Image

മുന്‍ മന്ത്രി കെ ബാബുവിന്റെ മക്കളുടെ വിവാഹചിലവും വിജിലന്‍സ് അന്വേഷിക്കും

Published on 21 October, 2016
മുന്‍ മന്ത്രി കെ ബാബുവിന്റെ മക്കളുടെ വിവാഹചിലവും വിജിലന്‍സ് അന്വേഷിക്കും

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തുവരുന്നു. ബാബുവിന്റെ മക്കളുടെ വിവാഹചെലവിന്റെ കണക്കുകള്‍ വിജിലന്‍സ് ചോദിച്ചറിയും.

നൂറോളം ചോദ്യങ്ങളായി ബാബുവിനോട് ചോദിക്കാനായി വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ബാബുവിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ സമ്പാദ്യത്തെ കുറിച്ചും വിജിലന്‍സ് ചോദിച്ചറിയും.

ഇരുന്നൂറ് പവനിലേറെ സ്വര്‍ണം നല്‍കിയാണ് ബാബുവിന്റെ ഒരു മകളുടെ വിവാഹം നടത്തിയത്. 

ഇത് വ്യക്തമാക്കുന്ന മൊഴി നേരത്തെ വിജിലന്‍സിന് ലഭിച്ചിരുന്നു.ഇത്രയും സ്വര്‍ണം നല്‍കാനുളള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ബാബുവിനോട് വിജിലന്‍സ് വിശദീകരണം തേടും.


അതേസമയം ബാബുറാമുമായി തനിക്കു യാതൊരു ബിസിനസ് ബന്ധവുമില്ലെന്നു കെ.ബാബു പറഞ്ഞു.  

അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ടു വിജിലന്‍സിന്റെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്കാരന്‍ ആണെങ്കിലും ബാബുറാമിന്റെ ബിസിനസുമായോ ഇടപാടുകളുമായോ ബന്ധമില്ലെന്നും ബാബു വ്യക്തമാക്കി. ബാബുവിന്റെ ബെനാമിയെന്നു വിജിലന്‍സ് പറയുന്ന വ്യക്തിയാണു ബാബുറാം.

നേരത്തെ ബാര്‍കോഴക്കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക