Image

രാജാ കൃഷ്ണമൂര്‍ത്തിക്ക് അഭിനന്ദനം അര്‍പ്പിച്ച് ഫോമ

Published on 11 November, 2016
രാജാ കൃഷ്ണമൂര്‍ത്തിക്ക് അഭിനന്ദനം അര്‍പ്പിച്ച് ഫോമ
ചിക്കാഗോ: ഇന്‍ഡ്യന്‍ യുവത്വത്തിന്റെ പ്രതീകവും ഭാരതീയ മൂല്യങ്ങളുടെ പ്രയോക്താവുമായ രാജാകൃഷ്ണമൂര്‍ത്തിയുടെ യു.എസ്. കോണ്‍ഗ്രസിലേക്കുള്ള വിജയം അഭിമാനാര്‍ഹമെന്ന് ഫോമ നേതൃത്വം.

ഫോമായുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന രാജാകൃഷ്ണമൂര്‍ത്തി ഇന്‍ഡ്യന്‍ വംശജര്‍ക്കും അവരുടെ വരും തലമുറകള്‍ക്കും പ്രചോദനമാണ് എന്ന് ഫോമാ വിലയിരുത്തുന്നു.
ഇപ്പോഴത്തെ ഫോമാ നേതൃത്വത്തിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് കഴിഞ്ഞമാസം നടന്ന സമ്മേളനത്തില്‍ ഫോമയോടും അമേരിക്കന്‍ മലയാളികലോടും തനിക്കുള്ള സ്‌നേഹവും സാഹോദര്യവും ശ്രീ. കൃഷ്ണമൂര്‍ത്തി പങ്കുവച്ചിരുന്നു. 1973-ല്‍ ഭാരതത്തില്‍ ജനിച്ച രാജാകൃഷ്ണമൂര്‍ത്തി തനിക്ക് മൂന്നു മാസം പ്രയമുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍ എത്തുന്നത്. ചെറുപ്പം മുതലേ പഠനത്തില്‍ അതീവ മികവു പുലര്‍ത്തിയിരുന്ന കൃഷ്ണമൂര്‍ത്തി പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും തുടര്‍ന്ന് ഹാര്‍ഡ് വാര്‍ഡില്‍ നിന്നും നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇപ്പോള്‍ ബിസിനസ്സിലും സജീവ രാഷ്ട്രീയത്തിലും സാമൂഹികപ്രവര്‍ത്തനത്തിലും ഒരേ സമയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ ബഹുമുഖപ്രതിഭയ്ക്ക് സാധിക്കുന്നു.

ഭാര്യ പ്രിയ ഡോക്ടര്‍ ആണ്. മക്കള്‍ വിജയ്, വിക്രം, സോണിയ.

ജോജോ കോട്ടൂര്‍, ഫോമാ ന്യൂസ് ടീം

രാജാ കൃഷ്ണമൂര്‍ത്തിക്ക് അഭിനന്ദനം അര്‍പ്പിച്ച് ഫോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക