Image

യു.പി. മുഹമ്മദ് ആഷിഖിന് ഡോക്ടറേറ്റ് ലഭിച്ചു

Published on 09 November, 2016
യു.പി. മുഹമ്മദ് ആഷിഖിന് ഡോക്ടറേറ്റ് ലഭിച്ചു

  പൊന്നാനി: മലേഷ്യയിലെ മലയ യൂണിവേഴ്സ്റ്റിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനിയറിംഗില്‍ യു.പി. മുഹമ്മദ് ആഷിഖിന് ഡോക്ടറേറ്റ് ലഭിച്ചു. മീഥേന്‍ വാതകത്തില്‍ നിന്നും പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഹൈഡ്രജനും നാനോ കാര്‍ബനും ഉത്പാദിപ്പിക്കുന്നതില്‍ നാനോ കാറ്റലിസ്റ്റുകകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ സമര്‍പ്പിച്ച ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്. യൂണിവേഴ്‌സിറ്റി മലയ കെമിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം മുന്‍ മേധാവി ഡോ. വാന്‍ മുഹമ്മദ് അശ്‌റി വാന്‍ ദാവൂദിന്റെ കീഴിലായിരുന്നു ഗേവഷണം നടത്തിയത്. 

യൂണിവേഴ്‌സിറ്റില്‍ സംഘടിപ്പിച്ച അവാര്‍ഡ് സ്വീകരണ ചടങ്ങില്‍ ഹിസ് റോയല്‍ ഹൈനസ് സുല്‍ത്താന്‍ ഡോ. നസ്‌റിന്‍ മൊയ്‌സുദ്ദീന്‍ ഷായില്‍ നിന്ന് ആഷിഖ് ബിരുദം സ്വീകരിച്ചു.

കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ആഷിഖ് എംഫില്‍ പൂര്‍ത്തിയാക്കിയത്. മലപ്പുറം തവനൂര്‍, മാത്തൂര്‍ സ്വദേശി യു.പി. അബ്ദുറഹിമാന്‍ മൗലവിയുടെയും ഫാത്തിമ്മയുടെയും മകനാണ് ആഷിഖ്. ഭാര്യ: ടി.എ ഷാഹിന. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക