പിമഠം

ആടുകള്‍ ഇടയന്റെ പിന്നാലെ
അന്നു ഞായറാഴ്ച ആണെന്ന ഉള്‍ബോധം
ഞാനും പള്ളിയിലേക്ക്...
അള്‍ത്താരയില്‍
നല്ല ഇടയന്‍, പ്രതീക്ഷയുടെ പ്ലാവില കാട്ടി
കുഞ്ഞാടുകളെ അറവു ശാലയിലേക്ക് നയിക്കുന്നു...
എന്നും കുഞ്ഞാടുകളായി തുടരാന്‍ ഉപദേശം തുടരുന്നു...
(കുഞ്ഞാടുകള്‍ ഒരിക്കലും വിപ്ലവം നടത്തിയ ചരിത്രമില്ലല്ലോ)


മോന്‍സികൊടുമണ്‍

പാപവിമോചകനീ പാതിരാവില്‍
പരിപാവനരൂപനായ് പാരിലെത്തി
പാപിയെ തേടി പാരില്‍ വന്ന
പാപ വിമോചകാ കൈതൊഴുന്നേ!


റജിസ് നെടുങ്ങാടപ്പള്ളി

മഴയും, കെട്ടുപോകുന്ന അമ്മ
മണങ്ങളും, പൂത്തു നനയുന്ന
മെയ്മാസ-
മരങ്ങളും
മയക്കുന്ന മധുവും, പിന്നെ-
മുന്തിയ സന്ധ്യയ്ക്ക്
കൂട്ടുകാരീ, നിന്റെ
മധുരാധമജ്ഞരിയും
മെതിയെനിക്കു HAPPY
മതേഴ്‌സ് ഡേയില്‍
മതിമറന്നറുമാദിക്കാന്‍

സന്തോഷ് പാല

രാത്രി മോന്തി സ്വപ്നങ്ങള്‍
പകലിരുന്നയവിറക്കുമ്പോള്‍
രാപകല്‍ നിന്നെ രസിപ്പിക്കുമാ
മണമുണ്ടല്ലോ,
ദീര്‍ഘനിശ്വാസത്തില-
തൊന്നിടയ്ക്കിടെ
പുതുക്കി വിട്ടേക്കണം
നിശ്ചയം മറക്കാതെ.

ബിന്ദു ടി.ജി.

കവിതയൊഴുകുന്നു
കടലിനോട് ഉപ്പും
തീരത്തോട് മോഹവും
മാനത്തോട് മൗനവും
പുഴയോട് അഴകും വാങ്ങി.

തമ്പി ആന്റണി

ഓര്‍മ്മയില്‍ മറുന്നുവെച്ച
ഇടവപ്പാതി
മനസ്സില്‍ വെറുതെ കോറിയിട്ടു
മറക്കാനാവാത്ത
മായാചിത്രങ്ങള്‍

ജോണ്‍വേറ്റം

വിശുദ്ധിയുടെ ഉറവും, വിഭൂതിയുടെ വഴിയും,
മൂന്നാം സ്വര്‍ഗ്ഗത്തിന്റെ വാതിലും തേടി നടന്നു.
ആശയശില്പികളുടെ ആദര്‍ശങ്ങളിലൂടെ,
വിജ്ഞാനത്തിന്‍ വിശാലമാം പാര്‍ശ്വങ്ങളിലൂടെ.

(Poems randomly selected by Sudhir Panikkaveetil)
Join WhatsApp News
വിദ്യാധരൻ 2016-11-23 21:40:00
അക്ഷര ശ്ലോകം എന്നാൽ
                 അതിനുണ്ട് നിബന്ധന 
ആദ്യം ചൊല്ലും ശ്ലോകത്തി-
                ന്റെ മൂന്നാം വരിയിലെ 
ആദ്യാക്ഷരത്തിൽ തുടങ്ങണം 
                 അടുത്തയാൾ ശ്ലോകം 
ആവട്ടെ എന്നാൽ ഞാനും 
               അരക്കൈ നോക്കാൻ തയാർ  (വിദ്യാധരൻ )

ഉദാഹരണം 

ആരാലിപൂവലംഗം നവന സുഷമാ -
             ,മണ്ഡിതം കണ്ടതോറും 
മാരോന്മാദം മുഴുക്കുന്നിതു കുചതടമൊ -
                  ന്നും തലോടീടിലോ ഞാൻ;
ആരോമൽ കൊങ്കമീതെ മുഹുരപി മുറുകെ -
                  ചേർത്തു പുൽകീടി ദാനീം 
പോരും ചാരിത്രദുഷ്ക്കർമമിതതിലഘു 
                 പാരത്രീകാധീന സൗഖ്യം (പുനം നമ്പൂതിരി )

(പുതിയ പുതിയ ഭംഗികളാൽ അലംകൃതമായ ഈ പൂമേനി അടുത്തു കാണുമ്പോൾ വർദ്ധിച്ച കാമോന്മാദംകൊണ്ട് ഞാൻ മുലത്തടങ്ങളെ തഴുകിയെങ്കിലോ. അരുമയായ സ്തനങ്ങളെ വീണ്ടും വീണ്ടും മുറുകെ ചേർത്ത് പിടിച്ച് ഇപ്പോൾ ആലിംഗനം ചെയ്യതാലോ ഉണ്ടാകാവുന്ന പാതിവൃത്യലംഗനം അത്യല്പമാണ്.
പരലോകത്തിനധീനമായ സുഖം ലഭിക്കുകയും ചെയ്യും )
വിഷമപാദം 2016-11-24 06:59:25
ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങളനുസരിച്ച് ചമച്ചിട്ടുള്ള നാലുവരിപദ്യങ്ങളാണ് ശ്ലോകങ്ങൾ. അല്ലാതെ ഛന്ദഃശാസ്ത്രം എന്താണെന്നുപോലുമറിയാത്ത അമേരിക്കൻ കവികളുടെ തട്ടിക്കൂട്ടൽ വരികളല്ല ശ്ലോകങ്ങൾ.
vayanakaaran 2016-11-24 07:46:18
വിഷമപാദമേ... കര്ശനമായ നിയമങ്ങളില്ലാതെ വിനോദത്തിനു വേണ്ടി...എന്നെഴുതിയത്  വായിക്കു... അമേരിക്കൻ മലയാള കവികളുടെ വേണ്ടെങ്കിൽ വേണ്ട.. അക്ഷരശ്ലോകം .. അന്താക്ഷരി...  എഴുത്തുകാർക്ക് കുറെ കവിതകൾ, ഗാനങ്ങൾ എന്നിവയിലേക്ക് കടക്കാം, ഓർമ്മകൾ പുതുക്കാം... മതവും രാഷ്ട്രീയവും മാത്രം മതിയെന്ന് ധരിക്കുന്നവർ ഇതിൽ
പങ്കെടുക്കാതിരിക്കുന്നത് മനസ്സിലാക്കാം?
വിദ്യാധരൻ 2016-11-24 07:49:26
ചന്ദശാസ്ത്രത്തെക്കുറിച്ചു നീ 
           ഉരക്കുമ്പോൾ വിഷമപാദം, 
ചന്ദശാസ്ത്രമെന്തെന്നു നീ വിശ-
             ദമായി ചൊല്ലീടേണം
അറിയുന്നത് പറയാതെ 
             അറിയാത്തോർ അറിയുമോ
അറിയുമെങ്കിൽ പറയണം 
               അതല്ലേൽ അടങ്ങണം നീ  

ഛന്ദസ്സ് 2016-11-24 14:39:32
വിദ്യാധരന്റെ ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയുടെ ആദ്യക്ഷരം 'അ '

അഷ്ടാംഗ ഹൃദയവ്യാഖ്യേ
നിന്നെകാണാഞ്ഞുഴന്നു ഞാൻ 
മഞ്ഞളെല്ലാം വയമ്പായി 
കർപ്പൂരം കൊടുവേലിയായി

 അഷ്ടാംഗ ഹൃദയത്തിന്റെ വ്യാഖ്യാനം കിട്ടാത്തതിനാൽ പ്രയാസപ്പെടുന്ന എനിക്ക് മഞ്ഞൾ വയമ്പായും കർപ്പൂരം കൊടുവേലിയായും മാറിപ്പോകുന്നു എന്ന് സാമാന്യ അർത്ഥം .

 അഷ്ടാംഗ ഹൃദയത്തിന്റെ പ്രസിദ്ധമായ വ്യാഖ്യാനമാണ് സർവാംഗ സുന്ദരി. മഞ്ഞളിന് രാത്രിയുടെ പേരെല്ലാം പരിയായമാകുന്നു. വയമ്പിന് ഉഗ്രാ എന്നും സംസ്‌കൃതത്തിൽ പേരുണ്ട് . കർപൂരത്തിന് ചന്ദ്രന്റെയും കൊടുവേലിക്ക് അഗ്നിയുടെ പേരുകളും പര്യായപദങ്ങളാകുന്നു 

സർവാംഗസുന്ദരിയായ നിന്നെ കാണാത്തിതിനാൽ ഉഴലുന്ന എനിക്ക് രാത്രി ദുസ്സഹമായിരിക്കുന്നു .  ചന്ദ്രൻ അഗ്നിയായി തീർന്നിരിക്കുന്നു .

വിദ്യാധരൻ 2016-11-24 14:54:23
അക്ഷരം വർണ്ണം മാത്ര ഇവക്കായ്‌ 
നിഷ്കർഷ വേണ്ട വിഷമപാദമേ 
ഛന്ദസ്സിന് 'കപട' മെന്നും ധ്വനി
ഛന്ദസ്സിലല്പം  കാപട്യമാകാം സാരമില്ല  
വിദ്യാധരൻ 2016-11-24 16:36:05
തഴഞ്ഞിടുക 'വിഷമപാദത്തെ' കവികളെ 
എഴുതുക നാലുവരിയിൽ ചെറുകവിതകൾ 
തഴുകട്ടെയവ മനുഷ്യ മനസിനു മോദമേകി 
ഒഴുകട്ടെ കുളിരേകിയൊരരുവിപോലെ 

വിദ്യാധരൻ 2016-11-24 16:56:10
ഉണ്ടാകണം ഛന്ദസ്സിൻ വരിയിൽ 
              ഒന്ന് തൊട്ട് ഇരുപത്താറക്ഷരം വരെ
'ദണ്ഡ്കം' മായി മാറിടും അതിലേറെയാൽ
              കുറിച്ചിടുക  മനസ്സിൽ എപ്പഴും 
ലഘു ഗുരുത്വ ഭേദമെന്യ ഉണ്ട് 
                 വൃത്തങ്ങൾ ഛന്ദസ്സിൽ ഒട്ടേറെ  
ലഘു കവിതകൾ കുറിക്കുവാൻ 
                 സന്ദേഹം വേണ്ട  അതിലൊന്നുമേ 
അനുഷ്ടടുപ്പ്‌ 2016-11-24 20:37:18
കാരസ്കര മരത്തിന്മേൽ 
കല്പവല്ലി പടർത്തുവാൻ 
തുനിയും മാനുജന്മാരി -
ങ്ങിനിയും തുനിയുന്നുവോ (കേശവീയം )

അനുഷ്ടടുപ്പ്‌ (എട്ടക്ഷരം)
ഇന്ദ്രവജ്ര 2016-11-24 20:47:01
കല്യാണിമാർ തൻ കുരവാരാവത്തിൽ 
കല്ലോലനാദത്തിനിടയ്ക്ക്തന്നെ 
കല്യാണരംഗങ്ങളിൽ നിന്ന് കേൾക്കാം 
കല്ലും ദ്രവിക്കും പരിവേദനങ്ങൾ (നവ്യോപഹാരം )
pungavan 2016-11-24 20:59:01
അര്‍ഥം കൂടി പറയണേ കവികളെ. ഞങ്ങള്‍ സാദാ മനുഷ്യര്‍. കവിത്വം അയലത്തു കൂടി പോയിട്ടില്ല. വെണ്മണിക്കവിത കൂടുതല്‍ പോരട്ടെ. കൊങ്കത്തടവും നാഭീദേശവുമൊക്കെ ഒരു സുഖം തന്നെ. 
വിദ്യാധരൻ 2016-11-24 21:27:21
പുഗംവാ തനിക്കായി കുറിക്കുന്നീ  കവിത
ആരെഴുതിയെന്നറിയില്ലയെങ്കിലും
ഉണ്ടതിൽ തനിക്കു വേണ്ട രസങ്ങളൊക്കെ 
മാറ്റുകൂട്ടുക രാവിലിന്നു കാമകേളിയിൽ 
 

"ഗാഢം കെട്ടിപ്പുണർന്നൊരളവ്‌ കുചയുഗം 
                താഴ്ന്നു രോമാഞ്ചം ഉണ്ടായി 
കൂടും പ്രേമം വളർന്നങ്ങുടുതുകിലരയിൽ 
                ന്നൊട്ടൊഴിഞ്ഞംബുജാ ക്ഷി 
വേണ്ടാ വേണ്ടാ പതുക്കെ മതിമതിയിതിയ 
                 സ്പഷ്ടമായ് ചെന്നുറക്കം 
പൂണ്ടാളോ മൃത്യുവാർന്നോ മനസി മമ ലയി-
                ച്ചോ മറഞ്ഞോ ന ജാനേ "

മുറുകെ പ്പുണർന്ന നേരം സ്തനങ്ങൾ അമർന്നു രോമാഞ്ചമുണ്ടാവുകയും പ്രേമം വളർന്നു വർദ്ധിച്ച് ഉടുവസ്ത്രം അരയിൽനിന്നും ഒട്ടുഭാഗം അഴിയുകയും ചെയ്യവെ  ആ സുന്ദരി വേണ്ട വേണ്ട സാവധാനം മതിയെന്ന് അസ്പഷമായ് പറഞ്ഞു ഉറക്കത്തിൽ വഴുതിവീഴുകയോ മരിക്കുകയോ എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല ( രതിമൂർച്ഛ സംഭവിച്ചതായിരിക്കാം )
വെണ്മണി മഹൻ നമ്പൂതിരിപാട് 2016-11-24 22:12:48
താരാഹാരമലങ്കരിച്ചു തിമിര-
             പുഞ്ചായൽ പിന്നോക്കമി -
ട്ടാരാകേന്ദു മുഖത്തിൽനിന്ന് കിരണ 
             സ്മേരം ചൊരിഞ്ഞങ്ങനെ ,
ആരോമൽ കനകാബ്ജ കോരക കുചം 
               തുള്ളിച്ചൊരാമോദമോ -
ടാരാലംഗനയെന്നപോലെ നിശയും 
              വന്നാളതന്നാള ഹോ 

നക്ഷത്രമാലയണിഞ്ഞും ഇരുളാകുന്ന മനോഹരമായ തലമുടി പിന്നോട്ടിട്ടും പൂർണ്ണ ചന്ദ്രനാകുന്ന മുഖത്തിൽ നിന്ന് ചന്ദ്രികയാകുന്ന പുഞ്ചിരി പൊഴിച്ചുകൊണ്ടും സ്വർണ്ണതാമര മൊട്ടുകളായ ഓമനത്തമുള്ള സ്തനങ്ങൾ ഇളക്കി ആനന്ദത്തോടെ അരികിലെത്തിയെ സുന്ദരിയെപ്പോലെ രാത്രിയും അന്നൊരുനാളിൽ വന്നു ചേർന്നു 

വെണ്മണി മഹൻ നമ്പൂതിരിപാട്  
John Ilamatha 2016-11-25 07:25:47
ഇ മലയാളിയുടെ ഈ അക്ഷരശ്ലോകം എന്ന  പരിപാടി ഹൃദ്യമായിരിക്കുന്നു.ഞാനത്, വായിക്കുന്നു, ആസ്വദിക്കുന്നു. അമേരിക്കയിലേ കവികൾ  അവരുടെ കവിതകൾ
അവതരിപ്പിച്ച് ഈ അക്ഷര ശ്ലോക പംക്തി  വിജയിപ്പിക്കുമെന്ന് ആശിക്കുന്നു, ആശംസിക്കുന്നു..
ഉപേന്ദ്രവജ്ര 2016-11-25 10:13:57
ഒരേ കളിപ്പാട്ടമൊരെ കളിക്കൂ-
ത്തൊരേ കളിക്കൊട്ടി, ലൊരെ വികാരം 
ഒരാൾക്കുമറ്റാൾ തണൽ -ഈ നിലയ്ക്കാ 
യിരുന്നഹാ, കൊച്ചു കിടാങ്ങൾ ഞങ്ങൾ (കണ്ണുനീർത്തുള്ളി )
ഉപജാതി 2016-11-25 10:17:46
മാനത്തു മിന്നും മഴവില്ലു കാൺകവേ 
മനസ്സു മേലോട്ട് കുതിച്ചിടുന്നുമേ 
കൗമാരകാലത്തിലുദിച്ച കൗതുകം 
സമാനമിന്നെന്നുടെ യൗവനത്തിലും ( പള്ളത്തുരാമൻ 
വിദ്യാധരൻ 2016-11-25 12:54:23
അക്ലിഷ്ട ബാലതരു പല്ലവ ലോഭനീയം 
പീതംമയാ സദയമേവ രതോത്സവേഷു 
ബിംബാധരം സ്‌പൃശസിചേൽ ഭ്രമര പ്രിയായാ-
സ്ത്വം കാരയാമി കമലോദര ബന്ധനസ്ഥം ( കാളിദാസൻ -അഭിജ്ഞാനശാകുന്തളം )


കേരള വർമ്മ വലിയ കോയിത്തമ്പുരാന്റെ വിവർത്തനം 

സംഭോഗാവസരങ്ങളിൽ കരുണയോ -
               ടത്രേ മയാസ്വാദിതം 
രംഭോരു പ്രിയ തന്റെ ചെന്തളിർ പണി -
               ഞ്ഞിടുന്ന ബിംബാധരം 
രംഭോദ്രക്തമതേ! മഭോൽക്കട ! തൊടു 
                ന്നാകിൽ ശഠ! നിന്നെ ഞാ -
നംഭോജ്യത്തിനകത്തടച്ചു തടവിൽ 
                പാർപ്പിച്ചിടും ഭൃംഗമേ ! (മണിപ്രവാളശാകുന്തളം )


പണ്ടേ , രതോത്സവങ്ങളിൽ ഞാൻ കനിവോടുകൂടി നുകർന്ന വാടാത്ത തൈമരത്തളിരിനു തുല്യമായ പ്രിയയുടെ ബിംബാധരത്തെ (തൊണ്ടിപ്പഴം പോലുള്ള അധരത്തെ ) നീ തൊട്ടുപോയാൽ നിന്നെ ഞാൻ താമര പൂവിനുള്ളിൽ ബന്ധനത്തിലാക്കും .

( സന്ദർഭം )മുഖം കൈകൊണ്ട് മറച്ചു പേടിച്ച ഭാവത്തിൽ നിൽക്കുന്ന ശകുന്തള, മനോഹരമായ ആ മുഖത്തേക്ക് പറന്നടുക്കുന്ന ഒരു വണ്ട്.   
വിദ്യാധരൻ 2016-11-26 10:45:30
എവിടെ പോയി ഇവിടുത്തെ കവികളെല്ലാം;
കവിത എഴുത്തിൽ പ്രവീണരായോർ?
അക്ഷരശ്ലോകം പഠിക്കുവാനായി 
തക്ഷശിലയിൽ പോയതാവാം !
Sudhir Panikkaveetil 2016-11-26 17:16:10
വിദ്യാധരൻ മാഷ്  എഴുതിയ പോലെ പ്രശസ്ത കവിതകൾ ഒന്നും പ്രതികരിച്ച് കണ്ടില്ല.  അത് കൊണ്ട്  ഏഴു വായനക്കാർ മാത്രാമേയുള്ളുവെന്ന എന്റെ വിശ്വാസം ബലപ്പെടുന്നു.   ഈ പംക്തിയിൽ പോലും സ്വന്തം പേര് എഴുതാൻ ധൈര്യമില്ലാത്തവർ, അമേരിക്കൻ എഴുത്തുകാരെ പരിഹസിക്കുന്നവർക്ക് ഏണി വച്ച് കൊടുക്കുന്നു.  കഷ്ടം തന്നെ.
ഇ മലയാളിയുടെ ഈ സംരംഭം അഭിനന്ദനം അർഹിക്കുന്നു. കവികളും സഹൃദയരും അതെങ്കിലും രേഖപ്പെടുത്തേണ്ടതായിരുന്നു.  
പുംഗവൻ 2016-11-26 18:58:04
അങ്കത്തിലങ്ക കളങ്കരഹിതം സംക്രാന്തമായിടും 
തങ്കപങ്കജ മങ്കതൻ കുളിർമുല പങ്കേരുഹത്തിൽ 
അംഗം നയനാലങ്കാരം ഹരം കലൊന്നോരുടൽ മേം '
സങ്കേതമാം  രാവും പകലും എൻ പ്രിയ തങ്കമേ 
വിദ്യാധരൻ 2016-11-26 20:31:40
കവികളായി വേഷം കെട്ടി നടക്കുന്ന കൂട്ടരേ 
കവിതകുറിക്കുവാൻ നാലുവരികളിൽ 
ഭാവന നിങ്ങളിൽ ഇല്ലാതെ പോയോ അതോ 
ഭാവനയുമായി സ്വൈര്യ സല്ലാപമോ ?
വിദ്യാധരൻ 2016-11-26 21:08:07
മൂന്നാം വരിയിലെ ആദ്യാക്ഷരം 'പ'

പിരിഞ്ഞു പൗരാവലി പോയവാർത്തയ -
ങ്ങറിഞ്ഞു വേഗാൽ പുരയിങ്കലെത്തുവാൻ 
തുനിഞ്ഞു ബന്ധു പ്രിയനായ മാധവൻ 
കനിഞ്ഞു ചിന്തിച്ചു ഖഗന്ദ്രനെത്തദാ (കേശവീയം )

(വംശസ്ഥ )
വി. കെ. ഗോവിന്ദൻ നായർ 2016-11-26 20:54:16
പേർ കാളും കവിമല്ലരെ പ്രതിമയാൽ ഛായാപടത്താൽ വൃഥാ
ലോകം സ്മാരകമേർപ്പെടുത്തിയഭിനന്ദിക്കുന്നതായ് കാണ്മു നാം
പോകുന്നീലതു കാണുവാൻ സഹൃദയന്മാരും, നമുക്കക്ഷര-
ശ്ലോകത്തിൽ സ്മരണീയർ തൻ കൃതികളെച്ചൊല്ലാ, മതല്ലേ സുഖം?
(ശാർദ്ദൂലവിക്രീഡിതം)
വിദ്യാധരൻ 2016-11-26 20:55:00
വിഷമിക്കേണ്ട കവിതകുറിക്കുവാൻ 
'വിഷമപാദ'ത്തെ ഭയപ്പെട്ടു നിങ്ങൾ
ച്ഛന്ദശാസ്ത്ര വാദം  മുഴക്കിയോൻ 
അന്തസ്സില്ലാതെ കടന്നു കളഞ്ഞുവോ ?
ചങ്ങമ്പുഴ 2016-11-26 21:26:22
ച്ഛന്ദസ്സിലെ 'ച'

ചെന്നായിൻ ഹൃത്തിനും ഹാ ഭുവി നരഹൃദയ 
                  ത്തോളമയ്യോ കടുപ്പം 
വന്നിട്ടില്ലാ - ഭുജിപ്പു മാനുജനെ മനുജൻ 
                 നീതി കൂർക്കം വലിപ്പു 
നന്നാവില്ലി പ്രപഞ്ചം, ദുരയുടെ കൊടിയേ 
                 പോങ്ങു നാറ്റം സഹിച്ചും 
നിന്നീടാനിച്ഛയെന്നോ? മടയ മനുജ നീ
                പോകു മിണ്ടാതെ ചാകൂ 
വൃത്തരഹിതൻ 2016-11-26 21:40:13
വെല്ലുവിളിക്കുന്നു വിദ്യാധരൻ 
ഇല്ലേ കവികളിവിടതു സ്വീകരിക്കാൻ  
പിടിച്ചു കെട്ടവൻ അശ്വത്തെയുടൻ 
അടിച്ചവൻ അവാർഡു മാറ്റുമല്ലെങ്കിൽ 

വസന്തമാലിക 2016-11-26 21:45:50
മലയും ശിലയും മരങ്ങൾ കാറ്റേ
റ്റുലയുന്നോരോലിയും 
കലരും മലരിൻ വിലാസവും 
പുലരും ചോലകളും വിളങ്ങിപാരം (കേശവീയം
അജ്ഞാതൻ 2016-11-27 10:17:42
കലരും എന്ന വരിയിലെ 'ക '  

കവിത്വം ജായതേ ശക്ത്യാ 
വർദ്ധതെ അഭ്യാസ യോഗത 
ആസ്യ ചാരുത്വ നിഷ്പത്തൗ
വ്യൂലപ്ത്തിസ്തു ഗരീയസീ 

കവിത്വം ജന്മവാസനകൊണ്ട് ഉണ്ടാകുന്നു . അഭ്യാസം കൊണ്ട് വർദ്ധിക്കുന്നു. അതിന്റെ ചാരുത വർദ്ധിപ്പിക്കുന്നതിൽ വ്യുല്പത്തി മഹനീയമായ പങ്കു വഹിക്കുന്നു 

ഭുജംഗപ്രയാതം 2016-11-27 10:30:35
വെടിക്കെട്ടു പൊട്ടിച്ചു പൊങ്ങും രവം കേ -
ട്ടിടികെട്ടെഴും നാദമെന്നായ് ഭ്രമിക്കെ 
ഉടൽക്കെട്ടുലച്ചാടി കേകീ സമൂഹം 
തടിൽക്കൂട്ടമോർത്തോടി സർപ്പം സമസ്തം (ബാലാലങ്കാരം)

ഭുജംഗപ്രയാതം 
യകാരങ്ങൾ നാലോ ഭുജംഗപ്രയാതം
കുസുമമഞ്ജരി 2016-11-27 18:33:33
ജ്ഞാനശൂന്യനെ യെളുപ്പമായതിലു-
             മെത്രയും പരമെളുപ്പമായ് 
ജ്ഞാനമേറ്റമകതാരിലുള്ളവനെയും 
            പറഞ്ഞു വഴിയാക്കിടാം 
ജ്ഞാനമൽപ്പമുളവായ്പ്പരം നിജസമാന-
           നില്ലുലകിലെങ്കിലോ 
താനുറച്ചു മരുവുന്ന മർത്ത്യനെ വിരി-
           ഞ്ചനും വഴിയിലാക്കിടാ (ഭർത്തൃഹരി )
വിദ്യാധരൻ 2016-11-27 18:43:14
കഷ്ടം കവികളെ നിങ്ങൾക്ക് 
നഷ്ടപ്പെട്ടുവോ കാവ്യ വാസന?
ചുറ്റും നോക്കുകാശയത്തിനായി 
കിട്ടുമൊരു  ശ്ലോകത്തിനെന്തേലും 
Uthaman 2016-11-28 05:58:38
പൊക്കിപ്പറഞ്ഞും പുറംചൊറിഞ്ഞും 
പൊക്കത്തിലായ അരക്കവികൾ 
കഷ്ടത്തിലായേ നാണക്കേടുമേറി
ഇവിടെ കവികളില്ലെന്നു ജനമറിഞ്ഞൂ. 
നരേന്ദ്രൻ 2016-11-28 08:22:25
കൈക്കുള്ളിലാക്കും കവികൾ അവാർഡൊരെണ്ണം 
കയ്യ്കാൽപിടിച്ചും നക്കിതുടച്ചും പണംകൊടുത്തും
പെട്ടെന്നൊരു കവിത കുറിച്ചിടാനെന്നാൽ കഷ്ടം!
നട്ടെല്ലില്ല ഇവർക്ക്  പറഞ്ഞിട്ട് കാര്യമില്ല പോട്ടെ 
വിദ്യാധരൻ 2016-11-28 08:35:37

കൊടുക്കണം കവികൾക്കടി ഇടയ്ക്കിടെ
കടിച്ചിടും പട്ടിപോലും കോൽവായിലിട്ടാൽ
പ്രതികരിക്കും കവികളും അക്ഷരശ്ലോകവുമായി
ചതയ്ക്കണം അതുവരെ നമ്മളവരെ മടിച്ചിടാതെ


പ്രതാപൻ 2016-11-28 08:57:44
കവിയെന്ന പേരിലെന്തോ
ഒളിഞ്ഞിരിപ്പുണ്ടത് തീർച്ചതന്നെ
അല്ലെങ്കിൽ എന്തിന് ജനം ഇടിച്ചിടുന്നു
കവിയായിടാൻ ഇങ്ങനെ ഇവിടെ എന്നും?

ഗുപ്തൻ 2016-11-28 09:12:05
കവിയെന്നും ബുദ്ധിജീവിയല്ലേ?
കാണുന്നവർ തൃക്കണ്ണ്കൊണ്ടെല്ലാം
അതുകൊണ്ടാണിവിടെ തിരക്കുമുഴുവൻ
കവിയായൊന്നു വിലസിടാനായി

കവീന്ദ്രൻ 2016-11-28 09:29:13
കളിയാക്കിടേണ്ട കവികളെ ഇങ്ങനെ  നിങ്ങൾ
തൊലിക്കട്ടിയുണ്ടവർക്ക് കാണ്ടാമൃഗത്തിനൊപ്പം
അടിയെത്ര കിട്ടുമോ അത്രകണ്ട്തൊലിക്കട്ടികൂടും
മടങ്ങിടും പതിമടങ്ങു ശക്തരായി ഞങ്ങൾ

വായനക്കാരൻ 2016-11-28 10:08:12
രസം കയറുന്നു എനിക്കും അൽപ്പം
രസകരങ്ങൾ നുറുങ്ങു കവിത കണ്ടു
വരുന്നതിലെന്നാൽ വിഷയമൊന്നും
വരുന്നതോ ഉടനിങ്ങു കുറിച്ചിടുന്നു
വെണ്മണി 2016-11-28 10:15:29
പണ്ടെങ്ങാണ്ടോരു കൊണ്ടൽവേണിമണിയാൾ
മുണ്ടങ്ങേറെ കടവിൽ അടിച്ചലക്കുമളവിൽ
കൊണ്ടാർവേണി ഉടുത്തിരുന്ന വസനം പാറിപ്പറന്നപ്പഴെ
കണ്ടേൻ ഞാൻ കാമൻ കളിച്ചു കൂത്താടിടുന്ന പുണ്യസ്ഥലം
കൃഷ്ണൻ 2016-11-28 10:43:05
പെരുത്ത മഴയാണ് ഞങ്ങടെ നാട്ടിലെല്ലാം
ഒരു തുള്ളിക്കൊരു കുടം എന്നപോലെ
കനത്ത നാശനഷ്ടങ്ങൾ വന്നു ചേരാം
കനിവുതോന്നണേ മാരിദേവാ ഇന്ദ്രാ നിനക്ക്

വിദ്യാധരൻ 2016-11-28 10:56:55

പിടിച്ചുതള്ളി ഒരുത്തി ഒരുത്തന്റെ ഭാര്യേ
അടിച്ചെടുത്തവനെ പിന്നെ സ്വന്തമാക്കി
കറങ്ങിടേണ്ട 'കാവ്യ' വിഷയമില്ലാതെ നിങ്ങൾ
നിറഞ്ഞു നിലക്കുന്നിത്തരം വാർത്ത പത്രമെല്ലാം


ടോം 2016-11-28 11:12:46

പിടിച്ചു തള്ളി അവനെ സ്വന്തമാക്കാൻ
അവന്റെ കയ്യിലെന്നുണ്ട് ഇത്ര കാര്യമായി?
കൊടുത്ത് കാണും വല്ലതും കാര്യമായി
പിടിവിടില്ല  ഇക്കൂട്ടരൊരിക്കൽ സുഖം ലഭിച്ചാൽ!


വിദ്യാധരൻ 2016-11-28 12:12:01

പ്രശസ്തരാം കവികളുടെ കവിതകൊണ്ട്
തൂടങ്ങി വച്ചക്ഷരശ്ലോകം 'പണിക്കവീട്ടിൽ'
എവിടെ എന്നാലാകവികൾ പോയിമറഞ്ഞു?
തപസ്സിലാവാം നാലുവരി കവിതയ്ക്കുവേണ്ടി!


vayanakaaran 2016-11-28 12:34:51
കവികളുടെ ഇടയിൽ ഒരു പരിഭവമുണ്ട് ; എന്തിനാണ് കുറച്ച് അമേരിക്കൻ മലയാളി കവികളുടെ   മാത്രം കവിതകൾ ഉൾപ്പെടുത്തിയത്. ഉൾപ്പെടുത്തിയവർ  ധരിച്ചു  അവർ വലിയവർ അവരുടെ പേരുകൾ വന്ന സ്ഥിതിക്ക് ഇനിയും വേറെ വല്ലവരും അവരുടെ കവിതകൾ ഉദ്ധരിക്കട്ടെ അവർ എന്തിനു അത് ചെയ്യണം.   പേര് ചേർക്കാത്തവർ കെറുവിച്ച് നിൽക്കുന്നു. എന്താ ഇതിനു ഒരു പരിഹാരം. പാവം പാവം അമേരിക്കൻ മലയാളി എഴുത്തുകാർ.
ഫൊക്കാന മെമ്പർ 2016-11-28 12:41:23
കറങ്ങിടുന്നു ഒരേകൂട്ടരൊക്കെ
പ്രസിഡണ്ടും സെക്രട്ടറിയായിയെന്നും
ഒരിക്കൽ കസേര കിട്ടിയാലോ
ഉറച്ചതാണ് ചന്തി അവിടെ എന്നും
കള്ളനാണയം 2016-11-28 12:51:15
കള്ളപ്പണവും ചാക്കിലാക്കി
ഓടുന്നു പ്രവാസികൾ നാടുനീളെ
കക്കാൻ മാത്രം പഠിച്ചിട്ടെന്തു കാര്യം
നിക്കാൻ പഠിക്കണം  അതിന്റെകൂടെ

കേക 2016-11-28 13:42:10

പരിഭവംവിട്ടു നിങ്ങൾ കവിത കുറിക്കുവിൻ
ഐക്യനാട്ടിലെ ശ്രുതി കേട്ടതാം കവികളെ
അവാർഡും പൊന്നാടയും കിട്ടുമെന്നോർത്തു നിങ്ങൾ
വെറുതെ സമയത്തെ പാഴാക്കിടേണ്ട കേട്ടോ.  


പഞ്ചചാമരം 2016-11-28 14:24:39
അവാർഡില്ലാതെയീ   അക്ഷരശ്ലോക മത്സരം
വ്യർത്ഥമായി തീർന്നിടും  ഓർത്തിടൂ സംഘാടക
പൊന്നിൻ കുടത്തിനൊരു  പൊട്ടുകൂടി എന്നപോൽ
പൊന്നാടയാൽ പ്ലാക്കിനാൽ കേമമാക്കു  മത്സരം
വിദ്യാധരൻ 2016-11-28 16:11:39
വാക്കുകൾ സമവാക്യം പോലെ തീർത്തു ചിലർ 
ആർക്കും ദഹിക്കാത്തതെന്തോ കുറിക്കുന്നു പിന്നെ 
ആധുനികം എന്നതിനു പേരുകൊടുത്തിട്ടവർ 
വായനക്കാരിലതടിച്ചു  കേറ്റാൻ ശ്രമിക്കുന്നു  
SchCast 2016-11-28 20:26:46
ഒടുക്കിടുന്നു നാട്ടിൽ  ഒട്ടേറെ മനുഷ്യർ ജീവൻ  
പൈസകിട്ടാതെ  ജീവിതം വഴിമുട്ടിയപ്പോൾ
മോദിക്ക് പോകുവാനൊരു ചുക്കുമില്ല 
പോകുന്നതോ പൊതുജന കഴുതക്ക് തന്നെ  

ദരിദ്രൻ 2016-11-28 20:03:52
നാട്ടിലെ  സ്ഥലം വിറ്റു കാശാക്കി  
ബാങ്കിലെ ലോക്കറിൽ വച്ച് പൂട്ടി,
പൂട്ടിലായ പ്രവാസിവർഗ്ഗം  ഓടുന്നു 
മോദിക്ക് പിന്നെ നെട്ടോട്ടം ഇന്ന്  

ഗുരുജി 2016-11-29 08:05:50
ഓണം പിറന്നാലും ഉണ്ണി പിറന്നാലും 
കോരന് കുമ്പിളിൽ കഞ്ഞി എന്നും 
ട്രംപ് വന്നാലും പുറത്തുപോയാലും 
കഞ്ഞിക്ക് കഠിനദ്ധ്വാനം മാത്രം വഴി 
കാകളി 2016-11-29 10:00:10
കാലമതിന്റെ കനത്തകരംകൊണ്ട് 
ലീലായാൽ ഒന്ന് പിടിച്ചു കുലുക്കിയാൽ 
പാടെപതറിക്കൊഴിഞ്ഞുപോം  ബ്രഹ്മാണ്ഡ
പാദപ്പൂക്കളാം   താരങ്ങൾ  കൂടിയും 
മഞ്ജരി 2016-11-29 10:36:56
അക്ഷരശ്ലോകത്തിൻ പേരുശ്രവിച്ചപ്പോൾ
രക്ഷപെട്ടോ ഈ  കവികളെല്ലാം 
തലപൊക്കും ഒരുദിനം   വീണ്ടും അവർ 
തലതിരിപ്പൻ   കവിതയുമായ് 

വിദ്യാധരൻ 2016-11-29 10:43:37
എന്താണ് കേഴുന്നെ മലയാളി നീയൊക്ക 
പണിയില്ലേ നിങ്ങക്ക് വീട്ടിലെങ്ങും ?
കള്ളപ്പണം നീയൊക്കെ  കുഴിമൂടി ഇട്ടിട്ട്  
മോദിയെ ചീത്ത വിളിച്ചിടുന്നോ? 

പ്രവാസി 2016-11-29 11:36:09
പണിയുണ്ട് വിദ്യാധരാ എങ്കിലും ഞങ്ങടെ
മണിമുഴുവനും  നാട്ടിലല്ലേ 
മോദിടെ പണികൊണ്ട് നാടാകെ കെണിയായ്
മോദിക്കു  പണി  കൊടുത്തിടേണം   
വായനക്കാരി 2016-11-29 13:40:28
മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു  (കടമ്മനിട്ട) 

തെമ്മാടിപ്പിള്ളേര് വഴിനീളെ മുള്ളുന്നു 
മൂത്രത്തിൽ മുങ്ങിയൊരാന ചത്തു 
ആനയെക്കാണുവാനാളുകൾ ചെന്നപ്പോൾ 
ഓന്ത്‌ വലിച്ചു കൊണ്ടോടുന്നു 
വിദ്യാധരൻ 2016-11-29 14:05:38
മോദിക്ക് പണിയുവാൻ നിൻ കയ്യിലെന്തുണ്ട് 
വെറുതെ നിന്ന് നീ കുരച്ചിടാതെ 
ചായകടക്കാരൻ നേതാവായ്  വന്നിട്ടും
സാധാരണക്കാരന് എന്ത് ഗുണം ? 
വിദ്യാധരൻ 2016-11-29 14:13:44
വാലുള്ള പണ്ഡിതവർഗ്ഗം  എവിടെയാ 
വാലു  മുറിച്ചു കടന്നതാണോ?
അക്ഷരശ്ലോകത്താൽ വെല്ലുവിളിച്ചപ്പോൾ 
കക്ഷികളൊക്കെ വെരുണ്ടുപോയോ? 

നതോന്നത 2016-11-29 14:34:19
ആഴിമകളും ഒരുമിച്ചൊരു കട്ടിന്മേലന്നേരം 
ഏഴാം മാളികമുകളിൽ ഇരുന്നരുളും 
ഏഴു രണ്ടുലക് വാഴിയായ തമ്പുരാനത്രയും 
താഴെ തന്റെ വയസ്യനെ ദൂരത്തു കണ്ടു  (രാമപുരത്ത് വാര്യർ )
വിദ്യാധരൻ 2016-11-29 14:35:25
രാഷ്ട്രീയക്കാർ കള്ളന്മാരാ അവരിൽ നാം ഒരുനാളും
പൂർണ്ണമായി വിശ്വാസങ്ങൾ അർപ്പിച്ചുകൂടാ  
വാഗ്‌ദാനങ്ങൾ നൽകിയിട്ട് ഭരണത്തിൽ കയറുന്നു 
ഉടൻ തന്നെ വാഗ്‌ദാനങ്ങൾ   മറന്നിടുന്നു
വനരോദനം 2016-11-29 14:37:10
വിവിധ വ്യാജ ശബ്ദങ്ങളിൽ   
വെറുതെയീ വനരോദനം  
വെറും വേസ്റ്റല്ലേ വിദ്യാധരാ  
വ്യുല്പന്ന കവികളിവിടുണ്ടോ?
വിദ്യാധരൻ 2016-11-29 17:14:40
ഭാലത്തിൽ ചുട്ടാലും  ഭാവനയുണ്ടെങ്കിൽ 
പാലൊത്ത കവിത നിർഗ്ഗളിക്കും 
വാലുള്ള കവിയായ് ഭാവിച്ചിരിപ്പോർക്ക്‌ 
ചേലുള്ള കവിതകൾ വന്നിടില്ല 

വിദ്യാധരൻ 2016-11-29 17:24:15
പഞ്ചസാര കദളിപ്പഴം ഗുളം 
നെഞ്ചസാരംമലിയും മിഠായിയും 
അഞ്ചുസേറവിലും അപ്പവും തരാം 
കൊഞ്ചിവാ കൊതിയാ ! കുഞ്ജരാനന  (ശീവൊള്ളി)
വായനക്കാരി 2016-11-29 16:41:14
വൈലോപ്പിള്ളി 

ആശ്രിതവത്സലൻ മാധവസോദര
നാർദ്രത പൂണ്ടിതു കേട്ട് നിൽക്കെ 
ഭാലത്തിൽച്ചുട്ടെഴും  കാലിക്കിടാവ് തൽ 
പാലൊത്ത തൃക്കരം നക്കിനിന്നു 
 
വിദ്യാധരൻ 2016-11-29 16:58:18
വ്യുൽപ്പന്ന കവികൾ ഉണ്ടെങ്കിൽ അവരുടെ 
വ്യുല്പത്തി കാണട്ടെ ഛന്ദസ് ശ്ലോകമൊന്നിൽ
വ്യര്‍ത്ഥമല്ലീ   അക്ഷരശ്ലോകങ്ങൾ, കരയാതെ 
വർദ്ധിക്കും മസ്തിഷ്ക്ക  കോശങ്ങൾ പതിമടങ്ങ്

വായനക്കാരി 2016-11-29 17:08:11
ബാലചന്ദ്രൻ ചുള്ളിക്കാട് 

മൂഢവേദങ്ങൾ നരനു നിരോധിച്ച 
ഗൂഡ ലോകങ്ങളെ പ്രാപിക്കയാൽ  പ്രഭോ 
പ്രാണിപ്രണയ പ്രഭാമതഭ്രഷ്ടനായ് 
ത്താണു പോയ് നിന്റെ നിത്ത്യാന്ധകാരങ്ങളിൽ
വായനക്കാരി 2016-11-29 17:48:07
വി മധുസൂദനൻ നായർ 

ജ്ഞാനത്തിനായ്‌ക്കുന്പിൾ നീട്ടുന്ന പൂവിന്റെ 
ജാതി ചോദിക്കുന്നു  വ്യോമസിംഹാസനം 
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ 
ജാതകം നോക്കുന്നു  ദൈത്യ ന്യായാസനം 
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ 
അർത്ഥിയിൽ വർണവും വിത്തവും തപ്പുന്നു 
വായനക്കാരി 2016-11-29 18:21:33
കുഞ്ഞുണ്ണി 

എനിക്കു വിശക്കുന്പോളുണ്ണും ഞാൻ 
ദാഹിക്കുന്പോൾ കുടിക്കും 
ക്ഷീണിക്കുന്പോളുറങ്ങും
ഉറങ്ങുന്പോളെഴുതും കവിതകൾ 
വായനക്കാരി 2016-11-29 18:49:12
കുഞ്ഞുണ്ണി 

എന്റെ കൊടുങ്ങല്ലൂരമ്മേ 
എനിക്കു പച്ചത്തെറി പറയാനിത്തിരി 
കരുത്തു നൽകണേ 
നീയതു നൽകിയില്ലെങ്കിൽ കോഴിച്ചാത്തനായി
സഹശ്ര ഭഗനാകുമേ പറഞ്ഞേക്കാം 
വിദ്യാധരൻ 2016-11-29 20:50:31
ജലത്തിലെപ്പോളകൾ എന്നപോലെ 
ചലം മനുഷ്യർക്ക് ശരീരബന്ധം
കുലം ബലം പുത്ര കളത്രജാലം 
ഫലം വരാ മൃത്യു വരും ദശയാം (കുഞ്ചൻനമ്പ്യാർ )

വിദ്യാധരൻ 2016-11-29 20:57:16
ക്ഷീണിക്കാത്ത മനീഷയും മഷി 
ഉണങ്ങിടത്തെ പൊൻപേനയും 
വാണിക്കായ് തനിയെ ഉഴിഞ്ഞുവച്ച് 
കാണിച്ചു ഭവാൻ വിവിധാത്ഭുതങ്ങൾ  (പ്രരോദനം -ആശാൻ)
വിദ്യാധരൻ 2016-11-29 21:05:34

 കൂന്തൽകെട്ടൊട്ടഴിഞ്ഞും കുനുകുനെയഴകിൻ 
                   സ്വേദജാലം പൊടിഞ്ഞും 
ചാന്തിൻ പൊട്ടൊട്ടു മാഞ്ഞും പരിമളമുയരും 
                     ചന്ദനച്ചാറലിഞ്ഞും 
എന്തും നിശ്വാസമോടൊത്തിളകിന മുലയോ-
                    ടൊത്തെഴുന്നൊരു നിൻ മെയ്യ് 
കാന്തേ, മിന്നുന്നു കാമക്കലവിയിൽ വിധമീ -
                    പ്പന്തടിക്കുന്ന നേരം  (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ )
വായനക്കാരി 2016-11-29 23:20:30
ഗസൽ  (ബാലചന്ദ്രൻ ചുള്ളിക്കാട്)

കാപ്പിരി ചോരച്ചെണ്ട കൊട്ടുന്ന കൊലനിലം 
കാട്ടു രാത്രിയിലാദിവാസിതൻ കനലാട്ടം 
ദേവദാരുവിൻ കുരിശേന്തിയ നിരാലംബ 
ജ്ഞാതികളുടെ മഹാപ്രസ്ഥാനം 
വിദ്യാധരൻ 2016-11-30 04:48:59
ദേവന്മാരുള്ള നാടും നരകവുമിവിടെ -
           ത്തന്നെയെന്നാണ് വന്നാൽ -
ലാവട്ടെ; നാം നയിച്ചൂ പ്രണയമസൃണമീ 
           ജീവിതം സ്വർഗ്ഗതുല്യം 
ജീവൻ മേലിൽ സുശീലേ, ജനനമണയുമെ -
            ന്നാകിലിന്നാമൊരേമ 
ട്ടേവം താൻ ചേരുമപ്പോളമിതപരചിത 
            നന്ദകന്ദം ഭുജിക്കാം   (വി.സി. ബാലകൃഷ്ണപ്പണിക്കർ -ഒരു വിലാപം )
വായനക്കാരി 2016-11-30 12:42:55
അയ്യപ്പപ്പണിക്കർ  

ചക്ക്രവാളത്തിനപ്പുറം ചൂടുകൾ 
ഞെട്ടി,വന്നു പിറന്ന നക്ഷത്രമേ
നീയുണരുക വാനിലീപ്പാരിന്റെ
ചോരയൂറുവാൻ നാഡി തുടിക്കുവാൻ (കുരുക്ഷേത്രം)  

 
വിദ്യാധരൻ 2016-11-30 13:22:56
നീലപുഞ്ചായൽകെട്ടും നിടിലമതിൽ വിള-
      ങ്ങുന്ന നല്ലൊരു പൊട്ടും
ചേലൊക്കും കൊങ്കമൊട്ടും ചില തരുണികളോ-
      ടൊത്തു കാട്ടും പകിട്ടും
പാലിന്നുൾക്കാമ്പുമട്ടും പരിചിനൊടുതിരും
      വാക്കിനുള്ളൊരു മട്ടും
ഭൂലോകത്തെപ്പിരട്ടും പുതുമയുമവരെ
      പ്പോലെ മറ്റാർക്കു കിട്ടും (വെണ്മണിമഹൻ നമ്പൂതിരിപ്പാട്)

വായനക്കാരി 2016-11-30 15:32:30
ഡി. വിനയചന്ദ്രൻ  (രതിമൃതി)
 
നിന്റെ  മുലകൾ 
പറക്കാൻ വെന്പുന്ന പക്ഷിക്കുഞ്ഞുങ്ങൾ 
മേഘങ്ങൾക്കും സൂര്യനും 
മുലകൊടുക്കാൻ ആഗ്രഹിക്കുന്നു.
 
എന്റെ ഹൃദയ മിടിപ്പുകൾ 
ആദ്യ സ്‌ഫോടനത്തിന്റെ 
ഇനിയും  ശമിക്കാത്ത പ്രതിധ്വനികൾ 
അവയിൽ  പകരുന്നു 
 
വിദ്യാധരൻ 2016-11-30 19:26:15
മഞ്ചാടിപ്രായമായി കുളുർമുല മിനിയാ-
            ന്നിന്നലെപ്പങ്കജത്തിൽ 
മോട്ടോടൊട്ടൊട്ടു  സാമ്യം സരസിജവദന 
             യ്ക്കിന്നുപൊൽകുംഭസാമ്യം 
നാളെകുംഭീന്ദ്രകുംഭത്തോട് പടപൊരുതും
              മറ്റെന്നാൾ കുന്നുവെല്ലും  
നാലാംനാൾ നാകലോകകളരിയിൽ
               കെട്ടിമേൽപ്പോട്ടു ചാടും  (വെണ്മണി ) 
വിദ്യാധരൻ 2016-11-30 20:27:59
ഇപ്പോൾ സാരസകാഞ്ചി ചേർന്നൊരു മണൽ -
                   തിട്ടാം നിതംബത്തോടും 
സ്വല്പോർമിപ്പുരികത്തൊടും ശുചിരസെ 
                   മുങ്ങുന്ന മീൻകണ്ണോടും 
കെല്പോലും പുതുമോടിയിൽപ്പുഴകളാം
                    പെണ്ണുങ്ങൾ കോകങ്ങളാം 
നല്പ്പോർ കൊങ്കളും കുലുക്കി നടകൊ 
                     ണ്ടിടുന്നു മന്ദം പ്രിയേ (വള്ളത്തോൾ -ഋതുവിലാസം )

പ്രിയമുള്ളവളെ ഇപ്പോൾ വർദ്ധിച്ച പുതുഭംഗിയോടെ  പുഴകളായ പെണ്ണുങ്ങൾ മണൽത്തിട്ടായാകുന്ന നിതംബത്തിൽ അരഞ്ഞാണം ചുറ്റി, ചെറുതിരകളാകുന്ന പുരികത്തോട് കൂടിയും മീനുകളായ കണ്ണുകളോട് കൂടിയും ചക്രവകങ്ങളായ മനോഹരമായ പോർമുലകളും കുലുക്കി സാവധാനം നടന്നു പോകുന്നു  
മന്ദാക്രാന്താ 2016-11-30 22:16:59
താരാദ്വാരാസുമസമപഗം മാറാവ്യാധിക്കുദാരം  
തേരാപാരാപലവഴിവക്കിപോയിട്ടെന്തായിയെന്നോ  
വാരിക്കെട്ടിത്തകരുവതതീമട്ടിലെന്തായാലെന്ത് 
ചാരത്തെത്തിപ്പലകയിലൊരേണിത്തട്ടാലാരാനുമെന്നോ
വിദ്യാധരൻ 2016-12-01 07:20:29

വൈദ്യരാജ നമസ്‌തുഭ്യം
യമരാജ സഹോദര
യമസ്തു ഹരത പ്രാണൻ
വൈദ്യപ്രാണൻ ധനാനി ച

യമരാജന്റെ സഹോദരനായ വൈദ്യരാജ, നമസ്കാരം യമൻ പ്രാണനെ അപഹരിക്കുന്നു. വൈദ്യ താൻ പ്രാണനെയും ധനത്തെയും അപഹരിക്കുന്നു

വിദ്യാധരൻ 2016-12-01 13:20:21
വായനക്കാരി വരിക നീ കവിതയുമായി
വായിച്ചുല്ലസിക്കട്ടെ രസിക്കട്ടെ വായനക്കാർ
വീരം ശൃംഗാരം, ഹാസ്യം, കരുണം, അദ്ഭുതം,
ബീഭത്സം, രൗദ്രം, ഭയാനകം, ശാന്തം ഏതുമാവാം
വായനക്കാരി 2016-12-01 13:46:31
സുഗതകുമാരി  

രാത്രി മഴ, ചുമ്മാതെ 
കേണും  ചിരിച്ചും 
വിതുന്പിയും, നിർത്താതെ 
പിറുപിറുത്തും നീണ്ട 
മുടിയിട്ടുലച്ചും 
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം, ഭ്രാന്തിയെപ്പോലെ 
വായനക്കാരി 2016-12-01 14:03:11
കെ. ജി. ശങ്കരപ്പിള്ള 

വേശ്യയായിരുന്നെന്റെ 
മുതു മുതു മുതു മുത്തശ്ശി.
പെണ്ണായിരുന്നെങ്കിൽ 
ഞാനും 
വേശ്യയായേനെ 

വിടനായിരുന്നെന്റെ
മുതു മുതു മുതു മുത്തച്ഛൻ 
ആണായിരുന്നെങ്കിൽ 
ഞാനും 
വിടനായേനെ 

വിദ്യാധരൻ 2016-12-01 14:25:10

വർത്തിച്ചിടുന്നൊരിക്കൽ ഗുരുവിനു സമമായി
      മിത്രമായി മറ്റൊരിക്കൽ
വർത്തിച്ചിടും പിതാവായി, സപദി ജനനിയായ്‌
      കാന്തയായും കദാചിൽ
വർത്തിച്ചിടുന്നു വാഗീശ്വരിയുടെ നടനരാമ-
      മായ്, സർവ്വകാലം
വർത്തിച്ചിടുന്നു സാക്ഷാൽ സുരതരുസദൃശം
      പുസ്തകം ഹസ്തസംസ്ഥം (ആർ. ഈശ്വരപിള്ള)

ഒരിക്കൽ ഗുരുവിനു തുല്യമായും മറ്റൊരിക്കൽ മിത്രമായും പിതാവായും മാതാവായും ഭാര്യയായും സ്ഥിതി ചെയ്യും. പിന്നീടൊരിക്കൽ വാക്കുകളുടെ അധീശ്വരിയായ സാരസ്വതിദേവിയുടെ വിലാസത്തിനുള്ള ആരാമമായും ഇരിക്കും. കല്പദ്രുമത്തിനു തുല്യമായി എല്ലാ കാലവും വർത്തിക്കാൻ കയ്യിലിരിക്കുന്ന പുസ്തകത്തിനു കഴിയും 

വായനക്കാരി 2016-12-01 16:55:58
ബാലാമണിയമ്മ  (മഴുവിന്റെ കഥ)

"കുലത്തിൻ വിശുദ്ധിക്കായ് കൊല്ലുകീപ്പതിതയെ!"
സ്നേഹ ചോദിതരായ സോദരർ പിന്മാറിനാർ;
ഏകനായ് മുന്നോട്ടേറി ഞാൻ മാത്രം പിതൃ പ്രിയൻ 
ദൈവദത്തമാമെന്റെ വെണ്മഴു പൊങ്ങി; വീണു .
ഭൂവിലമ്മ തൻ ശിര,സ്സാമുഖം  സൗമ്യോദാരം

വായനക്കാരി 2016-12-01 23:08:16
കമലാദാസ് (മാധവിക്കുട്ടി) -- ദേശീയ പതാക 

പ്രിയപ്പെട്ട പതാക, 
നോക്കൂ,
നിനക്ക് താഴെ, ഈ നഗരത്തിന്റെ മുറിവാർന്ന, 
അത്രയും മെലിഞ്ഞു തൊലിപൊട്ടിയ 
വിരലുകൾ പതിഞ്ഞു കിടക്കുന്നു..
എന്നിട്ടും 
എത്ര  ഗംഭീരമായിട്ടാണ് ആഭരണങ്ങൾ 
ശോഭിക്കുന്നത്
നിയോൺ  വിളക്കുകൾ കണ്ണ് ചിമ്മുന്നു 
ഉപയോഗ ശൂന്യമായ  അരക്കെട്ടുകൾ
കുലുക്കിക്കൊണ്ട് വേശ്യകൾ നടക്കുന്നു .....

വിദ്യാധരൻ 2016-12-01 19:31:38
ഏകാന്തം വിഷം അമൃതാക്കിയും വെറും പാ -
ഴാകാശങ്ങളിൽ അലർവാടിയാൽ രചിച്ചും 
ലോകാനുഗ്രഹ  പരയായെഴും കലെ നിൻ 
ശ്രീകാൽത്താരിണയടിയങ്ങൾ കുമ്പിടുന്നേൻ (കാവ്യകല -ആശാൻ)
വിദ്യാധരൻ 2016-12-01 20:08:46
എന്നെ വിസ്മയമേതുമില്ല കവിതാ-
        സാമർത്ഥ്യമെന്നാൽ ഭവാ-
നിന്നേറെക്കഷണിച്ചീവണ്ണമുളവാ -
        ക്കീട്ടെന്തു സാദ്ധ്യം സഖേ 
മുന്നേഗർഭിണിയായ നാൾ മുദിതമായി
          മാതാവ് നേർന്നിട്ടുമു-
ണ്ടെന്നോ താൻ കവിയായ് ജനങ്ങളെ വ-
         ലച്ചീടേണമെന്നിങ്ങനെ    (വെണ്മണിമഹൻ )

ആശ്ചര്യം ! താങ്കൾക്ക് കവിത എഴുതുവാൻ ഒരു സാമർഥ്യവുമില്ല . ഇന്ന് ഇത്രയേറെ കഷ്ടപ്പെട്ട് ഇങ്ങനെ എഴുതുന്നത് എന്ത് സാധിക്കാനാണ് .സുഹൃത്തേ ഗർഭം ധരിച്ചിരുന്ന കാലത്ത് താങ്കൾ ഒരു കവിയായ് വളർന്ന് ജനങ്ങളെ വലയ്ക്കണം എന്ന് മാതാവ് നേർന്നിട്ടുണ്ടായിരുന്നോ ?    
വിദ്യാധരൻ 2016-12-02 06:49:44

ന ജാതുകാമഃ  കാമാനാ
മുപഭോഗേന ശ്യാമതി
ഹവിഷാ തൃഷ്ണവർത്മേവ
ഭൂയ ഏവാഭിവർദ്ധതേ (വ്യാസൻ -മഹാഭാരതം )

ഉപഭോഗംകൊണ്ട് കാമം ശമിക്കുന്നില്ല മറിച്ച്‌ ഹോമ ദ്രവ്യങ്ങൾകൊണ്ട് അഗ്നി ആളിക്കത്തുന്നതുപോലെ ഭോഗംകൊണ്ട് കാമാസക്തി വർദ്ധിക്കുന്നതേയുള്ളു (ആയതുകൊണ്ട് മാധവിക്കുട്ടി വാദിക്കുന്നതുപോലെ വേശ്യകളുടെ അരക്കെട്ട് ഉപയോഗശൂന്യം  എന്ന് പറയാനാവില്ല)

അരക്കെട്ട് 2016-12-02 08:12:29
യദാ ഹെ കാറുപാർട്ട് 
തദാ ഹെ അരക്കെട്ട്  
ലക്ഷം മൈല് യാത്രാ തോ  
ഉപയോഗ ശൂന്യം ഹോതാ ഹേ
ഓട്ടോ മെക്കാനിക്ക് 2016-12-02 09:21:41
അരക്കെട്ടേ ഭ്രമിക്കല്ലേ
കുരുക്കിൽ നീ വീഴല്ലേ
അത്യാർത്ഥി നല്ലതല്ല
ഉള്ള കാറ് നീ ഓടിക്ക്

1958 അംബാസഡർ 2016-12-02 11:28:49
അരക്കെട്ടെ ഓടിക്ക
കുലുക്കാതെ ഓടിക്ക
അതിവേഗം ഓടിച്ചാൽ
മയിലേജു കൂടിടും

വിദ്യാധരൻ 2016-12-02 14:00:43

ഹന്തകേൾക്ക മമ കാന്തതൻ മഹിമ
   ചിന്തുപാടുമതു കേൾക്കിലോ
പന്തുപോലെ മുല, കൂന്തൽ മഞ്ജു, ഗതി
   ഗന്ധകുഞ്ജരംസമം സഖേ
ചാന്തികഞ്ഞ മിഴി, തേൻകവർന്നമൊഴി
    ചാന്തണിഞ്ഞ നിടിലസ്ഥലം
ബന്ധനങ്ങൾ പല ജാതിയുണ്ട് തരു
    ണാന്തരംഗമതിങ്ങനെ (കൈക്കുളങ്ങര രാമവാര്യർ)

സുഹൃത്തേ എന്റെ പ്രിയയുടെ മഹിമയെക്കുറിച്ചു കേൾക്കുക. അത് കേട്ടാൽ മൂളിപ്പാട്ട് പാടിപ്പോകും
പന്തുപോലെയാണ് അവളുടെ മുലകൾ. മനോഹരമായ തലമുടി, മദയാനക്ക് തുല്യമായ നടത്തം, മഷിയെഴുതിയ കണ്ണുകൾ. തേനിനേക്കാൾ മധുരമുള്ള വാക്ക്. ചാന്തു തൊട്ട നെറ്റി ഇങ്ങനെ യുവാക്കളുടെ
മനസ്സിനെ ബന്ധനത്തിലാക്കുന്ന പലതരത്തിലുള്ള മികവുകൾ അവൾക്കുണ്ട്

വിദ്യാധരൻ 2016-12-02 21:30:06
നാദ ബ്രഹ്മ ലയം കലാ കുവലയം പ്രേമോല്ലാസ സച്ചിലയം 
രാഗാലാപമയം കലാകുവലയം ലാവണ്യതാ സഞ്ചയം 
നിർമായം വിജയം ദയാമധുമയം ഭാവോച്ചയം നിശ്‌ചയം 
ഭൂയോയം ഹൃദയം കാരൊതു സദയം സച്ചിൽ മയം 

പന്ത്രണ്ടാൽ മസജം സതം ത ഗുരുവും ശാർദ്ദൂല വിക്രീഡിതം 
(പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി ) 
ശാര്‍ദ്ദൂലവിക്രീഡിതം 2016-12-02 19:17:29
ഒത്താലൊത്തതുപോലെയൊത്തകവിയായ് ചെത്താനിറങ്ങും വിധൌ
വൃത്തം മൊത്തമെടുത്തടുത്തു മികവില്‍ ചാര്‍ത്തേണമെന്നോതിയാല്‍
കത്തുന്നെന്നുടെയുള്ളമൊത്തപടിയായ് ഭോഷത്തമെല്ലാം നിറ-
ച്ചത്യന്താധുനികത്തിലൊക്കെയലറും, പാടും,പറഞ്ഞാടിടും!
വിദ്യാധരൻ 2016-12-02 21:06:32
യാ കുചഗുർവി മൃഗശിശു നയനാ 
പീന നിതംബാ മദകരി ഗമനാ 
കിന്നരകണ്ഠി സുരുചിരദശനാ 
സാ തവ സൗഖ്യം വിതരതു ലലനാ (പിംഗളൻ )

യാതൊരുവൾ വലിയ സ്തനങ്ങളും മാൻകിടാവിന്റെ നയനങ്ങളും തടിച്ച അരക്കെട്ടും മദയാനയെപ്പോലെയുള്ള നടത്തയും കിന്നരന്മാരെപ്പോലെയുള്ള കണ്ഠനാദവും ഭംഗിയുള്ള പല്ലുകളും ഉള്ളവളാണോ ആ സുന്ദരി നിനക്ക് സൗഖ്യം തരട്ടെ .
വിദ്യാധരൻ 2016-12-02 21:38:57
കുവലയദല നീലലോചനയാഃ 
കുസുമശരാസന ധർമ്മദേവതായാഃ 
ഗുരുതര കുചവൃത്തി ചിന്തയേവ 
പ്രതിദിനമേഷ്യാധി കാർശമേഷാമദ്ധ്യാ  (പട്ടത്ത് കുഞ്ഞുണ്ണി നമ്പ്യാർ )

നീലോല്പല ദളങ്ങൾപോലെ നീണ്ട കണ്ണുകൾ ഉള്ളവളും കാമദേവനെ ധർമ്മദേവതയാക്കിയിട്ടുള്ളവളുമായ ഈ സുന്ദരിയുടെ വലിയ സ്തനങ്ങൾ വീണ്ടും വികാസം പ്രാവിച്ചുവരുന്നതുമൂലമുള്ള ആകുല ചിന്തകൊണ്ടോ എന്ന് തോന്നും വിധം അവളുടെ അരക്കെട്ട് ദിനം തോറും മെലിഞ്ഞു വരുന്നു .

ശാർദ്ദൂല ക്രീഡ 2016-12-02 21:53:11
ഒന്നിനോട്ഒന്ന്ചേരാതെ കിട്ടുന്ന വാക്കുകൾ തട്ടിക്കൂട്ടി 
പെട്ടന്നൊരു പൊട്ട കവിതയുണ്ടാക്കി മണ്ടനാമാരോടൊത്തു 
കറങ്ങിത്തിരിഞ്ഞു  മധുനുകർന്നും ഭാഷത്തരം പറഞ്ഞു 
നടക്കുകിൽ നിനക്ക് ഒരവാർഡ്‌ കിട്ടാൻ സാദ്ധ്യതയുണ്ട് കൂട്ടാ
ശാര്‍ദ്ദൂലവിക്രീഡിതം 2016-12-03 07:00:35
പണ്ടേ ഞാനൊരു മണ്ടനാണു കവിതക്കുണ്ടില്‍ പതിച്ചിങ്ങനേ
വേണ്ടാതീനമനേകമുണ്ടു രചനത്തുണ്ടായ് പറത്തുന്നു ഹേ
കണ്ടോറര്‍ കണ്ടൊരു മാത്രയില്‍ മലരുകള്‍ ചെണ്ടാക്കി നല്‍കീടുകില്‍
തണ്ടും കൊണ്ടിവനിണ്ടല്‍ വിട്ടു പതിയേ മണ്ടുന്നു വണ്ടെന്നപോല്‍.
ശാർദ്ദൂല ക്രീഡ 2016-12-03 10:29:13
കണ്ടോ ഞാൻ പറഞ്ഞതിൽ കാര്യമില്ലേ കുണ്ടാമണ്ടി 
വേണ്ടാ എന്നുപറഞ്ഞിട്ടും തുണ്ടു കവിതകളെഴുതി 
മണ്ടന്മാരാക്കുന്നു വായനക്കാരെ, മണ്ടത്തരംതുടരുന്നു 
തണ്ടൻമാർക്കൊരിക്കലും മേധയിൽ കേറില്ല സത്യം 

വിദ്യാധരൻ 2016-12-03 10:50:13
കറ്റക്കാറതിലും കറുപ്പു കലരും 
   കണ്ണാണ് സത്യം പിടി-
ച്ചൊറ്റക്കയിലൊതുക്കുവാൻ പണിപാരം 
   മാറിൽ കവിഞ്ഞെണീടുമേ;
തെറ്റെന്നാശയതാരിലാശയെവനും 
   കേറ്റി ചുരുണ്ടാണുനിൻ 
കുറ്റം  തീർന്നിടതൂർന്നതായ കുചവും 
   വാർകൂന്തലും വല്ലഭേ      (പെട്ടരെഴിയം വലിയരാമനിളയത്)

കുചത്തിനും തലമുടിക്കും ശ്ലേഷാലങ്കാരം കൊണ്ട് സാദൃശ്യം നൽകിയിരിക്കുന്നു 

വല്ലഭേ , കണ്ണാണെ സത്യം നിന്റെ മനോഹരമായ തലമുടി കാർമേഘങ്ങളേക്കാൾ കറുപ്പ് കലർന്നതാണ് (മുലക്കണ്ണ് കാർമേഘത്തേക്കാളും കറുത്തതാണ്) ഒരു കയ്യിൽ ഒതുക്കുവാൻ വളരെ പ്രയാസമുണ്ട്. ഇടതൂർന്നു നിറഞ്ഞു മാറിടം കവിയുന്നു (സ്തനങ്ങൾ മാറിടം നിറഞ്ഞു കവിയുന്നു) ഏതൊരുവനും ഉൾപ്പൂവിൽ ആശയുണ്ടാക്കുന്ന വിധം ചുരുണ്ടതാണ്. (നിന്റെ അന്യൂനമായ വക്ഷോജങ്ങൾ ഏതൊരുവനും ഉള്ളിൽ കാമവികാരം ഉണ്ടാക്കുന്ന തരത്തിൽ ഉരുണ്ടതാണ് )
വായനക്കാരി 2016-12-03 14:57:28
 (വിഷ്ണുസ്തുതി, ലീലാതിലകം)

തരതലന്താനളന്താ, പിളന്താ പൊന്നന്‍
തനകചെന്താര്‍, വരുന്താമല്‍ബാണന്‍ തന്നെ
കരമരിന്താ, പൊരുന്താനവന്മാരുടെ
കരളെരിന്താ, പുരാനേ, മുരാരികിണാ
വായനക്കാരി 2016-12-03 15:07:02
രാമചരിതം

പടയുടെ തിളപ്പിനോടും പരവയെയതിചയിക്കും
നടതകംതേരിനോടും നലംകിളരിലങ്കമന്നന്‍
ഇടതുടര്‍ന്തരികുലത്തെയെയ്തു വീഴിത്തക്കണ്ടു
കൊടുമച്ചേര്‍ച്ചുക്കിരീവന്‍ കവടടര്‍ത്തെടുത്തെറിന്താന്‍
വായനക്കാരി 2016-12-03 15:12:36
മണിപ്രവാളകാവ്യമായ ഉണ്ണുനീലിസന്ദേശം

അമൃതകരകരോടീസ്വര്‍ദ്ധുനീബദ്ധചൂഡം
തിരളൊളിതിരുനീറാമംഗരാഗാഭിരാമം
കരകലിതകപാലം, മംഗളം, പിംഗളാക്ഷം
അലകള്‍ മുലപൂണും ദൈവതംവെല്‍വുതാക
വായനക്കാരി 2016-12-03 15:42:53
(ഉണ്ണിയച്ചീ ചരിതം ചമ്പു. അര്‍ധനാരീശ്വരവര്‍ണ്ണനം)

…പണിയുമടിത്തളിര്‍വലമായ്
അരയിലെരിഞ്ഞരുണിതവിദ്രുമമുടഞ്ഞാ-
ണവനഹനന്തുകിലരയായരയരവപ്പുരികലയാ
കലിതപുലിത്തൊലിയരയാല് മലയൊടിയന്റെ
 

വായനക്കാരി 2016-12-03 15:48:52
രാമായണ ചന്പു. പുനം നന്പൂതിരി 

മന്ദീഭൂതേ ജനൗഘേ പരിമളബഹുളാം
കയ്യിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ
മംഗലശ്രീസമേതാ
മന്ദം മന്ദം നയന്തീ ഘനജഘനഭരം
പ്രാഭൃതപ്രായമഗേ
മന്ദാക്ഷാലംകൃതാക്ഷീ മനസിജകലികാ
മൈഥിലീസാ നടന്നാള്‍
വായനക്കാരി 2016-12-03 15:51:53
മഴമംഗലം - നൈഷധ ചമ്പു)

അമ്പത്തൊന്നക്ഷരാളീ കലിത 
തനുലതോവേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും 
കുസുമതതിയിലേന്തുന്ന പൂന്തേന്‍ കുഴമ്പേ
വിദ്യാധരൻ 2016-12-03 20:58:45
ഈയാഗമം സുചിരിതിവ്രതപോഫലം താ -
നായാലുമന്നമിതഹർഷഭാരാന്ധയായോൾ 
സ്വീയാപ്രതീക്ഷിത വരാതിഥിപൂജയിൽപോ -
ലായാസസംഭ്രമമിയന്നു വൃഥൈവ നിന്നാൾ  (അഹല്യ -ഇടശ്ശേരി ) 
വിദ്യാധരൻ 2016-12-03 21:04:14
കളവാണിമണി കളക താപം നീ 
കളവാണിക്കേട്ട കഥയെല്ലാം 
വിളറിയ നിന്റെ വളരിന്ദുവക്ത്രം 
തെളിയട്ടെ മന്ദഹസിതത്താൽ  (എതിരേൽപ്പ് -ഇടപ്പള്ളി)
വിദ്യാധരൻ 2016-12-03 21:13:57
ആവൂ ഞാനൊന്നിനി വിശ്രമിക്കാം 
രാവിൻ കുമാർഗ്ഗം കടന്നുകൂടി 
അങ്ങതാ ദൂരത്തു കാണ്മതുണ്ടെൻ 
മംഗളസ്വപ്നത്തിൻ സൗധ ശൃംഗം (ഭിക്ഷു -ഇടപ്പള്ളി )
വിദ്യാധരൻ 2016-12-03 21:19:00
മണിമുഴക്കം മരണദിനത്തിന്റെ 
മണിമുഴക്കം മധുരം -വരുന്നു ഞാൻ 
അനുനയിക്കുവാനെത്തുമെൻ കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യ യാത്രാമൊഴി (മണിനാദം -ഇടപ്പള്ളി)
വിദ്യാധരൻ 2016-12-03 21:24:23
കുറവില്ലാതുള്ളക്ഷരവിദ്യക-
ളറിവാൻ മാത്രം ബുദ്ധിയുമില്ല 
അറിവുള്ളതിനെ സഭയിൽചെന്നാൽ 
പറവാൻ വാക്കിനു കൗശലമില്ല (സ്യമന്തകം -കുഞ്ചൻനമ്പ്യാർ )
വായനക്കാരി 2016-12-04 13:00:16
വൈശികതന്ത്രം

താരുണ്യമാവതു സുതേ! തരുണീ ജനാനാം
മാരാസ്ത്രമേ, മഴനിലാവതു നിത്യമല്ല;
അന്നാര്‍ജ്ജിതേന മുതല്‍ കൊണ്ടു കടക്കവേണ്ടും
വാര്‍ദ്ധക്യമെന്മതൊരു വന്‍കടലുണ്ടുമുമ്പില്‍
ബാലത്വമാര്‍ന്നു രസിവാര്‍മുലപൊങ്ങുമന്നാള്‍
മാലത്തഴക്കുഴലിമാര്‍ മുതല്‍ നേടവേണ്ടും
 
വായനക്കാരി 2016-12-04 13:02:33
ഭാഷാകര്‍ണ്ണാമൃതം പൂന്താനം 

അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാല്‍ വെണ്ണതയിര്‍ക്കു മോഷണമതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കാനന്ദസ്‌പോഷണം,
നിന്‍പാദം മതി ഭൂഷണം ഹരതുമേ മഞ്ജീരസംഘോഷണം.
വായനക്കാരി 2016-12-04 13:05:56
ചന്ദ്രോത്സവം 
 
ഉത്സാഹമൂലം നയസാരപുഷ്പം
കാര്യദ്രുമം കാമഫലാവനമ്രം
വിവേകശക്ത്യാ നനയാത്തനാളില്‍
വരണ്ടുപോം വേരോടുകൂടെ നൂനം
വായനക്കാരി 2016-12-04 14:02:26
തോലന്‍ 

അന്നൊത്തപോക്കീ, കുയിലൊത്തപാട്ടീ
തേനൊത്തവാക്കീ, തിലപുഷ്പമൂക്കീ
ദരിദ്രയില്ലത്തെയവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ 

ശാര്‍ദ്ദൂലവിക്രീഡിതം 2016-12-04 18:23:19
നാലഞ്ചക്ഷരമൊക്കെ വൃത്തസഹിതം കോറാന്‍ കഴിഞ്ഞാലുടന്‍
ചേലഞ്ചും കവിസാര്‍വഭൌമപദവിക്കര്‍ഹം സ്വയം നിശ്ചയം
കാലക്കേടിനൊരുത്തനൊത്തപടിയായ് ചോദ്യം നടത്തീടിലോ
വേലിപ്പത്തലുകൊണ്ടുതന്നെയവനേ താഡിച്ചിടാം നിഷ്ഠുരം. 
വിദ്യാധരൻ 2016-12-04 20:28:16
അപാര കാവ്യസംസാരേ 
കവിരേവ പ്രജാപതിഃ 
യഥാ സൈമ രോചതേ വിശ്വം 
തഥേദം പരിവർത്തതേ  (ആനന്ദവർദ്ധനൻ )

അനന്തമായ ഈ കാവ്യലോകത്തിൽ ഒരേയൊരു സൃഷ്ടാവേയുള്ളു അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ ഈ ലോകം ചുറ്റിത്തിരിയുന്നു  
വിദ്യാധരൻ 2016-12-04 20:34:03
വിദ്യത്ത്വം ച നൃപത്വം ച 
നൈവതുല്യം കദാചന 
സ്വദേശേ പൂജ്യതേ രാജാ 
വിദ്വാൻ സർവത്ര പൂജ്യതേ  (ഹിതോപദേശം)

അറിവും രാജ്യത്വവും ഒരിക്കലും തുല്യമല്ല സ്വന്തം നാട്ടിൽ രാജാവ് പൂജിക്കപ്പെടുന്നു വിജ്ഞാനി എല്ലായിടത്തും പൂജിക്കപ്പെടുന്നു 
വിദ്യാധരൻ 2016-12-04 20:39:54
വിലയെഴുമനുരാഗമത്തലാൽ 
ത്തുലയുവതല്ല, മറിച്ചുമേൽക്കുമേൽ 
വിലസിടു, മടിയേറേ വെള്ളിപോ -
ലുലയിലൂതിയപൊന്നുപോലെയും (കുമാരനാശാൻ -ലീല )

വിലയേറിയ അനുരാഗം സന്താപംകൊണ്ട് നശിക്കുകയില്ല.  അടിയേറ്റ വെള്ളിപോലെയും ഉലയിൽ വച്ചൂതിയ പൊന്നുപോലെയും മേൽക്കുമേൽ കൂടുതൽ ശോഭിക്കും 
വിദ്യാധരൻ 2016-12-04 20:47:23
ദയയൊരു ലവലേശംപോലുമില്ലാത്ത ദേശം 
പരമിഹപ്രദേശം പാർക്കിലത്യന്തമോശം 
പറകിൽ നഹി കലാശം പാരിലിന്നേകദേശം 
സുമുഖി! നരകദേശംതന്നെയാണദേശം ( വെണ്മണി അച്ഛൻനമ്പൂതിരി )

ദയ അല്പംപോലും ഇല്ലാത്ത നാടാണ് പരദേശം. വസിക്കുവാൻ അത്യന്തം മോശവുമാണ് . പറഞ്ഞാൽ അവസാനം ഇല്ല സുന്ദരി . ലോകത്തിലെ നരകം തന്നെയാണ് ആ പ്രദേശം 
വിദ്യാധരൻ 2016-12-04 20:56:20
കവിതാ വനിതാ ചൈവ 
സ്വയമേവാഗതാ വരാ 
ബലാദാകൃഷ്യമാണോ ചേത് 
സാരസാ വിരസാ ഭവേത്  (അജ്ഞാതൻ)

സ്വയം ആഗതമാകുന്ന കവിതയും വനിതയുമാണ് ശ്രേഷ്ഠം. ബലമായി വരുത്തിയാൽ ഉള്ള ഗുണംപോലും വിരസമായി ഭവിക്കും 
വിദ്യാധരൻ 2016-12-04 21:01:14
കവിതാരസമാധുര്യം 
വ്യാഖ്യാതാവേത്തി ന കവി 
സുതാ സുരസാമർത്ഥ്യം 
ജാമാതാ വേത്തി ന പിതാ (അജ്ഞാതൻ )

കവിതയുടെ രാസമാധുര്യം അറിയുന്നത് കവിയല്ല വ്യാഖ്യാതാവാണ് . പുത്രിയുടെ കാമകലാവൈഭവം അറിയുന്നത് പിതാവല്ല അവളുടെ ഭർത്താവാണ് 
മന്ദാക്രാന്ത 2016-12-05 09:50:35
ഏറെക്കാലം പഴകിയ ചരക്കെന്നു ലേബൽ പതിച്ചാ-
ലേറും മൂല്യം, സമനില നശിപ്പിച്ചിടും കൂടിയെന്നാൽ ,
കൂടും നന്നായ് പശുവൊടു, മഹോ! നീരസത്തോടടിക്കാം,
ഷീവാസ് റീഗൽ പ്രഭൃതികളുമാഭാസരും തുല്യരത്രേ!
ഉത്തമഭാര്യ 2016-12-05 12:30:22
ഉത്തമഭാര്യയുടെ ലക്ഷണം. 

കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ

കാര്യങ്ങളില്‍ മന്ത്രിയെപ്പോലെ, പ്രവൃത്തികളില്‍ ദാസിയെപ്പോലെ, 
രൂപം ലക്ഷ്മീദേവിയെപ്പോലെ, ഭൂമിയെപ്പോലെ ക്ഷമ, 
സ്നേഹത്തില്‍ അമ്മയെപ്പോലെ, കിടപ്പറയില്‍ വേശ്യയെപ്പോലെ
ഇങ്ങിനെ ആറു വിധത്തിലുള്ള സ്ത്രീ ആണു കുലത്തിലെ ധര്‍മ്മപത്നി.  
“പൂമുഖവാതിലില്‍ സ്നേഹം വിടര്‍ത്തുന്ന…” എന്ന സിനിമാഗാനമോർക്കുക.

വായനക്കാരി 2016-12-05 13:02:45
കണ്ണശ്ശകവി മാധവപ്പണിക്കര്‍, ഭഗവദ് ഗീത

അത്ഭുതമായമൃതമായ് മറനാലിനു-
അറിവായഖിലജഗല്‍ പൂര്‍ണ്ണവുമാ-
യുത്ഭവമരണാദികള്‍കരണാദിക
ളൊന്നിനോടും കൂടാതൊളിവായേ
വായനക്കാരി 2016-12-05 13:05:05
കണ്ണശ്ശരാമായണം, രാമപ്പണിക്കര്‍ 

നരപാലകര്‍ ചിലരതിനുവിറച്ചാര്‍,
നലമുടെ ജാനകിസന്തോഷിച്ചാള്‍
അരവാദികള്‍ ഭയമീടുമിടിധ്വനി-
യാല്‍മയിലാനന്ദിപ്പതുപോലെ
വായനക്കാരി 2016-12-05 13:06:52
ചെറുശ്ശേരി, കൃഷ്ണഗാഥ

ഓമനപ്പൂവല്‍ മെയ്‌മേനിയില്‍ക്കൊണ്ടപ്പോള്‍
കോള്‍മയിര്‍ തിണ്ണമെഴുന്നുമെയ്യില്‍
വായനക്കാരി 2016-12-05 13:08:44
കൃഷ്ണഗാഥ, ചെറുശ്ശേരി, 

ചലല്‍കുന്തളം ചഞ്ചലാപാംഗരമ്യം
മിളല്‍ കുണ്ഡലോല്ലാസിഗണ്ഡാഭിരാമം
മൃദുസ്‌മേരമേവം മുഖാംഭോരുഹം തേ
സ്മരിക്കായ് വരേണം മരിക്കുന്നനേരം
ഭാനുമതി അന്തർജ്ജനം 2016-12-05 13:20:41
അക്ഷര   ശ്ലോകം   എന്ന  പേര്  കേൾക്കുമ്പോൾ   ഘടാഘടിയന്മാരായ  പണ്ഡിതൻ മാരെ ഉദ്ദേശിച്ചു  നടത്തുന്ന  ഒരു  സംരഭം  എന്ന  ഒരു  വിചാരം  
വരുന്നു ... കാവ്യകേളി എന്ന പേര് ആണെങ്കിൽ അല്പം കൂടി ലാളിത്യം ആയേനെ  . 
മോഹിനിയാട്ടം  എന്ന്  പേര്  ഇട്ടിട്ടു  നാടൻ   നൃത്തവും  ആവാം  എന്ന്  പറയും  പോലെ ഇത് .
വിദ്യാധരൻ 2016-12-05 13:42:12
ഷീവാസ് റീഗൽ പ്രഭുതികളുമാഭാസരുമൊത്തടിച്ചുകേറ്റി
ഏറെപഴക്കം ചെന്ന ചരക്കിനോടൊത്ത് ശയിച്ചുവെന്നാൽ
മാറാരോഗങ്ങളായ സിഫലിസ്ഗുണേരറിയ രോഗങ്ങളാൽ
മാന്തിക്കീറി ക്രന്ദിച്ചലറും  തീർച്ചതന്നെ മന്ദാക്രാന്ത നീ
വിദ്യാധരൻ 2016-12-05 14:14:26
ഭാനുമതി നീ ഞെട്ടേണ്ടക്ഷരശ്ലോകമെന്നുകേട്ട്
ഭാനുമാനങ്ങുമറഞ്ഞിടും ശശാങ്കനുദിച്ചിടും
നാം ഇരുവരുമൊത്തുചേർന്ന് ഓരോരോ
ശ്ലോകങ്ങൾതീർത്ത് തിമർത്താനന്ദിച്ചിടും 
വിദ്യാധരൻ 2016-12-05 14:21:46

അർക്കശുഷ്ക്കഫല കോമളസ്തനി
തിന്ത്രിണിദല വിശാലലോചനേ
നിംബപല്ലവ സമാന കേശിനി
കീകസാത്മജ മുഖീ വിരാജസേ (തോലൻ)

ഉണങ്ങിയ എരിക്കിൻ കാപോലെയുള്ള സ്തനങ്ങളും വാളൻപുളിയിലയോളംപോന്ന വിശാലമായ കണ്ണുകളും ആര്യവേപ്പിൻ സമാനമായ തലമുടിയും രാക്ഷാസാകരമായ മുഖമുള്ളവളുമായ ഭവതി ശോഭിക്കുന്നു

വിദ്യാധരൻ 2016-12-05 14:33:37

മദവിവശനജസ്രം മദ്യഭേദത്തെവാഴ്ത്തും
മദനഹതവിവേകർ മൂര്ഖയാം വേശ്യയേയും
കിതവിനിഹ പുകഴ്ത്തും കേവലം ചൂതിനെയും
ഹൃദയരഹിതനാം നായാടി നായാട്ടിനേയും (ലോകം -കുമാരനാശാൻ)

മത്തുപിടിച്ചവൻ മദ്യത്തിന്റെ ഗുണത്തേയും കാമംകൊണ്ട് വിവേകം നഷ്ടപ്പെട്ടവൻ പടുവേശ്യയേയും
ചൂതുകളിക്കാരൻ (ധൂർത്തൻ ) ചൂതിനെയും നായാടി നായാട്ടിനെയും എപ്പോഴും പുകഴ്ത്തിക്കൊണ്ടിരിക്കും 

സമകാല ഭർത്താവ് 2016-12-05 15:05:40
കാര്യേഷു മണ്ടന്‍ കരണേഷു മന്ദന്‍
രൂപേഷു കാലന്‍ ക്ഷമ വിട്ട ശീലന്‍
സ്നേഹം കുമാര്‍ഗ്ഗം ശയനേഷു കൂര്‍ക്കം
ഷട്‌കർമ്മകോന്തന്‍ സമകാലകാന്തന്‍!

കാര്യങ്ങളിൽ മണ്ടൻ, കേട്ടതു മനസ്സിലാകാത്ത മന്ദ ൻ,  
രൂപത്തിൽ കാലൻ, ക്ഷമാശീലമില്ലാത്തവൻ, 
സ്നേഹത്തിനൽ  കുമാർഗ്ഗം ശീലിക്കുന്നവൻ, ഉറക്കത്തിൽ കൂർക്കം വലിക്കുന്നവൻ, 
ഇങ്ങനെ ആറു വിധത്തിലും കോന്തൻ.
ശാര്‍ദ്ദൂലവിക്രീഡിതം 2016-12-05 15:09:48
മെച്ചപ്പെട്ടൊരു കാവ്യമന്യനൊരുവന്‍ തീര്‍ക്കുന്നകണ്ടാല്‍,സ്വയം
പൊക്കപ്പെട്ടവരീര്‍ഷ്യയോടെയവയേ കാണുന്നു,പിന്നെന്തുവാന്‍
ഉച്ചത്തില്‍ പടുപാട്ടകൊട്ടിയവരേ താഴ്ത്തുന്ന സൂത്രങ്ങളാല്‍
കൊച്ചാക്കുന്നൊരു തന്ത്രമോടെവിലസും സര്‍വ്വജ്ഞരേ,കൈതൊഴാം. 
വായനക്കാരി 2016-12-05 19:09:07
അധ്യാത്മരാമായണം.എഴുത്തച്ഛന്‍

അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്താ വിഷ്ണുപദം ഗമിച്ചു തദാ
വിബുധപതിയൊരു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാന്‍
അഹമഹമികാധിയാ പാവക ജ്വാലക-
ളംബരത്തോളമുയര്‍ന്നുചെന്തമുദാ
ഭുവനതലഗതവിമല ദിവ്യരത്‌നങ്ങളാല്‍
ഭൂതി പരിപൂര്‍ണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചുവെങ്കിലും
ഭൂതിപരിപൂര്‍ണ്ണമായ് വന്നിതത്ഭുതം.
വിദ്യാധരൻ 2016-12-05 20:55:27
വെണ്ണയ്ക്കിരുന്നു വഴിയേ മണിയും കിലുക്കി-
കുഞ്ഞിക്കരങ്ങളുയർത്തി  നടന്ന നേരം 
കണ്ണിൽ തെളിഞ്ഞ പുതുവെണ്ണ ലഭിച്ചു നില്പോ-
തണ്ണികിടാവ് ചിരിപൂണ്ടത് കണ്ടിതാവൂ  (പൂന്താനം )

കുങ്കുമം 2016-12-06 09:02:41
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം. 
വായനക്കാരൻ 2016-12-06 09:09:02

അക്ഷര ശ്ലോകത്തെക്കുറിച്ച് താത്‌പര്യം ഉള്ളവർക്കുവേണ്ടി. ശ്ലോകങ്ങൾ നാലുവരിയിലുള്ളത് നല്ലത്.  മൂന്നാമത്തെ വരിയിലെ ആദ്യാക്ഷരം എടുത്ത് അടുത്ത കവിത എഴുതാൻ. വിദ്യാധരൻ അത് പാലിക്കുന്നതായി കാണുന്നു. ഇത് കർക്കശമായ നിബന്ധനയല്ല നേരെമറിച്ചു പഠിക്കാനുള്ള ഒരവസരമായി കരുതിയാൽ മതി

"നിബന്ധനകൾ

ആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ട് അടുത്തയാൾ ശ്ലോകം ചൊല്ലണം‌ എന്നതാണ്‌ നിബന്ധന.

വൃത്ത നിബന്ധനയുള്ള സദസ്സുകളും എകാക്ഷര സദസ്സുകളും ഉണ്ട്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ശ്ലോകങ്ങൾ സ്വീകാര്യമല്ല. അക്ഷരം കിട്ടിയ ശേഷം അതിനൊപ്പിച്ച്‌ നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലാവുന്നതാണ്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊച്ചുണ്ണി തമ്പുരാൻ മുതലായവർക്ക് ഇങ്ങനെ ചൊല്ലാൻ കഴിയുമായിരുന്നു.

ഋ ഖ ഘ ങ ഛ ഝ ട ഠ ഡ ഢ ണ ഥ ഷ ള ഴ റ എന്നീ അക്ഷരങ്ങൾ കേരളത്തിൽ ഉടനീളം വർജ്യമായി കണക്കാക്കപ്പെടുന്നു. ഞ ഫ എന്നീ അക്ഷരങ്ങൾ ചില സ്ഥലങ്ങളിൽ സ്വീകാര്യവും ചില സ്ഥലങ്ങളിൽ വർജ്യവുമാണ്‌. വർജ്യാക്ഷരം കിട്ടിയാൽ അതിനുശേഷം ആദ്യം കാണുന്ന സ്വീകാര്യ അക്ഷരത്തിൽ ശ്ലോകം ചൊല്ലുക എന്നതാണു സാധാരണ രീതി. സാധാരണ മത്സരങ്ങളിൽ മൂന്നു പ്രാവശ്യം ശ്ലോകം ചൊല്ലാതിരുന്നാൽ മത്സരത്തിൽ നിന്നു പുറത്താകും. ഏകാക്ഷരമത്സരങ്ങളിൽ ഒരു ചാൻസ് വിട്ടാൽ പുറത്താകും.

കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാതിരിക്കുന്നതിനെ അച്ചുമൂളൽ എന്നു പറയുന്നു. അച്ചുമൂളാതെ അവസാനം വരെ ചൊല്ലുന്ന ആളാണ് ജയിക്കുക. അവതരണ മത്സരങ്ങളിൽ സാഹിത്യമൂല്യം അവതരണഭംഗി മുതലായവ അളന്നു മാർക്കിടും. മാർക്കു കൂടുതൽ കിട്ടുന്നവരാണ് അവയിൽ ജയിക്കുക.

ഒരേ അക്ഷരം തന്നെ വീണ്ടും വീണ്ടും കൊടുത്തു പിൻഗാമിയെ തോല്പിക്കുന്ന രീതി പണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതു മിക്കവാറും എല്ലാ മത്സരങ്ങളിലും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു"

വിദ്യാധരൻ 2016-12-06 09:36:49

കുസുമേ കുസുമോല്പത്തി
ശ്രുയതേന ചദൃശ്യതേ
ബാലേ തവ മുഖംഭോജേ
കഥമിന്ദീവരദ്വയം  (കാളിദാസൻ)

പൂവിൽ നിന്ന് പൂവുണ്ടായതായി കേൾക്കുന്നില്ല പെൺകുട്ടി നിന്റെ മുഖമാകുന്ന ഈ താമരപ്പൂവിൽ എങ്ങനയുണ്ടായി രണ്ടു കരിങ്കൂവളപ്പൂക്കൾ (കണ്ണുകൾ)  

കാളിദാസൻ 2016-12-06 14:04:47
ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ, 
അവയെ ഞാന്‍ സഹിച്ചുകൊള്ളാം, അല്ലയോ ബ്രഹ്മാവേ
അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി
(എന്റെ) തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!

ചങ്ങമ്പുഴ 2016-12-06 18:04:14
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി 
മായികേ നീ നിൻ നടനം നടത്തി 
പുഞ്ചിരി പുഞ്ചിരിപെയ്തുപെയ്താടു നീ ലളിതേ 
തുഞ്ചന്റെ തത്തയെകൊഞ്ചിച്ച കവിതേ! (കാവ്യനർത്തകി)

വിദ്യാധരൻ 2016-12-06 18:15:31
അണയാനായാളുന്ന വിളക്കിനുണ്ട് 
ആളിക്കത്താനൊരു കൊച്ചുമോഹം
അതുപോലെ 'വർക്കീടെ'  ഉള്ളിലുണ്ട്
അവസാനമായി തൊടുവാനുള്ള മോഹം
സ്രഗ്ദ്ധര 2016-12-06 18:35:41
പട്ടിൻ കുപ്പായമൊന്നങ്ങഴകൊടു പണിയുന്നമ്മ മോനോടു ചൊല്ലീ
“കുട്ടാ നീ കേൽക്കു ചൊല്ലാം വെറുമൊരു പുഴുവിപ്പട്ടു നമ്മൾക്കു തന്നൂ”
വീട്ടിൽക്കാണുന്ന നിത്യക്കശപിശയഖിലം പുത്രനോർത്തിട്ടു ചൊല്ലീ
“സത്യം തന്നാണു മമ്മീ പറയുവതറിയാം, ഡാഡിതൻ കാര്യമല്ലേ?”
ശാര്‍ദ്ദൂലവിക്രീഡിതം 2016-12-06 19:31:11
വൃത്തം വേണ്ട,വിഭൂഷ വേണ്ട,പദവിന്യാസം ത്യജിക്കാമിതില്‍
പൊട്ടുംപോലെ നിരത്തിവാക്കുവിതറാമൊത്താല്‍ സ്വയംപൊക്കിടാം
അര്‍ത്ഥം വേണ്ട,തനിക്കു തോന്ന്യവിധമായ് നീട്ടിക്കുറുക്കീട്ടൊരീ-
യത്യന്താധുനികത്തിലായഗതിയായ് കാവ്യാംഗനേ,ഞൊണ്ടി നീ 
വിദ്യാധരൻ 2016-12-06 19:42:49
വൃഥാകളയൊലാ നമുക്കിനിയുമുള്ളനാൾ ചത്തുമ -
ണ്ണടിഞ്ഞിടുവതിനകം ചെലവഴിക്കാകും പടി 
മനുഷ്യരുടൽ മങ്ങതാനടിയുമങ്ങുമണ്ണിൽ സ്വയം 
വിനാ മധു വിനാസുഖം വിഗതഗാനമന്തം വിനാ (രസികരസായനം -വൃത്തം -പൃഥി )
വിദ്യാധരൻ 2016-12-06 21:01:36
എന്നും മറ്റും നിനച്ചും ഹൃദിഭയമൊഴിവാനേറെ മദ്യം കഴിച്ചും 
മുന്നുംപിന്നും മറന്നും മുഴുമതിയെ ഹഠാൽ പ്പോർക്കു നേർക്കാൻ വിളിച്ചും 
ചിന്നും ഹാസം കലർന്നും ചിലപൊഴുതിതുമേൽ വീണുമാപ്പാപിപിന്നി -
ട്ടന്നുന്മത്തൻകണക്കെ സ്സുതരൊടുമൊരുമിച്ചാത്മാഗേഹം ഗമിച്ചാൻ (സ്രഗദ്ധര -21) 

വായനക്കാരി 2016-12-06 21:13:58
വൃദ്ധവാക്യം, വിഷ്ണുനാരായണന്‍ നമ്പൂതിരി

വര്‍ഗ്ഗങ്ങളറ്റ മനുഷ്യനാം കേവല-
സത്തയെസാക്ഷാത്ക്കരിക്ക നീ വിദ്യയാല്‍;
തെറ്റു ചെയ്തിട്ടു തിരുത്തുന്ന വാര്‍ദ്ധകം
തെറ്റൊഴിവാക്കി കുതിക്കട്ടെ യൗവ്വനം;
വിദ്യാധരൻ 2016-12-07 07:23:19
തെറ്റെന്ന് വാർദ്ധക്യം വന്നണയും 
ഞെട്ടല്ലതിൻ കാഠിന്യം കണ്ടുനിങ്ങൾ
ഇന്ന് നാം കാണും യുവത്വമെല്ലാം
തെന്നൽ പോലങ്ങു പറന്നുപോകും  
വായനക്കാരി 2016-12-07 08:54:28
ഇത്ഥം പ്രതുഗ്ര കീത്തി പ്രചുരിമ വിളയിപ്പിച്ചു ദിക്ചക്രവാളെ 
ചിത്താനന്ദേന മേവുന്നതു നളമഹീ നായകോരാജധാന്യാം 
മെത്തീടും പുണ്യശാലീ വടിവുടയ വിദർഭേഷു കശ്ചിന്മഹാത്മാ 
പൃത്വീ പാലസ്ചാകാശേ ഭുജബലജിത ഭൂമണ്ഡലേ ഭീമനാമാ 
വിദ്യാധരൻ 2016-12-07 09:43:28
മറയുന്നു വിരിയുന്നു മമ ജീവൻ തന്നിൽ
മലരുകൾ മലയാള കവിതേ നിന്മുന്നിൽ
നിർനിമേഷാക്ഷനായ് നില്പ്തഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുതമന്ത്രവാദം (ചങ്ങമ്പുഴ)
വിദ്യാധരൻ 2016-12-07 19:47:33
മയ്യേൽക്കണ്ണി നിനക്കേറുമൊരഴക്  മുല-
               ക്കച്ചകൂടാതെതന്നെ 
പൊയ്യല്ലെന്നോതി മെല്ലെ പ്രിയതമനതിലെ-
              ക്കെട്ടുതൊട്ടീടുമപ്പോൾ 
ശയ്യയ്ക്കാരിലിരിക്കും സുമുഖിയുടെ മുഖം 
             നോക്കിയാനന്ദത്തോടെ
പയ്യെപ്പോയീടിനാരാളികൾ വെളിയിലളീ-
            കങ്ങളൊരുന്നു ചൊല്ലീം  (കേരളവർമ്മ വലിയകോയിത്തമ്പുരാൻ -അമരുകശതകം )

സുന്ദരി, മുലക്കച്ചകൂടാതെതന്നെ നിനക്ക് വളരെ സൗന്ദര്യമുണ്ടെന്ന് പറഞ്ഞു പ്രിയതമൻ മുലക്കച്ചയുടെ കെട്ടഴിക്കാൻ തുടങ്ങുമ്പോൾ ശയ്യാതലത്തിനു സമീപമിരിക്കുന്ന സുന്ദരിയുടെ മുഖത്തേക്ക് നോക്കി ആനന്ദത്തോട്കൂടി തോഴിമാർ വ്യാജങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ട് സാവധാനം പുറത്തേക്കു പോയി 
വിദ്യാധരൻ 2016-12-07 19:58:21
ഈ വിശ്വം വേണ്ടെനിക്കീ നിമേഷത്തിലെൻ 
ജീവിതനൂലിഴ പൊട്ടിയെങ്കിൽ !
എൻകരൾക്കാമ്പിൻ നിഗൂഡശപഥമൊ -
ന്നെങ്കിലനുക്തമായി മേവിയേനെ 

(ഗുഡശപഥം -ഷോക്ക്രാജകുമാരി -പരിഭാഷ ചങ്ങമ്പുഴ )
 
വായനക്കാരി 2016-12-07 16:32:49
വിളക്കുകള്‍ , ഒ.എന്‍.വി. കുറുപ്പ്

നിസ്വന്റെ കുഞ്ഞാടിനെക്കൊന്നു
ധ്വനികനതിഥിക്കായൊരുക്കുമ
മത്താഴത്തിനിതു സാക്ഷി-
വെണ്ണമയമില്ലാത്ത റൊട്ടിക്കു
ചൂടുകണ്ണുനീരനുപാന മാവുന്നതി-
ന്നിതു സാക്ഷി-
മിഴിനീരുരുകിവാര്‍ന്നെരിയും
ഈ മെഴുകുതിരിയെന്റെ
ചങ്ങാതിയല്ല, ഞാന്‍ തന്നെയെ
ന്നറിയുമ്പോളേക്കു മെരിഞ്ഞു-
തീരുന്നു ഞാന്‍ …
 

വായനക്കാരി 2016-12-08 09:02:36
മണിപ്രവാള കൃതികളിൽരണ്ടാമത്തെ പ്രാചീന കൃതിയായ "കോക സന്ദേശം".
 
എന്നെക്കാണാഞ്ഞഴിനില പെറും ജീവിതാംശം വെറുക്കും 
മുന്നേ നിന്നാലതികരുണയസാ  സമാശ്വാസനീയാ 
മുന്നം മുന്നം കൊടിയ വിരാഹൊന്മാദവേഗേന വാടും 
തന്വഗീനാം നിനവതിർ കടന്നൊട്ടു ചെല്ലൂ മനോഭു:
 
വിദ്യാധരൻ 2016-12-08 09:35:01

മനുഷ്യലോകാബല മാരിലീദൃശം
മനോജ്‌ഞമാം രൂപമുദിപ്പതെങ്ങനെ
അനർഗളം വൈദ്യുതമായ വിഭ്രമം
നിനയ്ക്കിലിഭൂമിയിലുത്ഭവിക്കുമോ?

(കേരളവർമ്മവലിയകോയിത്തമ്പുരാൻ
മണിപ്രവാളശാകുന്തളം)

വായനക്കാരി 2016-12-08 12:05:42
മേരിജോണ്‍ കൂത്താട്ടുകുളം

അരുണകരം തളിരിലയില്‍  
ഹരിതനിറം പകരുകയായ്
അതിലമരും കലകാണാന്‍
ഉണരുണരൂ മലരുകളെ

വായനക്കാരി 2016-12-08 13:30:04
നാലപ്പാട്ടു ബാലാമണിയമ്മ

അഞ്ചിതാംഗുലി കൊണ്ടുപിടിക്കയാല്‍
പ്പിഞ്ചുകൈയതില്‍പ്പൊന്‍ വളചാര്‍ത്തിച്ചും
തന്‍തലോടലാലാമുളച്ചുവരും
കുന്തളങ്ങളില്‍ കൈതപ്പൂചൂടിച്ചും
വായനക്കാരി 2016-12-08 13:32:07
മേരിജോണ്‍ കൂത്താട്ടുകുളം

അരുണകരം തളിരിലയില്‍  
ഹരിതനിറം പകരുകയായ്
അതിലമരും കലകാണാന്‍
ഉണരുണരൂ മലരുകളെ
വിദ്യാധരൻ 2016-12-08 15:24:55
അനന്തമാം വാനിലസംഖ്യമായി-
ട്ട വർണ്ണ്യ തേജസ്സു  ചൊരിഞ്ഞു നില്ക്കും 
താരങ്ങളെക്കണ്ടു കുരച്ചിടും ശ്വാസ-
വീർഷ്യാലുവിൻ ദേശികനായിരിക്കാം (നരനാഗങ്ങൾ -മേരിജോൺ തോട്ടം )

വിദ്യാധരൻ 2016-12-08 15:25:51
തൊട്ടറിയാവുന്ന മന്മനസ്സാരുടെ 
കഷ്ടതയുമതിന്റെ സാഫല്യവും 
കയ്യിലൊന്നും കരുതാതെ വന്നോർക്ക് 
കണ്ണുനീരല്ലോ നിസ്തുലമാം ധനം (അഷ്ടകൻ -ബാലാമണിയമ്മ )

വിദ്യാധരൻ 2016-12-08 15:26:44
അമന്ദമായ വത്സലത്വമോടുമെൻറെ പേനയെ 
സ്സമാഹരിച്ചനുഗ്രഹിച്ച സൽക്കവീന്ദ്ര സംഘമേ,
നമിച്ചിടുന്നു നിങ്ങളെയുമെന്റ് കൊച്ചുതൂലിക 
യ്കമംഗളം ഭവിച്ചിടാത്ത ഭാവിയെ നിനച്ചു ഞാൻ  (ലോകമേയാത്ര -മേരിജോൺ തോട്ടം ) 
ശാര്‍ദ്ദൂലവിക്രീഡിതം. 2016-12-08 17:00:22
ഹൃദ്യം ശ്ലോകമനേകമായി,യിനി ഞാനീയക്ഷരശ്ലോകമാം
ഉദ്യാനത്തിലിരുന്നിടുന്ന സമയം കാണുന്നൊരീ പൂക്കളില്‍
നിത്യം വന്നു രസം നുകര്‍ന്നു മറയും ഭൃംഗങ്ങളേ, നിങ്ങളെന്‍
ഹൃത്തില്‍ നല്ലൊരു രാഗമേകി,യതിനായ് നന്ദിപ്പു ഞാന്‍ നിങ്ങളേ.
വിദ്യാധരൻ 2016-12-08 21:10:15
നിങ്ങളെച്ചൊല്ലിയഭിമാനമേലുമീ-
അമ്മദരിദ്രയാണർത്തയാണെങ്കിലും 
മക്കൾസുഖമായി കഴിയുന്നുവെന്നതേ 
ദുഃഖമാറ്റുന്നതീയാർദ്രമാം ജീവനിൽ 

(അമേരിക്കയിലെ മലയാളികൾക്കൊരു കത്ത് -
സുഗതകുമാരി  )
വിദ്യാധരൻ 2016-12-08 21:47:04
ഭൃംഗത്തിൻ വേഷം ധരിച്ചവരീനാട്ടിൽ 
മൂളിപ്പാട്ടുകൾ മൂളി പറന്ന്   നടക്കുന്നു 
രാഗാർദ്രമാം അക്ഷരശ്ലോകങ്ങൾ ചൊല്ലി
കവരാതെ സൂക്ഷിക്ക നിങ്ങളിലെ മധു 
SchCast 2016-12-09 06:57:42
രാവിന്റെ കൈകൾ തൊട്ടു തലോടവേ
കാവ്യ ഭാവം തുടിക്കുമെന് മാനസം
നവ്യമാം ചേഷ്ടയിൻ ആവിഷ്കാരം തരും
ശുഭപ്ര പ്രഭാതത്തിനായി കൊതിക്കുന്നു
വിദ്യാധരൻ 2016-12-09 08:10:21
നാമൊന്നു കണ്ണ് തുറന്നങ്ങു  നോക്കുകിൽ
നിൽക്കുന്നു ചുറ്റിലും കാവ്യവിഷയങ്ങൾ
തൂലികകൊണ്ടത് കോറിയെടുക്കണം കൂടാതെ 
ചാലിക്കണം സുന്ദര ഭാവഹാവങ്ങളിൽ
വായനക്കാരി 2016-12-09 08:11:25
ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വർധത ഏവനിത്യം 
വിദ്യാധനം സർവധനാത് പ്രധാനം 
വായനക്കാരൻ 2016-12-09 08:22:58
നിങ്ങൾ ഇങ്ങനെ അക്ഷരശ്ലോകങ്ങൾ ചൊല്ലിയാൽ
ഇല്ലെനിക്കൊട്ടും അടങ്ങിയിരിക്കുവാനാവില്ല
കുത്തിക്കുറിക്കുറിക്കട്ടെ ഞാനുമൊരണ്ണം അത്
ഉണർത്തട്ടെ ആവേശം കാവ്യ നിപുണരിൽ

വായനക്കാരി 2016-12-09 08:38:07
കാളിദാസൻ, രഘുവംശം 

രാമമന്മഥ ശരേണതാഡിതാ
ദുസ്സഹേനഹൃദയേ നിശാചരി   
ഗന്ധവദ് രുധിര ചന്ദനോക്ഷിതാ 
ജീവിതേശ വസ തീം  ജഗാമ സാ

വിദ്യാധരൻ 2016-12-09 09:45:35

വിദ്വാനേവ വിജാനാതി
വിദ്വജ്ജനപരിശ്രമം
നഹിവന്ധ്യവിജാനാതി
ഗുർവീം പ്രസവവേദനാം (നീതിസാരം)

വിദ്വാന്മാരുടെ പരിശ്രമത്തെപ്പറ്റി വിദ്വാൻമാത്രമേ മനസിലാക്കുന്നുള്ളു. വർദ്ധിച്ച പ്രസവവേദന എന്തെന്ന് വന്ധ്യ അറിയുന്നില്ല


വിദ്യാധരൻ 2016-12-09 09:46:46

ഗോഷ്ടി സാ വിരളാ ന യാത്ര ഘടതെ
     സത്താപുരോഭാഗിനാം
നാരീ സാ ഖലു ദുർലഭാ ന കുസൃതി
     ശ്ലിഷ്ടം യദീയം മനഃ
ദുഷ്പ്രാപഞ്ച തദംബു തീരജരജോ-
     രാജീർന്ന യാദ്ദൂഷയേ-
ദുസ്സാതഞ്ച സുഖന്തദാ വിലയതെ
     ദുഃഖാനുവൃത്തിർന്നയൽ (രാമപാണിവാദൻ -ലീലാവതീവീഥി)

എതിരാളികൾ ഇല്ലാത്ത സദസ്സ് കാണാൻ കഴിയില്ല. ശാഠ്യമില്ലാത്ത സ്ത്രീഹൃദയവും ദുർലഭമാണ്. തീരത്തെ പൊടിപടലങ്ങൾ കലർന്ന് മലിനമാകാത്ത ജലവും കാണാൻ കഴിയില്ല.  അതുപോലെ ദുഃഖം പിന്തുടർന്ന് കലക്കി കളയാത്ത സുഖവും അസാദ്ദ്യംതന്നെ   

SchCast 2016-12-09 10:56:37
താമസ്സിന് അതിർത്തിയിൽ കൈകുത്തി നിന്ന് ഞാൻ
താര ഗെന്ഹങ്ങളെ കോർത്തിണക്കെ
ഓമന പൂത്തിങ്കൽ കാണിക്ക വയ്ക്കുന്നു
പൂഞ്ചോല പാലിന് അമര ഭോജ്യം!
ആസ്ഥാനകവി 2016-12-09 11:00:13
വിദ്യാധരനെയൊതുക്കുവാനെന്താണുവഴി, 
വിദ്വാന്മാരാം കവികൾ എവിടെയൊളിച്ചഹോ?
വിട്ടിടൂ  നിങ്ങൾ തൻ അക്ഷരശ്ലോകാശ്വത്തെ
കെട്ടട്ടെ അവൻ സമർത്ഥനാണെങ്കിലുടൻ
വിദ്യാധരൻ 2016-12-09 11:52:56
വിട്ടിടൂ നിങ്ങൾ അക്ഷരശ്ലോകശ്വത്തെ
കെട്ടുവാൻ പക്ഷെ അശക്തനാണ് ഞാൻ
അനന്തമാണക്ഷരശ്ലോക മഹാസമുദ്രം
അതിൽ ഞാൻവെറുമൊരു തുള്ളി മാത്രമല്ലേ?
വായനക്കാരി 2016-12-09 11:59:03
ഭർത്തൃഹരി 
വിദ്യാനാമ നരസ്യരൂപമധികം  പ്രച്ഛന്നഗുപ്തം ധനം 
വിദ്യാഭോഗ കരീ യശ:സുഖകരീ വിദ്യാഗുരൂണാം ഗുരു :
വിദ്യാബന്ധുജനോ വിദേശഗമനേ വിദ്യാ പരാ ദേവതാ 
വിദ്യാ രാജസു പൂജ്യതേ നഹി ധനം വിദ്യാവിഹീന:  പശൂ
വായാടി 2016-12-09 16:39:00
വായാടിയാം വിദ്യാധരൻ 
വിടുവാവിട്ടവേളയിൽ 
ശാർദ്ദൂലത്തിൻ കൊട്ടുകിട്ടി, 
വങ്കത്തരം വിടവാങ്ങിയോ?
വിദ്യാധരൻ 2016-12-09 17:21:15
വിദ്യാതീർത്ഥേ ജഗതിഗുണിനോ സാധവസ്സത്യതീർത്ഥേ
ലജ്‌ജാതീർത്ഥേ കുലയുവതയോ യോഗിനോ ജ്ഞാന തീർത്ഥേ
ധാത്രി തീർത്ഥേ ധരണി പാതയോ ദാനതീർത്ഥേ ധനാഢ്യ:
ഗംഗാതീർത്ഥേ മലിന മനസഃകല്മഷം ക്ഷാളയന്തി (അജ്ഞാതൻ)

ഈ ജഗത്തിൽ സദ്‌ഗുണമുള്ളവർ വിദ്യയാകുന്ന തീർത്ഥത്തിലും സാധുജനങ്ങൾ (നന്മയുള്ളവർ ) സത്യമാകുന്ന തീർത്ഥത്തിലും  കുലസ്ത്രീകൾ ലജ്ജയാകുന്ന തീർത്ഥത്തിലും യോഗികൾ ജ്ഞാനമാകുന്ന തീർത്ഥത്തിലും രാജാക്കന്മാർ ഭൂമിപാലമാകുന്ന തീർത്ഥത്തിലും ധനവാന്മാർ ധാനമാകുന്ന തീർത്ഥത്തിലും മനസ്സ് മലിനപെട്ടവർ ഗംഗാ തീർത്ഥത്തിലും അവരവരുടെ പാപങ്ങൾ കഴുകി കളയുന്നു 
വായനക്കാരി 2016-12-09 19:58:13
വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങൾ

ധന്വന്തരി, ക്ഷപണകാ, മരസിംഹ, ശങ്കു:
വേതാളഭട്ട, ഘടകർപ്പര, കാളിദാസ:
ഖ്യാതോ വരാഹമിഹിരോ നൃപതേ: സഭായാം 
രത്‌നാനിവൈ:വരരുചിർന്നവ വിക്രമസ്യ
അശ്വം 2016-12-09 20:02:15
അക്ഷരശ്ലോകാശ്വമോ?
കഷ്ടം മരമണ്ടരേ  
പുസ്തകത്തിൽ നിന്നൊരു   
കോപ്പി പേസ്റ്റല്ലേ കളി!
വിദ്യാധരൻ 2016-12-09 20:16:26
ശിശുവും ജ്ഞാനിയും കാവ്യത്തിൻ രസമറിയും 
അശുവാം വായാടിയോ വായിട്ടടിച്ചുഅടികൊള്ളും 
നിര്‍ലജ്ജനാം നിന്റ മലദ്വാരത്തിൽ ഒരാൽമുളപ്പിച്ചു 
അതിൻതണലിലിരുന്നു ശാർദ്ദൂലവിക്രീഡിതം പഠിക്കു നീ

(പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദ്ദൂലവിക്രീഡിതം ) 

thuglaq-2 2016-12-09 20:47:35
അക്ഷരശ്ലോകം മതി. അമിതമായാല്‍ അക്ഷരശ്ലോകവും അരോചകം. നമുക്കു മോദിയെ ചീത്ത പറയാം. ട്രമ്പിനിട്ടും നാലു വാചകം കാച്ചാം.
അച്ചായന്മാരുടെ സ്ത്രീ വിഷയം ആയാലും മതി 
ചൂടൻ 2016-12-09 20:59:59
കോപ്പി അടിച്ചടിച്ചു പരീക്ഷ പാസ്സായോന്  
കോപ്പറിയാം അക്ഷരം ശ്ലോകമെന്നുവച്ചാൽ 
കോപ്പി അടിച്ചെങ്കിലും എഴ്താടോ വെറുതെ 
തൊപ്പിക്കാനെങ്കിലും അക്ഷര ശ്ലോകമൊന്ന്   

ചൂടൻ 2016-12-09 21:13:57
വേണ്ടാത്തിടത്ത് തലയിട്ടു സ്വയം നാറ്റിക്കല്ലു നീ തുക്ലക്ക് 
വേണ്ട നിന്നെയും നിന്റെ മോദിയെയും ട്രംപിനെയുമാർക്കും  
വേണ്ടാത്തത്തിടത്ത് തലയിട്ട്  തലയിൽ വച്ച് നടന്നാൽ പിന്നെ
ചാണ്ടേണ്ടി വരും ഭാരമേറും അക്ഷരശ്ലോകത്തെ നിനക്ക്  
വിദ്യാധരൻ 2016-12-09 21:24:34
ഖഗാവീതഫലം വൃക്ഷം 
ഭുക്ത്വാ ചാ തിഥയോ ഗൃഹം 
ദഗ്ദ്ധം മൃഗാസ്തഥാ രണ്യം 
ജാരോ ഭുക്ത്വാ രതാം സ്ത്രീയം (ഭാഗവതം -ദശമസ്കന്ധം )

പക്ഷികൾ ഫലം തീർന്ന വൃക്ഷത്തേയും അതിഥികൾ വിരുന്നു ചെന്ന ഗൃഹത്തെയും മൃഗങ്ങൾ വെന്തുപോയ വനത്തെയും ജാരന്മാർ അനുഭവിച്ചുകഴിഞ്ഞ കാമിനിയേയും പരിത്യജിക്കുന്നു 
ചാണക്യൻ 2016-12-09 21:38:51
തലസ്ഥാനമൊരിക്കൽ നീ മാറ്റി അന്ന് നിന്റെ 
തലപോയെന്നു ഞങ്ങൾ കരുതി പക്ഷെ പിന്നെയും 
തലപൊക്കിവരുന്നുവോ തുക്ലക്ക് നീ നിന്റെ 
തലതല്ലിപൊട്ടിക്കുവാൻ സമയമായി വീണ്ടും 
തേൾ 2016-12-09 21:38:51
ശ്ലോകം മോന്തും കുരങ്ങന്റെ
മൂട്ടില്‍ തേളു കടിച്ചതും
ബാധ കൂടിയതും പാര്‍ത്താല്‍
എന്തു വൈകൃതമെന്‍ സഖേ?
ഇന്ദ്രവജ്ര 2016-12-10 06:48:15
കല്യാണിമാർ തൻ കുരവാരവത്തിൻ
കല്ലോലനാദത്തിനിടയ്ക്കുതന്നെ 
കല്യാണരംഗങ്ങളിൽനിന്നുകേൾക്കാം 
കല്ലും ദ്രവിക്കും പരിവേദനങ്ങൾ ( നവ്യോഉപഹാരം )

വിദ്യാധരൻ 2016-12-10 06:59:00
പിതാമഹനാം കുരങ്ങന്റെ മൂട്ടിൽ 
കടിച്ചു നീ രസിക്കുന്നുവോ തേൾ ?
ജന്മമേകിയവരിൽ   ഉത്കണ്ഠയില്ല 
അത്രക്ക് വിഷവിത്തുക്കളാണ് മക്കൾ 
വിദ്യാധരൻ 2016-12-10 07:11:37
കാകഃ കൃഷ്ണ പികഃ കൃഷ്ണ 
കോഭേദഃ പിക കാകയോ 
വസന്തകാലേ സംപ്രാപ്തേ 
കാകഃകാകഃപികഃപികഃ

കാക്ക കറുത്തതാണ് കുയിലും കറുത്തതാണ് കാക്കയും കുയിലും തമ്മിൽ എന്താണ് വ്യത്യാസം ? വസന്ത കാലം വരുമ്പോൾ കാക്കയും കുയിൽ കുയിലുമായി മാറുന്നു 

പ്രത്യക്ഷത്തിൽ ചിലരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ അവർ സ്വയം വെളിപ്പെട്ടു വരുന്നു 
സാരോഉപദേശം 2016-12-10 07:23:13
വടികൊടുത്തടി വാങ്ങിടും പോൽ 
കടികൊടുത്തു തേൾ അടിവാങ്ങിടുന്നു
കടിച്ചിടുമ്പോൾ സൂക്ഷിച്ചിടേണം തേളു നീ 
തിരിച്ചടി ഉടനടി ഉണ്ടായെന്നിരിക്കും 

വിചിത്രൻ 2016-12-10 08:25:50
പാവമാതേളൊന്നു കടിച്ചുപോയി 
ശിക്ഷിക്കണോ അതിനിത് ഇത്രമാത്രം 
തേളിനെക്കാൾ വിഷമുള്ള മർത്ത്യർ 
കുത്തുന്നു സർവ്വരേം അതിലാർക്കും ഖേദമില്ലേ ?
ഒറിജിനൽ 2016-12-10 11:19:15
മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?

കുരങ്ങന്റെ കള്ളുകുടി (അതു പോരാഞ്ഞു) മൂട്ടില്‍ തേളു കുത്തിയതു് (അതും പോരാഞ്ഞു) ബാധ കൂടിയതു് കോലാഹലം എന്തു പറയാന്‍ സുഹൃത്തേ?
ഗുരുജി 2016-12-10 15:52:16
ഒരു തേൾ ഒന്ന് കുത്തിയപ്പോൾ ഉണർ-
ന്നിവിടെ കവികളുടെ കാവ്യബോധം 
തുരുതുരെ പോയി കുത്തു തേളേ 
വരട്ടെ അക്ഷരശ്ലോകം ചവറുപോലെ

മറ്റൊരു മലയാളഭാഷാന്തരീകരണം 2016-12-10 19:49:31
മദ്യം ശാപ്പിട്ടു കോന്തന്‍, കലപിലബഹളംകൂട്ടിടും നേരമയ്യോ!
ചന്തിക്കാഞ്ഞാഞ്ഞുകൊത്തീ, കരളവിഷമയം മുറ്റുമാത്തേളുവീരന്‍‌
‍തിട്ടം കള്ളോടുചേര്‍ന്നി, ട്ടതിസരഭസം തേള്‍വിഷം പ്രാസരിക്കേ
മുഠാളന്‍ മര്‍ക്കടന്‍ താന്‍, ചറപറ വളിവിട്ടെന്റെ വാര്‍തിങ്കളാളെ
വിപരീതാഖ്യാനിക 2016-12-10 20:48:22
മറഞ്ഞു താരങ്ങളിരുണ്ട് വാനം 
ഘോരാന്ധകാരം ഭുവനേ പരന്നു 
ഭയന്നപാന്ഥപ്പരിഷയ്ക്കു ചെറ്റും 
കാണാതെയായ് താമസപൂർണ്ണമാർഗ്ഗം 
വിദ്യാധരൻ 2016-12-10 21:08:33
തുമ്പിക്കരത്തിനിഹ തോലിനു കട്ടികൊണ്ടും
രംഭാദ്രുമത്തിനൊഴിയാത്ത തണുപ്പിനാലും 
ആകാരമൊത്തളവിലും ലഭിയാതെപോയി 
തന്വംഗി  തൻറെ തുടകൾക്കുപമാനഭാവം  (എ.ആർ . രാജരാജവർമ്മ )

ആകൃതി ഒക്കുമെങ്കിലും ആനയുടെ തുമ്പിക്കൈ തൊലിന് കാഠിന്യമുള്ളതിനാലും വാഴ എപ്പോഴും തണുപ്പായിരിക്കുന്നതിനാലും ആ സുന്ദരി (പാർവതി )യുടെ തുടകൾക്ക് ഉപമാനങ്ങൾ ആകാതെ പോയി  


വിദ്യാധരൻ 2016-12-10 21:18:29
അധര കിസലയരാഗഃ 
കോമളവിടപാനു കാരിണൗ  ബാഹു 
കുസമിവ ലോഭനീയം 
യൗവനമംഗേഷു സന്നദ്ധം (കാളിദാസൻ )

വിവർത്തനം 

തളിരുപോലധരം സുമനോഹരം 
ലളിതശാഖകൾ പോലെ ഭുജദ്വയം 
കിളിമൊഴിക്കുടലിൽ കുസുമോപമം 
മിളിതമുജ്ജ്വലമാം നവ യൗവ്വനം  (കേരളവർമ്മ വലിയകോയിത്തമ്പുരാൻ 
നാഗം 2016-12-10 22:18:03
വിദ്യാധനം പി നീചാനാം 
അപകാരായ വര്‍ത്തതേ
പയഃപാനം ഭുജംഗാനാം
കേവലം വിഷവര്‍ദ്ധനം

നീചന്മാര്‍ക്കു്  വിദ്യ എന്ന ധനം പോലും ദോഷമേ ഉണ്ടാക്കൂ. പാമ്പുകള്‍ക്കു് പാല്‍ കുടിക്കുന്നതു് വിഷം കൂടാനേ ഉപകരിക്കൂ.
കള്ള് വാസു 2016-12-10 22:19:02
മാട്ടം അഴിക്കാൻ ഒരുത്തൻ പനമുകളിൽ കേറി പണ്ട് 
മാട്ടി ശരിക്കവിടിരുന്നവൻ ഒരുതുള്ളികളയാതെ കള്ള് 
കാട്ടി മാട്ടത്തിലിരുന്നിരുന്നൊരു തേൾ തൻ തനി സ്വഭാവം 
ചാട്ടം തുടങ്ങിയവൻ  കുരങ്ങനെ   തേൾ കടിച്ചപോലെ
അവാർഡ് Inc. 2016-12-10 22:31:18
അവാർഡ് വേണം പൊന്നാട വേണം 
അക്ഷര ശ്ലോകമത്സരം കൊഴുത്തിടട്ടെ  
വരുത്തണം എഴുത്തുകാരെ നാട്ടിൽ നിന്നും
കൊടുക്കണം പ്ളാക്കവർക്ക് ഉപഹാരമായി 
വിദ്യാധരൻ 2016-12-10 22:42:10
പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റിയിയലു-
             ന്നമ്പോട് കണ്ഠത്തിലും 
പാമ്പാണുള്ളതു കൈയ്ക്കു വളയായ് 
            തോളോളമാപ്പാമ്പുകൾ 
അമ്പാ ! പാമ്പുകൾ തന്നെ നിൻ അരയിലും 
            കാല്ക്കും സമസ്‌താംഗവും
പാമ്പേ പാമ്പുമയം തദാ ഭരണാനാം 
            പാമ്പാട്ടി മാം പാലയ   (ശീവൊള്ളി )

(ഒരു ശിവസ്തുതി  )
പുളവൻ 2016-12-11 08:03:05
പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
തട്ടിൻപുറത്താഹു മൃഗേന്ദ്രരാജൻ
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കുട്ടാ കൂപമന്ധൂകാ കളികാണടാ
വിദ്യാധരൻ 2016-12-11 10:14:16
പൊട്ടക്കുളത്തിൽ പുളവൻ കടിച്ചാൽ 
തിട്ടം ഒരത്താഴം മുടക്കിടേണം 
തട്ടിൻ പുറത്തെ  എലിയെ ഭയന്ന് 
ചുട്ടിടായ്‌ക ഇല്ലം ഒരിക്കൽ പോലും 
മൂർഖൻ 2016-12-11 10:23:51
പൊട്ടക്കുളത്തിൽ പുളവനേയും 
തട്ടിൻപ്പുറത്തെ മൃഗരാജനെയും 
കാട്ടാളരിൽ  കാപ്പിരി കാമദേവനേം 
കേട്ടീടൂ  നീപുളവ'  ഞാൻ വിഴിങ്ങിടും   
വിദ്യാധരൻ 2016-12-13 09:24:02

ഭവന്തി നമ്രസ്തരവഃ ഫാലോദ്ഗമൈർ
നവാംബുഭിർദൂവിലംബിനോ ഘനഃ
അനുദ്ധതാഃ സൽപുരുഷഃ സമൃദ്ധിഭിഃ
സ്വഭാവ എവൈഷ പരോപകാരിണാം (അഭിജ്ഞാനശാകുന്തളം -കാളിദാസൻ
)

വൃക്ഷശാഖകൾ ഫലംതിങ്ങുമ്പോൾ തനിയെ താഴുന്നുവരുന്നു. മേഘങ്ങൾ പുതുവെള്ളം നിറയുമ്പോൾ കൂടുതൽ താഴുന്നു. സത്തുക്കൾ സമൃദ്ധികൊണ്ട് അഹങ്കാരികളാകുന്നില്ല പരോപകാരികളുടെ സ്വഭാവവിശേഷംതന്നെയാണിത് 
 

വിദ്യാധരൻ 2016-12-12 14:45:47

നിർദോഷാപ്യ ഗുണാവാണി
ന വിദ്വജ്ജന രഞ്ജിനീ
പതിവ്രിതാപ്രൂപാ സ്ത്രീ
പരിണേത്ര ന രോചിതേ (ഹിതോപദേശം)

ദോഷരഹിതമെങ്കിലും ഗുണങ്ങളില്ലാത്ത കവിത (ആധുനിക കവിത) വിദ്വാന്മാരെ സന്തോഷിപ്പിക്കുന്നില്ല പതിവ്രിതായെങ്കിലും രൂപസൗന്ദര്യം ഇല്ലാത്ത സ്ത്രീ ഭർത്താവിന് ഇഷ്ടം ഉണ്ടാക്കുന്നില്ല 

വിദ്യാധരൻ 2016-12-12 20:13:36
സത്യം മനോരമ രാമാ
സത്യം രമ്യ വിഭൂതായ 
കിന്തു മത്താഗംനാപാംഗ 
ഭംഗലോലം ഹി ജീവിതം (വ്യാസൻ -മഹാഭാരതം )

സുന്ദരികൾ മനസ്സിനെ രമിപ്പിക്കുനന്നവരാണന്നുള്ളത് സത്യം.  സംമ്പത്ത് ആകര്ഷകമാണെന്നുള്ളതും സത്യംതന്നെ എന്നാൽ ഈ ജീവിതം മദമുള്ള സ്ത്രീകളുടെ കടാക്ഷംപോലെ ചഞ്ചലമാകുന്നു  
വായനക്കാരൻ 2016-12-13 04:47:41
കാണുന്നിതാ രാവിലെ പൂവ്തേടി
ക്ഷീണത്വമോരാത്ത തേനീച്ചകാട്ടിൽ 
പോണേറെയുത്സാഹമുൾകൊണ്ടിവയ്ക്ക
ന്തോണംവെളുക്കുന്നുഷസ്സോയിതെല്ലാം 

പൂക്കാലം - ആശാൻ  
SchCast 2016-12-13 06:44:06
കട്ടും മുടിച്ചും കാമിച്ചും ഭോഗിച്ചും
നഷ്ടപെടുത്തിയോ ജീവിതം സോദരാ ?
ഭ്രഷ്ട്ട് കല്പിച്ചൊരു സ്നേഹ നെയ്യ് ചോറിനി
മൃഷ്ട്ടാന ഭോജനമാക്കുക സാദരം
വിദ്യാധരൻ 2016-12-14 11:54:44

പുരാണമിത്യേവ ന സാധുസർവ്വം
ന ചാപി കാവ്യം നവ മിത്യവാദ്യം
സന്തഃ പരീക്ഷാന്യതരദ് ഭജന്തേ
മൂഡ പരപ്രത്യയനേയ ബുദ്ധി (മാളവികാഗ്നിമിത്രം -കാളിദാസൻ)

പഴയതാണ് എന്നതുകൊണ്ട്മാത്രം എല്ലാം നന്നായിക്കൊള്ളണമെന്നില്ല. പുതിയതായതുകൊണ്ടു കാവ്യം നിന്ദ്യവും ആകുന്നില്ല. വിവേകിൾ പരിശോധിച്ചിട്ട് നല്ലതു തിരഞ്ഞെടുക്കുന്നു. മൂഢന്മാർ അന്യരാൽ നയിക്കപ്പെടുന്ന ബുദ്ധിയോടുകൂടിയവരാണ് .  

വായനക്കാരൻ 2016-12-14 21:00:02
സുലളിതഹസിതം കലർന്നു തുള്ളും 
മലരിനെയിക്കിളിയാക്കിടുന്നവാതം 
ഉലകിനു സുഖമൂർച്ഛ നല്കിടുന്നോ-
രലഘു മദാകുലകോകിലാളി ഗീതം (ജീ. ശങ്കരക്കുറുപ്പ് )
ashbinkootilangadi 2023-05-22 05:54:51
തളിക തൊട്ടിലിൽ നിന്ന് ഉതിർന്നു വീണ വറ്റുകളെ പൊറുക്കിയെടുത്ത് എല്ലുകളെണ്ണാവുന്ന വയറിൽ തടവിക്കൊണ്ടവൻ പറഞ്ഞു "ഭക്ഷണം "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക