Image

അങ്ങനെ ഒരു തീരുമാനമായിരുന്നു ഫൊക്കാനയ്ക്ക് ആവശ്യം: മാധവന്‍ ബി നായര്‍

അനില്‍ പെണ്ണുക്കര Published on 18 October, 2016
അങ്ങനെ ഒരു തീരുമാനമായിരുന്നു ഫൊക്കാനയ്ക്ക് ആവശ്യം: മാധവന്‍ ബി നായര്‍
ഫൊക്കാനയെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എല്ലാ നൂലാമാലകളില്‍ നിന്നും രക്ഷിച്ചെടുത്ത വ്യക്തിയാണ് മാധവന്‍. ബി നായര്‍. ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസില്‍ ഇടം പിടിച്ച വ്യക്തി. ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് നുറ് ശതമാനവും ഉറപ്പുണ്ടായിരുന്ന ഒരാള്‍, എന്നാല്‍ ആ സംഘടന വീണ്ടും വാര്‍ത്തകളില്‍ കുപ്രസിദ്ധിയായി ഇടം പിടിക്കും എന്ന ഘട്ടം വന്നപ്പോള്‍ ആരോടും ചോദിക്കാതെ ഒരു തീരുമാനം എടുത്തു. അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഒരു നല്ല മനുഷ്യന് മാത്രമേ സാധിക്കു. പ്രത്യേകിച്ച് അമേരിക്കയില്‍. ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് നിന്നും സ്വയം പിന്മാറി മാതൃക ആയ മാധവന്‍.ബി.നായര്‍ തന്റെ ഭാവി പരിപാടികള്‍ ഇമലയാളിയുമായി പങ്കുവയ്ക്കുന്നു .

ചോദ്യം: ആ ഒരു തീരുമാനം വളരെ പെട്ടന്നായിരുന്നല്ലോ .എന്താണ് അതിനു കാരണം?

ഉത്തരം: അത് എന്റെ തീരുമാനമായിരുന്നു. ഞാന്‍ ഒറ്റയ്‌ക്കെടുത്ത ഒരു തീരുമാനം. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ഫൊക്കാനയുടെ പ്രസിഡന്റ് പദത്തിലേക്ക് ഞാന്‍ തനിയെ മത്സരിക്കാന്‍ ഇറങ്ങിയതായിരുന്നില്ല എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുകൊണ്ടു തന്നെ വിജയപ്രതീക്ഷ അല്ലാതെ മറ്റൊന്നും ചിന്തിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വളരെ ഗുരുതരമായ ആരോപണം എന്റെ പേരില്‍ ഉണ്ടാകുന്നത്. അതൊക്കെ നിങ്ങള്‍ക്കെല്ലവര്‍ക്കും അറിവുള്ളതാണ്. കാനഡായില്‍ തെരഞ്ഞെടുപ്പിന്റെ സമയത്തു ഈ ആരോപണം വളരെ ശക്തമായി. ഇലക്ഷനും നടന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫിലഡല്ഫിയയില്‍ എത്തിയപ്പോള്‍ വാദപ്രതിവാദങ്ങളുമായി ഇലക്ഷന്‍ രംഗം കുറേക്കൂടി ശക്തിയായി . സമവായ ശ്രമങ്ങള്‍ നടക്കുന്ന സമയത്തൊക്കെ ഞാന്‍ മാറി നില്ക്കാന്‍ തീരുമാനിക്കുകയും ആ അഭിപ്രായം ഉത്തരവാദിത്വപ്പെട്ട നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു .
പക്ഷെ സമവായ ശ്രമങ്ങള്‍ ഫലവത്തായില്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി . ആ സങ്കീര്‍ണ്ണമായ സമയത്ത് ഒരു സംഘടനയുടെ നല്ല നാളേയ്ക്ക് വേണ്ടി മാറി നില്‍ക്കുക.ഇല്ലങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഫൊക്കാനയില്‍ ഒരു പിളര്‍പ്പ് എന്റെ പേരില്‍ ഉണ്ടാകരുത് എന്നും ആഗ്രഹിച്ചു . കാരണം ഫൊക്കാനാ എന്ന സംഘടനയെ ഞാന്‍ അമേരിക്കയില്‍ വന്ന സമയം മുതല്‍ നോക്കി കാണുന്ന ആളാണ്. പ്രത്യക്ഷമായതും പരോക്ഷമായും ഫൊക്കാനയുമായി അടുത്തിടപെടാന്‍ സാധിച്ചിട്ടുമുണ്ട്. ചുമരുണ്ടങ്കിലേ ചിത്രം വരയ്ക്കാന്‍ സാധിക്കു എന്ന് കേട്ടിട്ടില്ലേ . അതുപോലെ അമേരിക്കന്‍ മലയാളികളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫൊക്കാനയുടെ സാന്നിധ്യം വേണം. അത് ഒരു കാരണം.
മറ്റൊന്ന് പല തവണ ഫൊക്കാന പ്രസിഡന്റു പദം കൈയില്‍ വന്ന വ്യക്തിയാണ് എന്റെ സുഹൃത്തുകൂടിയായ ശ്രീ.തമ്പി ചാക്കോ . അദ്ദേഹത്തിന് ഈ പ്രശ്ങ്ങള്‍ ഒക്കെ ഉണ്ടാകുന്ന സമയത്തു ഉണ്ടായിരുന്ന മാനസിക പ്രയാസം എനിക്ക് മനസിലാക്കുവാന്‍ സാധിച്ചിരുന്നു. അങ്ങനെ ഒരാളിനെ പൂര്‍ണ്ണമായി മാറ്റി ഒരു പദവി നേടുന്നതിലും ഒരു ഔചിത്യം ഇല്ല. അദ്ദേഹത്തിന് പിന്നില്‍ എനിക്കെതിരെ വാളോങ്ങി നിന്നവര്‍ ആരൊക്കെ ആയാലും ഞാന്‍ ചിന്തിച്ചത് ഒന്ന് മാത്രം. എന്റെ പിന്മാറ്റം കൊണ്ട് മറ്റൊരാള്‍ക്ക് സന്തോഷം ലഭിക്കുന്നു എങ്കില്‍ അതിനു വലിയ പ്രസക്തി ഇല്ലേ. ആ ഒരു സന്തോഷം ഞാന്‍ ഇന്ന് അനുഭവിക്കുന്നു. െഫാക്കാനയ്‌ക്കൊപ്പം ഞാനും ഉണ്ട്.

ചോദ്യം: തമ്പി ചാക്കോയെ മാറ്റി നിര്‍ത്തിയാല്‍ മത്സരിച്ചു വിജയിച്ചവരെല്ലാം താങ്കളുടെ ടീമിലുള്ളവരായിരുന്നല്ലോ. അപ്പോള്‍ പിന്മാറേണ്ടിയിരുന്നില്ല എന്ന് തോന്നിയോ.?

ഉത്തരം: ഇല്ല. ഞാന്‍ പറഞ്ഞില്ലേ .അത് എന്റെ മാത്രം തീരുമാനം ആയിരുന്നു എന്ന്. ഇപ്പോള്‍ ശരിക്കും വിജയിച്ചത് ഞാന്‍ അല്ലെ? എന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചില്ലേ? അത് ദൈവ വിധിയും എനിക്ക് കിട്ടുന്ന ഒരു അംഗീകാരവുമാണ്. ഈ സമയത്തു ഓര്‍ക്കേണ്ട ഒരു പേരുണ്ട് . ടി എസ് ചാക്കോ . ഫൊക്കാനയുടെ തലമുതിര്‍ന്ന പ്രവര്‍ത്തകന്‍. ഒരു ഘട്ടത്തില്‍ എനിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ വന്നപ്പോള്‍ പ്രസ്താവന ഇറക്കാന്‍ വരെ അദ്ദേഹം തയാറായി.
കൂടാതെ ന്യൂ ജേഴ്‌സിയിലെ നാമം, മഞ്ച്, കേരളാ കള്‍ച്ചറല്‍ ഫോറം സംഘടനകളെയും മറക്കാന്‍ പറ്റില്ല.

ചോദ്യം: നാമം എന്ന സംഘടനയെ ചൊല്ലിയാണല്ലോ തര്‍ക്കങ്ങള്‍ ഉണ്ടായത്. നാമം ഒരു സാംസ്‌കാരിക സംഘടന അല്ലെ?

ഉത്തരം: തീര്‍ച്ചയായും നാമം ഒരു സാംസ്‌കാരിക സംഘടന തന്നെ. അതിന്റെ സ്ഥാപകന്‍ കൂടിയാണ ്ഞാന്‍ . അതുപോലെ ഞാന്‍ സ്ഥാപിച്ച സാമുദായിക സംഘടനയാണ് നായര്‍ മഹാമണ്ഡലം . നാമവും നായര്‍ മഹാമണ്ഡലവും ഒരു സംഘടനയാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. ഫൊക്കാനയില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ ആളുകള്‍ മത , സാമുദായിക സംഘടനകില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കാര്‍ക്കും ഇല്ലാതിരുന്ന ഒരു വേര്‍തിരിവ് എന്നില്‍ ആരോപിക്കപെട്ടതാണ് എന്നെ വിഷമിപ്പിച്ചത്. ഒന്നോ രണ്ടോ വ്യക്തികള്‍ വിചാരിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന് തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ മനസിലായില്ലേ. അതാണ് ഫൊക്കാനയുടെ കെട്ടുറപ്പ്.

ചോദ്യം: നാമം സംഘടനയുടെ ഇനിയുള്ള പ്രവര്‍ത്തങ്ങള്‍ എന്തെല്ലാമാണ്?

ഉത്തരം: നാമം പൂര്‍ണ്ണമായും ഒരു ചാരിറ്റബിള്‍ സാംസ്‌കാരിക സംഘടനാ ആണ്. നാമം എല്ലാ വര്‍ഷവും അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളെ ആദരിക്കുന്ന ഒരു ചടങ്ങു് സംഘടിപ്പിക്കാറുണ്ടായിരുന്നു . അമേരിക്കയിലെ എല്ലാ സംഘടനകളുടെയും പ്രഗത്ഭരായ നേതാക്കന്മാരുടെ നിര തന്നെ നാമം അവാര്‍ഡ് നൈറ്റിന് ഉണ്ടായിരുന്നു. വളരെ ചിട്ടയോടുകൂടിയായിരുന്നു ആ പരിപാടി സംഘടിപ്പിപ്പിക്കപ്പെട്ടിരുന്നത് . അത് തുടരും. കുറേക്കൂടി ചാരിറ്റി മേഖലയിലേക്ക് നാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും . യുവാക്കള്‍, കുട്ടികള്‍, സ്ത്രീകള്‍ തുടങ്ങിയവരെ സംഘടനയുടെ സജീവ പ്രവര്‍ത്തകരാക്കും .പുതിയ തലമുറയെ നമ്മുടെ സാംസ്‌കാരിക നന്മകള്‍ മനസിലാക്കി കൊടുക്കാന്‍ നാമം രംഗത്തുണ്ടാകും.

ചോദ്യം: ഫൊക്കാനാ എന്തെങ്കിലും പദവികള്‍ നല്‍കിയാല്‍ സ്വീകരിക്കുമോ ?

ഉത്തരം: പദവിയില്‍ കാര്യമുണ്ടായിരുന്നു എങ്കില്‍ എനിക്ക് പിന്മാറേണ്ട കാര്യം ഉണ്ടായിരുന്നോ. മത്സരിച്ചാല്‍ പോരായിരുന്നോ?

പദവി നമുക്ക് അലങ്കരമായാല്‍ പ്രശ്‌നമാണ് . ഇവിടെ പലപ്പോളും സംഭവിക്കുന്നത് അങ്ങനെ ആണ്. പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. അത് ഫൊക്കാനയ്‌ക്കൊപ്പവും , നാമത്തിന്റെ നേതൃത്വ നിരയിലും നിന്ന് നന്നായി ചെയ്യും. അതാണ് ഇപ്പോളത്തെ തീരുമാനം.
ഫൊക്കാനയ്ക്ക് ഒരു പിളര്‍പ്പുകൂടി താങ്ങാന്‍ ശക്തില്ലാതിരുന്ന സമയത്തു ഉചിതമായ ഒരു തീരുമാനം കൈക്കൊണ്ടതിലൂടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വാശിക്കും വൈരാഗ്യത്തിനും പ്രാധാന്യമില്ല, സ്‌നേഹത്തിനും സൗഹൃദത്തിനുമാണ് പ്രാധാന്യമെന്നു നമ്മെ പഠിപ്പിച്ച ഭാരതീയ ,കേരളീയ പാരമ്പര്യത്തിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് ശ്രീ:മാധവന്‍ ബി നായര്‍ . 
അങ്ങനെ ഒരു തീരുമാനമായിരുന്നു ഫൊക്കാനയ്ക്ക് ആവശ്യം: മാധവന്‍ ബി നായര്‍
Join WhatsApp News
Ponmelil Abraham 2016-10-19 03:22:04
Madhavan B. Nair has shown an excellent example to all the Malayalees by his decision to withdraw from election panel to avoid another tragedy in FOKANA. 
texan2 2016-10-19 05:27:37
Sree Madhavan Nayar,
Good decision.
Honestly, all those things what you said you would do if you become FOKANA president ( like call center etc.. ) do you think you need a platform like FOKANA or FOMA ? No.  Please do those anyway using whatever platform you have and money you have and prove you are the man.
While FOMA, FOKANA prepare for the convention( only thing they do ), you may please go ahead and do all national level benefit programs.

I was skeptic about you earlier. But now a fan.
nadan 2016-10-19 08:06:03
So, Sri Madhavan Nair is the true hero even though Sri Thampi Chacko is the President. Sri Thampi Chacko is at the mercy of Sri Madhavan Nair.
vincent emmanuel 2016-10-19 15:01:12
Avoiding  an election is the right thing for fokana. Mr. Madhavan Nair and Mr. Thampy chacko both are people committed for this organisation. Your seasoned approach is what makes things go forward. It is not about who won or lost, it is about solving issues peacefully. Mr. Madhavan Nair. you have established your statesmanship. You can do many things for malayalees in america thru and without fokana platform. But your willingness  withdraw and support Mr. Thampy chacko was a nice gesture for the  association in general. Please continue to support Mr, Thampy Chacko and do something good for all of us..History will judge this decision as a good one.,, you wait and see
vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക