മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക ദിനാഘോഷവും കരുണയുടെ ജൂബിലി വര്‍ഷ സമാപനവും നവംബര്‍ 20ന് (ഞായര്‍) ഫോക്നാര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് പാരീഷ്ഹാളില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഹ*ം കൗണ്‍സിലര്‍ ജോസഫ് ഹവീല്‍ ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്യും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ അധ്യക്ഷത വഹിക്കും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിക്കും. യോഗത്തില്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന് പള്ളിയാന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഇടവകയിലെ 12 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.
വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ബേബിച്ചന് ഏബ്രഹാം, ജോബി മാത്യു, ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന് പള്ളിയാന്‍, പ്രോഗ്രാം കണ്‍വീനര്‍ സ്റ്റാന്‍ലി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഇടവകദിനാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍