Image

പാകിസ്താന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എട്ട് പാക് അന്തര്‍വാഹിനികള്‍ വിന്യസിക്കുന്നു

Published on 21 October, 2016
 പാകിസ്താന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എട്ട് പാക് അന്തര്‍വാഹിനികള്‍ വിന്യസിക്കുന്നു


ബെയ്ജിംഗ്: പാകിസ്താന്‍ ചൈനയില്‍ നിന്ന് എട്ട് അന്തര്‍വാഹിനി കപ്പല്‍ വാങ്ങുന്ന കാര്യം സ്ഥിരീകരിച്ച് ചൈന. പാകിസ്താനും ചൈനയും തമ്മിലുള്ള ഏറ്റവും വലിയ ഉടമ്പടിയിലാണ് പാകിസ്താന്‍ ഒപ്പുവച്ചിട്ടുള്ളത്. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കുള്ള താല്‍പ്പര്യം മുതലെടുക്കുന്ന പാകിസ്താന്‍ ഇന്ത്യയെ വെല്ലുവിളിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്തര്‍വാഹിനികള്‍ വിന്യസിച്ചേക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന വിവരം. 

കരാര്‍ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിലെ ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം ബെയ്ജിംഗില്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ച് ബില്യണിന്റെ കരാറാണ് ഇതിനായി ഒപ്പുവയ്ക്കുക. 

 ഇസ്ലാമാബാദില്‍ വച്ച് കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇവയില്‍ നാലെണ്ണം കറാച്ചി ഷിപ്പ് യാര്‍ഡിലും ശേഷിക്കുന്നവ ചൈനയിലും വച്ചായിരിക്കും നിര്‍മ്മിക്കുക. 

ഇത് സംബന്ധിച്ച് ഒക്ടോബര്‍ 18ന് ചൈനീസ് ഷിപ്പ് യാര്‍ഡ് ഹെവി ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഹൂ വെന്‍മിംഗിന്റെ നേതൃത്തില്‍ ചര്‍ച്ച നടന്നതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഇക്കാര്യം ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക