Image

എടിഎം വൈറസ് : 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്‌ളോക്ക് ചെയ്തു

Published on 21 October, 2016
എടിഎം വൈറസ് : 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്‌ളോക്ക് ചെയ്തു
മുംബൈ : എടിഎം വൈറസ് ബാധയെ തുടര്‍ന്നുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്ത് 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ ബ്‌ളോക്ക്‌ചെയ്തു. 

എടിഎം കാര്‍ഡുകള്‍ നിര്‍മിക്കുന്ന കമ്പനിയില്‍നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോരുന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് വിവിധ ബാങ്കുകള്‍ അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍ ബ്‌ളോക്ക് ചെയ്തത്. 

എസ്ബിഐയും അസോസിയേറ്റഡ് ബാങ്കുകള്‍ക്കു പിന്നാലെ ഐസിഐസിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി, യേസ് ബാങ്ക് തുടങ്ങിയവയും കാര്‍ഡുകള്‍ ബ്‌ളോക്ക്‌ചെയ്തു. 26 ലക്ഷം വിസ, മാസ്റ്റര്‍ കാര്‍ഡുകളും ആറുലക്ഷം റൂപേ കാര്‍ഡുകളുമാണ് ബ്‌ളോക്ക്‌ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ എടിഎം മെഷീനും കാര്‍ഡും നിര്‍മിക്കുന്ന പ്രധാന കമ്പനിയായ ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 

 വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം പിന്‍വലിക്കുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്ന് നാഷണല്‍ പേമെന്റ് കോര്‍പറേഷന്റെ സുരക്ഷാപരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

വൈറസ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ ഇടപാടുകാര്‍ക്ക് ചെറിയതുക മാത്രമേ നഷ്ടമായിട്ടുള്ളൂവെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്തരത്തില്‍ ഡെബിറ്റ് കാര്‍ഡില്‍നിന്ന് നഷ്ടമാകുന്ന പണം നല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥമല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക