Image

ഭാര്യയുടെ ആത്മഹത്യ: ദേശീയ കബഡി താരം രോഹിത് അറസ്റ്റില്‍

Published on 21 October, 2016
ഭാര്യയുടെ ആത്മഹത്യ: ദേശീയ കബഡി താരം രോഹിത് അറസ്റ്റില്‍
ന്യൂദല്‍ഹി: ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ കബഡി താരം രോഹിത് ചില്ലാര്‍ അറസ്റ്റില്‍. ഇന്നു രാവിലെ മുംബൈയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

 ആത്മഹത്യ പ്രേരണക്കുറ്റമാണ് കായികതാരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് മുംബൈ കോടതിയില്‍ ഇയാളെ ഹാജരാക്കും. പ്രതിയുടെ പിതാവ് വിജയ് സിങ് നേരത്തെ ദല്‍ഹി കോടതിയില്‍ കീഴടങ്ങിയിരുന്നു.

ആത്മഹത്യാ കുറിപ്പും രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോയും പോലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യ കുറിപ്പില്‍ രോഹിതാണ് മരണത്തിന് ഉത്തരവാദിയെന്ന് ലളിത വ്യക്തമാക്കിയിരുന്നു. 

വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ രോഹിത് നിര്‍ബന്ധിച്ചിരുന്നു. താന്‍ വിട്ടുപോയാല്‍ മാത്രമേ സന്തോഷം ലഭിക്കുവെന്ന് ഭര്‍ത്താവ് പറഞ്ഞു. 

അതിനാലാണ് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്തതെന്ന് ആത്മഹത്യാ കുറിപ്പിലുള്ളതായി മുതിര്‍ന്ന പോലീസ് ഓഫിസര്‍ വിജയ് കുമാര്‍ പറഞ്ഞു.

ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിലുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക