Image

മെല്‍ബണ്‍ സീറോ മലബാര്‍ ടീം ജേതാക്കള്‍

Published on 06 November, 2016
മെല്‍ബണ്‍ സീറോ മലബാര്‍ ടീം ജേതാക്കള്‍

  മെല്‍ബണ്‍: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് മെല്‍ബണിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്റര്‍ ചര്‍ച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സീറോ മലബാര്‍ ടീമിന് ഉജ്ജ്വല വിജയം. 

അള്‍ട്ടോണ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സീറോ മലബാര്‍ ടീം എക്യുമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജേതാക്കളാകുന്നത്. ഇതോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി വിജയികള്‍ക്ക് നല്കിയിരുന്ന റോളിംഗ് ട്രോഫി സീറോ മലബാര്‍ ടീം സ്വന്തമാക്കി. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീമിനാണ് രണ്ടാം സ്ഥാനം. 

ഡേവീസ് അയ്‌നിക്കല്‍ ക്യാപ്റ്റനായ 22 അംഗ ടീമാണ് മെല്‍ബണ്‍ സീറോ മലബാറിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയത്. റോബി ജോര്‍ജ് ആയിരുന്നു ബാഡ്മിന്റണ്‍ ടീമിന്റെ മാനേജര്‍. എക്യുമെനിക്കല്‍ ഫെലോഷിപ്പ് സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ഡോ. ഷാജി വര്‍ഗീസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.

ഇടവക വികാരിമാരായ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, ഫാ. ഏബ്രഹാം കുന്നത്തോളി എന്നിവര്‍*ജേതാക്കളെ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക