Image

ഒഡീഷയില്‍ നിന്നും കുട്ടികളെ കടത്തിയ സംഭവം: രണ്ടുപേര്‍ റിമാന്‍ഡില്‍

Published on 21 October, 2016
ഒഡീഷയില്‍ നിന്നും കുട്ടികളെ കടത്തിയ സംഭവം: രണ്ടുപേര്‍ റിമാന്‍ഡില്‍
പാറശാല: ഓഡീഷയില്‍ നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ കോടതി റിമാന്‍ഡ് ചെയ്തു. 

ഒഡീഷയിലെ ഐഎല്‍ ആന്‍ഡ് എഫ്എസ് എന്ന റിക്രൂട്ടിംഗ് സ്ഥാപന പ്രതിനിധി നാരായണ്‍ മിശ്ര, പാറശാലയ്ക്കു സമീപം പളുകല്‍ മന്നംപാലയില്‍ ജയകുമാര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ കൊണ്ടുവരികയായിരുന്ന കുട്ടികളെ പാറശാല റെയില്‍വേ എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഘത്തില്‍ 145 കുട്ടികളും ഏജന്റും ഉണ്ടായിരുന്നു. 95 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമുണ്ടായിരുന്ന സംഘത്തില്‍ ആദ്യപരിശോധനയില്‍ തന്നെ പതിമൂന്നുകാരിയുള്‍പ്പെടെ ഒന്‍പത് കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ 18 മുതല്‍ 23 വരെ പ്രായമുള്ളവരാണെന്ന് വ്യാജരേഖകള്‍ ചമച്ചതായും കൂടാതെ ഇവരുടെ പേരില്‍ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും വ്യാജമായി ഉണ്ടാക്കിയിരുന്നതായും കണ്ടെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക