Image

പന്തളം ബിജു തോമസ് ഫോമാ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കും.

Published on 29 October, 2016
പന്തളം ബിജു തോമസ് ഫോമാ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കും.
ലാസ് വേഗസ്: 2018- 2020 കാലയളവിലേക്കുള്ള ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുവാന്‍ പന്തളവും ഉണ്ടാവുമെന്ന് അറിയിച്ചു,

ഒരു പാനലിന്‍റെയും പിന്തുണയില്ലാതെ സ്വതന്ത്രനായി മത്സരിക്കാന്‍ ഫോമായിലെ സഹൃദയരായ സുഹൃത്തുക്കള്‍ പിന്തുണക്കുന്നതായി അദ്ദേഹം നന്ദിപൂര്‍വ്വം അനുസ്മരിച്ചു. അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനും, ഫോമായുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും ആഗ്രഹിക്കുന്നതോടൊപ്പം നല്ല ഒരു ഫോമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നും നില കൊള്ളുവാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

മനസുകൊണ്ട് പൊരുത്തപ്പെടുന്നവരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയെന്നുള്ളത് ഏതൊരു പൊതു പ്രവര്‍ത്തകന്‍റെയും ആഗ്രഹമാണ്. അങ്ങനെയൊരു സാഹചര്യം ഭാവിയില്‍ രൂപപ്പെടുകയാണങ്കില്‍ അത് അപ്പോള്‍ പരിഗണിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിക്കിയ ബൈലോ പ്രകാരം ഫോമായുടെ സാധ്യതകള്‍ അനന്തമാണ്. നേതാക്കളുടെ വ്യക്തി പ്രഭാവത്തിലുപരി ഫോമായിലെ പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കപ്പെടേണ്ടത്. ഇനി വരുന്ന പ്രതിനിധികള്‍ ഇതിനെകുറിച്ച് ബോധവാന്‍മാരാകെണ്ടതുണ്ട്. ഒരു ദേശീയ സംഘടനയെന്ന നിലയില്‍ ഫോമായുടെ ശക്തിയും ശബ്ദവും ഫോമാ തന്നെ തിരിച്ചറിയണ്ട കാലം അതിക്രമിച്ചുരിക്കുന്നു.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ കമ്മറ്റിക്ക് ഫോമായെ ഒരു ഘട്ടം കൂടി മുന്നിലെത്തിക്കട്ടെയെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പന്തളം ബിജു തോമസ് ഫോമാ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക