Image

മെല്‍ബണില്‍ മുത്തശിക്കഥകള്‍ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

Published on 22 November, 2016
മെല്‍ബണില്‍ മുത്തശിക്കഥകള്‍ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

 മെല്‍ബണ്‍: ഐടി മേഖലയില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി വന്‍ കുതിച്ചുചാട്ടം നടത്തിയ മുത്തശിക്കഥകളുടെ ആപ്പ് മെല്‍ബണില്‍ ഉദ്ഘാടനം ചെയ്തു. കൊച്ചു കുരുന്നുകളുടെ മനസില്‍ അന്യം നിന്നുപോയ മുത്തശി കഥകള്‍ കാര്‍ട്ടൂണുകളായി ചിത്രീകരിച്ച് അവരുടെ മനസുകളില്‍ നല്ല ചിന്തകളെ മലയാളത്തനിമയില്‍ വരച്ചുകാട്ടുകയാണ് മുത്തശി കഥകള്‍. 

വികോഡിന്റെ മറ്റൊരു പ്രശസ്ത ആപ്പായ എഞ്ചുവടി വിദേശ രാജ്യങ്ങളില്‍ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ പാചകലോകത്ത് രുചിയുടെ വര്‍ണങ്ങള്‍ തീര്‍ത്ത ബെസ്റ്റ് ഇന്ത്യന്‍ കുക്കിംഗ് ഇതുവരെ രണ്ടരലക്ഷം ആളുകള്‍ ഉപയോഗിക്കുന്നു. 

ക്രാംന്‍ ബണ്‍ ഹോം തീയേറ്ററില്‍ നടന്ന ചടങ്ങില്‍ മെല്‍ബണിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ഒഐസിസി ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ജോസ് എം. ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഒഐസിസി ന്യൂസ് മാനേജിംഗ് എഡിറ്ററും മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ എഫ്‌ഐഎവി പ്രതിനിധിയുമായ ജോര്‍ജ് തോമസ്, ലിബറല്‍ പാര്‍ട്ടി നേതാവ് പ്രസാദ് ഫിലിപ്പ്, കേസി മലയാളിഅസോസിയേഷന്‍ പ്രസിഡന്റ് ഗിരീഷ് മാധവന്‍, ഒഐസിസി ന്യൂസ് എഡിറ്റര്‍ ജോജി കാഞ്ഞിരപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക