Image

വിമാനത്തിന്റെ തറയിലുറങ്ങി: 3 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 21 October, 2016
വിമാനത്തിന്റെ തറയിലുറങ്ങി:  3 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
 ദില്ലി: വിമാനയാത്രയ്ക്കിടെ തറയിലുറങ്ങിയ സംഭവത്തില്‍ എയര്‍ ഇന്ത്യയിലെ 3 ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായവരില്‍ ഒരു എയര്‍ ഹോസ്റ്റസും ഉള്‍പ്പെടും.

 കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ ഫ് ളൈറ്റ് അക102ല്‍ ആയിരുന്നു സംഭവം. ഫസ്റ്റ് ക്ലാസ് ഗ്യാലറിയിലെ തറയില്‍ ഒരു ജീവനക്കാരന്‍ ഉറങ്ങുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

 വിമാനജീവനക്കാരനെ ഫ് ളൈറ്റ് തറയില്‍ ഉറങ്ങാന്‍ അനുവദിച്ചതില്‍ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

വിമാനം ദില്ലിയിലെത്തിയശേഷം യാത്രക്കാരില്‍ ചിലര്‍ എയര്‍ ഇന്ത്യ ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അശ്വനി ലോഹാനിയോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക