Image

ഹൊബാര്‍ട്ട് പേജന്റില്‍ കേരളം റണ്ണേഴ്‌സ് അപ്

Published on 21 November, 2016
ഹൊബാര്‍ട്ട് പേജന്റില്‍ കേരളം റണ്ണേഴ്‌സ് അപ്

 ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു നടക്കുന്ന ചരിത്രപ്രസിദ്ധമായ പേജന്റ് മേളയില്‍ മലയാളികള്‍ക്ക് രണ്ടാം സ്ഥാനം. 62 രാജ്യങ്ങളുടെ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കേരള ടീമിന്റെ കോസ്റ്റ്യൂംസും ഒത്തിണക്കവും ആണ് അവാര്‍ഡിന് അര്‍ഹമാക്കിയതെന്നു സംഘാടകര്‍ പറഞ്ഞു. 

വിവിധ സംസ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയായ പേജന്റ് ടാസ്മാനിയ സംസ്ഥാനത്താണ് ആദ്യം തുടക്കമാവുന്നത്. 

കേരളത്തിന്റെ തനതു കലാരൂപങ്ങളായ മോഹിനിയാട്ടം, ഒപ്പന, ചെണ്ടമേളം തുടങ്ങി നിരവധികലാരൂപങ്ങളും ചുണ്ടന്‍ വള്ളം തുഴഞ്ഞുള്ള ഘോഷയാത്രയും മഹാബലിയും പുലികളിയും ഉള്‍പെടെയുള്ള ഓണ വിഭവങ്ങളും കൗതുകം നിറച്ചു. ടാസ്മാനിയ സംസ്ഥാന തലസ്ഥാന നഗരിയില്‍ തടിച്ചു കൂടിയ മുപ്പതിനായിരത്തോളം കാണികളെയും ഏറെ ആകര്‍ഷിച്ചത് പുലികളി ആയിരുന്നുവെന്ന് ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുലികളി ടീമിലെ കുട്ടിപ്പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഓസ്‌ട്രേലിയക്കാര്‍ മത്സരിച്ചതും കൗതുകമുണര്‍ത്തി. ഹൊബാര്‍ട്ട് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളം ടീം ഘോഷയാത്രയില്‍ പങ്കെടുത്തത്. നൂറ്റാണ്ടുകളായി നടന്നു വരുന്ന ക്രിസ്മസ് പേജന്റില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടീമിന് പ്രാതിനിത്യം ലഭിക്കുന്നത്. 

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി ജോസഫ് അഞ്ചാനിയും ഡോ. ബിനോജ് വര്‍ഗീസുമാണ് മലയാളി സംഘത്തെ നയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക