Image

പാക് താരങ്ങളുടെ സിനിമയ്‌ക്കെതിരെ പ്രതിക്ഷേധം ;എം എന്‍ എസിനെതിരെ മാര്‍ക്കണ്ഡേയ കട്ജു

Published on 20 October, 2016
പാക് താരങ്ങളുടെ സിനിമയ്‌ക്കെതിരെ പ്രതിക്ഷേധം ;എം എന്‍ എസിനെതിരെ മാര്‍ക്കണ്ഡേയ കട്ജു


പാക് സിനിമാ താരങ്ങള്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്)യ്ക്ക് എതിരെ മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

”അറബിക്കടലിലെ ഉപ്പുവെള്ളം കുടിക്കുന്ന ഗുണ്ടകളാണ് എം.എന്‍.എസ് പ്രവര്‍ത്തകര്‍. ഞാനൊരു അലഹബാദ് ഗുണ്ടയാണ്, ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കുന്നയാള്‍. അതിനാല്‍ നിങ്ങളുടെ ശൗര്യം നിസഹായരായ കലാകാരന്മാരോട് കാണിക്കുന്നതിന് പകരം, ഞാനുമായി ഒരു മല്ലയുദ്ധത്തിനു വരു, ഈ ലോകത്തിന് ആരാണ് വലിയ ഗുണ്ടയെന്ന് കാണിച്ചു കൊടുക്കാം.” എന്നാണ് കട്ജുവിന്റെ ട്വീറ്റ്.

സംവിധായകന്‍ കരണ്‍ ജോഹറിന്റെ ‘യേ ദില്‍ ഹേ മുഷ്‌കില്‍’ചിത്രത്തില്‍ പാക് താരമായ ഫവാദ് ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതിനാല്‍ ചിത്രത്തിന്റെ ദീപാവലി റിലീസ് തടയുമെന്നും തീയറ്ററുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് രാജ് താക്കറെയുടെ പാര്‍ട്ടി ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കട്ജുവിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.

സിനിമയ്ക്ക് എതിരെയുള്ള എം.എന്‍.എസിന്റെ നിലപാടിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജിരേക്കറും രംഗത്തെത്തിയിട്ടുണ്ട്. ഒരു എം.എല്‍.എ മാത്രമുള്ള എം.എന്‍.എസ് ഒരു പാഠവും പഠിക്കുന്നില്ല. നാശങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റുമുള്ള ഭീഷണിപ്പെടുത്തലുകള്‍ മൂലം അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു എം.എല്‍.എയും ഇല്ലാത്ത പാര്‍ട്ടിയായി അത് മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ തങ്ങള്‍ക്ക് ഒരു എം.എല്‍.എ എങ്കിലുമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് സഞ്ജയ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് എം.എന്‍.എസ് തിരിച്ചടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക