Image

എക്ലേസിയ 2012 ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്യും

Published on 14 February, 2012
എക്ലേസിയ 2012 ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്യും
മെല്‍ബണ്‍ : സീറോമലബാര്‍ മെല്‍ബണ്‍ നോര്‍ത്തേണ്‍ റീജിയന്‍ സണ്‍ഡെ സ്‌കൂളിന്റെ അധ്യയനവര്‍ഷ ആരംഭവും ക്രിസ്തീയ കൂട്ടായ്മയും സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്യും. 

ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് ഫോക്‌നര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ഫാ.കാവുംപുറം, മെല്‍ബണിലെ മറ്റു വൈദികര്‍, ഇടവകാംഗങ്ങള്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയും, സ്‌നേഹ വിരുന്നും, വിവധ കലാപരിപാടികളും കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

വാര്‍ത്ത അയച്ചത് : ശാന്തി ഫിലിപ്പ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക