Image

നയന്‍സ് വിവാഹിതയാകുന്നു?

Published on 21 October, 2016
നയന്‍സ് വിവാഹിതയാകുന്നു?

തെന്നിന്ത്യന്‍ താരറാണി നയന്‍ താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാവാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകനായ വിഘ്‌നേഷും നയന്‍താരയും അടുത്ത വര്‍ഷം വിവാഹിതരായേക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ഇപ്പോള്‍ കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കുമെന്നാണ് വിവരം.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം നയന്‍സിന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച ചിത്രമാണ് നാനും റൗഡി താന്‍. ഈ ചിത്രത്തിന്റെ ഷൂട്ടില്‍ വച്ചാണി ഇരുവരും പ്രണയത്തിലായതെന്നാണ് വാര്‍ത്തകള്‍. പ്രണയ ഗോസിപ്പുകള്‍ തള്ളിക്കളയാതിരുന്ന ഇരുവരും ചലച്ചിത്ര അവാര്‍ഡ് നിശകളിലും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ചാണ് പങ്കെടുക്കുന്നത്.

കഴിഞ്ഞ ഓണത്തിന് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് നയന്‍താര മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക