Image

മേക്കിംഗ് എ ഡിഫ്രന്‍സ് പുരസ്‌കാരം നീന സണ്ണിക്ക്

Published on 09 November, 2016
മേക്കിംഗ് എ ഡിഫ്രന്‍സ് പുരസ്‌കാരം നീന സണ്ണിക്ക്

 ബ്രിസ്‌ബേന്‍: കളാന്‍ഡ്ര യൂണിറ്റി കോളജിന്റെ മൂന്നാമത് ‘മേക്കിംഗ് എ ഡിഫ്രന്‍സ്’ പുരസ്‌കാരം നീന സണ്ണിക്ക്. അഞ്ഞൂറ് ഡോളറും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യൂണിറ്റി കോളജില്‍ നടന്ന ചടങ്ങില്‍ ക്യൂന്‍സ്ലാന്റ് സര്‍വകലാശാല മുന്‍ ചാന്‍സലറും യൂണിറ്റി കോളജ് ഡെപ്യൂട്ടി മേധാവിയുമായ ഡോ.പീറ്റര്‍ ബക്സ്റ്റര്‍ പുരസ്‌കാരം സമ്മാനിച്ചു. 

കോളജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നീന. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കലാകായികവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം വിലയിരുത്തിയാണ് അവാര്‍ഡ്. മികച്ച വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായി കോളജ് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. 

ബ്രിസ്‌ബേനില്‍ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ കോട്ടയം മോനിപ്പള്ളി വെള്ളിലാംതടത്തില്‍ സണ്ണി ജോര്‍ജിന്റെയും െ്രെപസി സണ്ണിയുടേയും മകളാണ് നീന.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക