Image

ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ്

Published on 20 October, 2016
ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്റെ  ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ്
ബി.കെ.വി(Bevin Kalathil) മെമ്മോറിയല്‍ ഫൗണ്ടേഷന്റെ 8th Charity Soft Ball Tournment ഒക്ടോബര്‍ 15ന് ശനിയാഴ്ച ലോങ്ങ് ഐലന്റ്  Eishenower Park Field 1, 2, 3, 4 ല്‍ വെച്ച് രാവിലെ 8 മണിയ്ക്ക് ആരംഭിച്ചു. ഈ വര്‍ഷം ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്തത് Nassau Bounty North Hempstead Town സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വെര്‍ത്ത് ബികെവി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ടൗണിന്റെ Citation പ്രധാനം ചെയ്ത് ബഹുമാനപ്പെട്ട ലോങ്ങ് ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരി ഷിനോയി ജോസഫ് പ്രാര്‍ത്ഥനയോടെ കളി ആരംഭിച്ചു.

ബികെവി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ INC 2008 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 28-മത്തെ വയസില്‍ ലുക്കീമിയ രോഗത്തില്‍ വിട പറഞ്ഞ ബെവിന്റെ ദര്‍ശനമായിരുന്നു സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയില്‍ ബോധവത്കരണം നടത്തുക. ഇതിന്റെ വെളിച്ചത്തില്‍ ബെവിന്റെ സുഹൃത്തുക്കളോടൊത്ത് സൗത്ത് ഏഷ്യന്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു. 2011 ല്‍ യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ് വാഷിംഗ്ടണ്‍ ഡി.സി. ക്യാപിറ്റല്‍ ഹില്‍സില്‍ നടന്ന 112-ാമത്തെ സെക്ഷനില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. ബികെവി മെമ്മോറിയലില്‍ കൂടി ലുക്കീമിയ ചികിത്സയിലേക്ക് നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ഇന്ത്യയില്‍ സഹായം എത്തിക്കാന്‍ സാധിച്ചു. ഈ വര്‍ഷം ഫോമായില്‍ കൂടി തിരുവനന്തപുരുത്ത് പണി ചെയ്ത കാന്‍സര്‍ സെന്ററിന്റെ പ്രോജക്റ്റിന് നല്ല രീതിയില്‍ പണ സഹായം കൊടുത്ത് സഹായിക്കാന്‍ സാധിച്ചു. പല കമ്പനികളാണ് ഓരോ വര്‍ഷവും, ഈ ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്ത് വരുന്നത്. ഈ വര്‍ഷം 7-11 സച്ച്‌ദേവ്, Gotham Anethesea Group, Law offices of Santueei & wasserstein, Law Offices of Mathew Lipnskey എന്നിവരാണ്.
ഈ വര്‍ഷം 9 ടീം പങ്കെടുത്ത(160 കളിക്കാര്‍) All About The Base/Bad news Bears/ S.Clulo/Soldiers/ STYL/Zoolanders/ Son of Pitches/Pitches be Crazy/ Dishoom.

ഫൈനലില്‍ വിജയിച്ച Dishoom ടീമിന് എവര്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഡിഫെന്‍ഡിങ്ങ് ചാമ്പ്യന്‍ അവരായിരുന്നു. യുവജനങ്ങള്‍ നയിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണ് ബികെവി മെമ്മോറിയല്‍ ഫൗണ്ടേഷന്‍. ഈ ഫൗണ്ടേഷനില്‍ കൂടി കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് www.bkv.foundation.org

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക