Image

ബോയിംഗ് ബോയിംഗ് 2016: നാലിന് അഡ്‌ലെയ്ഡിലും അഞ്ചിന് സിഡ്‌നിയിലും

Published on 05 November, 2016
ബോയിംഗ് ബോയിംഗ് 2016: നാലിന് അഡ്‌ലെയ്ഡിലും അഞ്ചിന് സിഡ്‌നിയിലും

 മെല്‍ബണ്‍: മലയാളി കലാലോകത്തിന്റെ മനസുകളില്‍ സംഗീതത്തിന്റേയും അഭിനയത്തിന്റേയും സംവിധാനത്തിന്റേയും പൊന്‍ തട്ടമണിയിച്ച അതുല്യപ്രതിഭ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തില്‍ പെര്‍ത്ത്, മെല്‍ബണ്‍ എന്നിവിടങ്ങളിലെ മലയാളി പ്രേക്ഷകര്‍ക്ക് ആഘോഷത്തിന്റെ പുതിയൊരു ലോകമാണ് ബോയിംഗ് ബോയിംഗ് സമ്മാനിച്ചത്. 

വളരെ നാളുകള്‍ക്കുശേഷമാണ് ഇത്രയുമധികം ജനപ്രീതി നേടിയ ഒരു സ്‌റ്റേജ് ഷോ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നത്. താരപരിവേഷങ്ങളൊന്നുമില്ലാതെ വിനീത് ശ്രീനിവാസന്‍ ഉള്‍പെടെയുള്ള കലാകാരന്മാര്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ആടിയും പാടിയും കാണികളെ കൈയിലെടുത്തു. ഇതു തന്നെയായിരുന്നു ബോയിംഗ് ബോയിംഗിന്റെ വിജയവും. 

നവംബര്‍ നാലിന് അഡ്‌ലെയ്ഡിലും അഞ്ചിന് സിഡ്‌നിയിലും ബോയിംഗ് ബോയിംഗ് ടീം ജനഹൃദയങ്ങള്‍ കീഴടക്കുവാനെത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക