Image

പാന്‍മസാല പരസ്യം: എന്റെ ചിത്രം ഉപയോഗിച്ചത് അനുമതി കൂടാതെ; പിയേഴ്‌സ് ബ്രോസ്‌നന്‍

Published on 21 October, 2016
പാന്‍മസാല പരസ്യം: എന്റെ ചിത്രം ഉപയോഗിച്ചത് അനുമതി കൂടാതെ; പിയേഴ്‌സ് ബ്രോസ്‌നന്‍

പാന്‍മസാല പരസ്യ വിവാദത്തില്‍ പാന്‍ ബാഹര്‍ കമ്പനിക്കെതിരെ ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍. ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നത്തിന് വേണ്ടി തന്റെ ചിത്രം അനുമതി കൂടാതെ ഉപയോഗിക്കുക വഴി കമ്പനി താനുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചിരിക്കുകയാണെന്ന് ബ്രോസ്‌നന്‍ ആരോപിക്കുന്നു. ഇത് അങ്ങേയറ്റം ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്നും അദ്ദേഹം പീപ്പിള്‍സ് മാഗസിനോട് പറഞ്ഞു.

ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ മാത്രമായിരുന്നു കരാര്‍. ആരോഗ്യത്തിന് ഹാനികരമല്ലാത്ത പ്രകൃതി ദത്തമായ വസ്തുക്കള്‍ മാത്രമേ ഉല്‍പ്പന്നത്തില്‍ ഉണ്ടാകുകയുള്ളൂ എന്ന നിബന്ധനയും കരാറിലുണ്ടായിരുന്നു. ഇത് ലംഘിച്ച സാഹചര്യത്തില്‍ കമ്പനിയുടെ എല്ലാ പരസ്യങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് പാന്‍ ബാഹറിനോട് ബ്രോസ്‌നന്‍ ആവശ്യപ്പെട്ടു.

പിയേഴ്‌സ് ബ്രോസ്‌നന്റെ ആരോപണങ്ങളില്‍ പാന്‍ ബാഹര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാന്‍ മസാല പരസ്യത്തില്‍ പ്രിയതാരം അഭിനയിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേര്‍ നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ജയിംസ് ബോണ്ട് ചിത്രത്തിന് സമാനമായാണ് പരസ്യം ചിത്രീകരിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക