Image

ഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞു

Published on 20 October, 2016
ഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞു
വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ്: സ്‌നേഹ സാന്ദ്രമായ പത്തൊന്‍പത് വര്‍ഷങ്ങളുടെ ഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞു. പ്രാര്‍ഥനാനിരതയായി ജെഫ്‌നി മുട്ടുകുത്തിയ സെന്റ് തിമത്തി പള്ളി മദ്ബഹക്കു മുന്നില്‍ ആ കുരുന്നു ജീവനു വിട ചൊല്ലിയപ്പോള്‍ ശബ്ദമൊഴിഞ്ഞ  തേങ്ങലുകള്‍ ഏവരുടെയും ഹ്രുദയത്തില്‍ കുത്തുന്ന മുറിവായി.

മഹാദുഖത്തില്‍ സാന്ത്വനവുമായി ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും വികാരി ജനറല്‍ ഫാ. തോമസ് മുളവനാലും എത്തി. അവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാനയില്‍ ഫൊറോന വികാരി ഫാ. ജോസ് തറക്കല്‍, കണക്ടിക്കട്ട് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആദോപ്പള്ളി, ഫാ. ഏബ്രഹാം കളരിക്കല്‍, ഫാ. റെന്നി കട്ടേല്‍, ഫാ. ജോര്‍ജ് മുക്കുക, ഫാ. ജോസഫ് പുലിക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

ഇത്രയും വലിയ ദുഖം നല്‍കിയത് എന്തിനെന്നറിയില്ലെന്നു മാര്‍ ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ദൈവിക പദ്ധതിയില്‍ കാഴ്ചക്കാരായി നില്‍ക്കാനെ നമുക്കാകൂ. മനുഷ്യ ജീവിതത്തിന്റെ നിസാരതയും നിസഹായതയുമാണ് നാം മനസിലാക്കുന്നത്

ഈ ദുഖത്തില്‍ രൂപതാധ്യക്ഷന്‍ അങ്ങാടിയത്ത് പിതാവിന്റെയും രൂപതയുടെ മൊത്തവും ആദരാഞ്ജലി അര്‍പ്പിക്കുവാനാണ് താന്‍ വന്നിരിക്കുന്നത്.

അമേരിക്കയിലെ ക്‌നാനായ സമൂഹത്തില്‍ ഈ ദുരന്തം ഏറെ വേദനയുണ്ടാക്കിയെന്നു വികാരി ജനറല്‍ ഫാ. മുളവനാല്‍ പറഞ്ഞു. ക്‌നാനയ സമൂഹത്തിന്റെ മൊത്തം കണ്ണീര്‍ പ്രണാമം താന്‍ അര്‍പ്പിക്കുകയാണ്.  ഈ ദുഖത്തെ അതിജീവിക്കുവാനും വീണ്ടും കണുമെന്നുള്ള പ്രത്യാശയില്‍ ജീവിക്കുവാനും അദ്ധേഹം ബന്ധുമിത്രാദികളെ  ഉദ്‌ബോദിപ്പിച്ചു

മിഷനില്‍ ഏറ്റവും വിശ്വാസപൂര്‍ണമായ ജീവിതം നയിക്കുന്ന കുടുംബങ്ങളിലൊന്നാണു സിബിയും ഷൈനിയും മക്കളുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ആദോപ്പള്ളി അനുസ്മരിച്ചു. അവര്‍ക്ക് ഇത്തരമൊരു ദുര്‍വിധി വന്നുവെന്നു വിശ്വസിക്കാനാവുന്നില്ല. ഈ കുഞ്ഞിന്റെ വേര്‍പാടിന്റെ ദുഖം കുടുംബാംഗങ്ങളില്‍   മാതമല്ല സമൂഹത്തിലാകെ തുടച്ചു നീക്കപ്പെടാതെ അവശേഷിക്കും. ഇത്തരം അനുഭവങ്ങള്‍  നമ്മെ കൂടുതല്‍ ദൈവത്തിലേക്കടുപ്പിക്കുന്നു -അദ്ധേഹം പറഞ്ഞു.

സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം ബ്ലൂംഫീല്‍ഡിലെ മൗണ്ട് സെന്റ് ബെനെഡിക്ട് സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.

ഇതേ സമയം മരണത്തെപറ്റി അന്വേഷണം തുടരുകയാണെന്നു സ്റ്റേറ്റ് പോലീസ് വക്താവ് അറിയിച്ചു.  ഒരാളുടെ ദേഹത്തു കൂടി വാഹനം കയറിയിട്ട് ഡ്രൈവര്‍ അറിഞ്ഞില്ല എന്നതിലെ യുക്തിയെന്താണെന്ന  ചോദ്യത്തിനും അന്വേഷണം നടന്നു  കൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. 

see also: 

ഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞുഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞുഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞുഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞുഓര്‍മകള്‍ അവശേഷിപ്പിച്ച് ജെഫ്‌നി ചെമ്മരപ്പള്ളി അന്ത്യ യാത്ര പറഞ്ഞു
Join WhatsApp News
വിദ്യാധരൻ 2016-10-21 03:50:45
മരണമെന്ന സത്യമേവരേം 
ചൂഴ്ന്നു നില്പ്പതോർക്കുവിൻ
വരുന്നതെവിടെ നിന്നതെന്ന-
റിവതില്ലാതാർക്കുമേ .
നരന്റെ ജീവിതം ക്ഷിപ്രമെങ്കിലും
ത്യജിച്ചിടാ പ്രത്യാശ നാം ഒരിക്കലും 
ലഭിച്ചിടട്ടെ ശാന്തി ഗൃഹജനങ്ങൾക്കാകവേ 
അതിനു ശക്തി പകർന്നിടട്ടെയീശ്വരൻ 

Jose Kadapuram 2016-10-21 11:06:49
അവൾ യാത്രയായത് സ്വപ്നങ്ങൾ ബാക്കി വച്ചിട്ടാണ് -നിത്യമാം സത്യമാണ് മരണമെന്നറികിലും  ഉൾക്കൊള്ളേന്നേയില്ല സിബി തൻ മകളുടെ വേർപാടിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക