Image

ഹിന്ദു സമ്മേളനത്തില്‍ ട്രമ്പ് വന്നു, കണ്ടു, കീഴടക്കി

Published on 16 October, 2016
ഹിന്ദു സമ്മേളനത്തില്‍ ട്രമ്പ് വന്നു, കണ്ടു, കീഴടക്കി
എഡിസണ്‍, ന്യു ജെഴ്‌സി: ട്രമ്പ് വന്നു, കണ്ടു, കീഴടക്കി. റിപ്പബ്ലിക്കന്‍ ഹിന്ദു കൊ അലിഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അക്ഷരാര്‍ഥത്തില്‍ ട്രമ്പ് ജനത്തെ കയ്യിലെടുത്തു. 

ട്രമ്പിനോടു താല്പര്യമില്ലെങ്കിലും പ്രഭു ദേവയടക്കം താരങ്ങളുടെ ഷോ ഉണ്ടെന്നു കരുതിയാണു നല്ലൊരു പങ്കു വന്നത്. ഏറെയും ദക്ഷിണേന്ത്യക്കാര്‍. ഗുജറത്തികളാകട്ടെ മതപരമായ പരിപാടി ഉണ്ടെന്നു കരുതിയാണ് എത്തിയത്. കൂടാതെ ട്രമ്പിനെ അനുകൂലിക്കുന്ന കുറെ അമേരിക്കക്കരും. ഏകദേശം 5000 പേര്‍ എത്തി എന്ന് അനുമാനം.

പ്രസംഗം കഴിഞ്ഞപ്പോള്‍ നല്ലൊരു ഭാഗം ട്രമ്പ് പക്ഷത്തേക്കു ചാഞ്ഞു! അതു വോട്ടായാലും ഇല്ലെങ്കിലും ഹിന്ദു-ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നല്ല പേരു സമ്പാദിക്കാന്‍ ട്രമ്പിനായി.

ഭീകര വാദത്തിനെതിരെ മനുഷ്യരാശി എന്നതായിരുന്നു സമ്മേളനത്തിന്റെ തലക്കെട്ട്. അഡ്മിഷന്‍ ഫീസില്‍ മിച്ചം വരുന്ന തുക കഷ്മീരി പണ്ഡിറ്റുകള്‍ക്കും ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും നല്‍കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. നടന്‍ അനുപം ഖേര്‍ പണ്ഡിറ്റുകള്‍ക്കു വേണ്ടി സംസാരിക്കുന്ന വീഡിയോയും കാണിച്ചു. മുന്‍ ഹൗസ് സ്പീക്കര്‍ ന്യൂട്ട് ഗിംഗ്രിച്ച് ഹിന്ദു കോ അലിഷന്റെ പ്രാധാന്യത്തെപറ്റി വീഡിയോയില്‍ സംസാരിച്ചു
പതിവില്ലാതെ ചിരിച്ച് തെളിഞ്ഞ മുഖത്തോടെയണു ട്രമ്പ് എത്തിയത്.

കോ അലിഷന് സ്ഥാപകന്‍, ചിക്കാഗോ വ്യവസായി ശലഭ് 'ഷല്ലി' കുമാര്‍ ആമുഖ പ്രസംഗം നടത്തി.
ട്രമ്പിന്റെ വരവിനു മുന്‍പ് വേദിക്കു പുറത്ത് പ്രതിഷേധ പ്രകടനവും ഉണ്ടായിരുന്നു. ഞങ്ങളുടെ പേരില്‍ വേണ്ട എന്ന ബോര്‍ഡുമായി ഏതാനും ഹിന്ദുക്കളും കോണ്‍ഗ്രസ്മാന്‍ ഫ്രാങ്ക് പാലോണ്‍, ന്യു ജെഴ്‌സി അസംബ്ലിമാന്‍ രാജ് മുക്കര്‍ജി തുടങ്ങിയവര്‍ പ്രകടനത്തിനു നേത്രുത്വം നല്‍കി.

പതിവ് കാര്യങ്ങളാണു ട്രമ്പ് കൂടുതലായി പറഞ്ഞത്. ഹിലരിയെപറ്റി മോശമായ പരാമര്‍ശങ്ങളും മറന്നില്ല. അതിര്‍ത്തിയില്‍ മതില്‍ കെട്ടും, അതിനു മെക്‌സിക്കൊയെക്കൊണ്ട് പണം കൊടുപ്പിക്കും, ഭീകരവാദം ഇല്ലാതാക്കും, നികുതി കുറക്കും, ഇന്ത്യയെ ഉറ്റ സുഹ്രുത്തായി കണക്കാക്കും തുടങ്ങിയവ.

'ഞാന്‍ ഹിന്ദു മതത്തിന്റെയും ഇന്ത്യയുടേയും വലിയ വലിയ ആരാധകനാണ്.
തെരെഞ്ഞെടുക്കപ്പേട്ടാല്‍ഇന്ത്യാക്കാരുടെയും ഹിന്ദുക്കളുടെയും യഥാര്‍ഥ സുഹ്രുത്തായിരിക്കും വൈറ്റ് ഹൗസില്‍ ഉണ്ടാവുക. അതു ഞാന്‍ ഉറപ്പു തരുന്നു.

സമ്മേളനത്തിനു വിളിച്ചത് വലിയ ബഹുമതിയായി കരുതുന്നു. ഷല്ലി കുമാര്‍ ഒരു വലിയ മനുഷ്യനാണ്. എന്റെ നല്ലസുഹ്രുത്തും.

ഇന്ത്യയില്‍ രണ്ടു വങ്കിട വികസന പദ്ധതികളില്‍ താന്‍ പങ്കാളിയാണെന്നു ട്രമ്പ് പറഞ്ഞു. ഇന്ത്യയില്‍ തനിക്കു വലിയ വിശ്വാസമൂണ്ട്. 19 മാസം മുന്‍പാണു താന്‍ ഇന്ത്യയില്‍ പോയത്. ഇനിയും പലവട്ടം പോകാന്‍ മോഹമുണ്ട്. പല തലമുറ ഹിന്ദുക്കള്‍ അമേരിക്കക്ക് വലിയ സംഭാവനകള്‍ നല്‍കി. ട്രമ്പ് അഡ്മിന്‍സ്‌ട്രെഷന്‍ നാം ഒരുമിച്ച് ആഘോഷിക്കും.

ട്രമ്പ് അഡ്മിനിസ്റ്റ്രെഷന്‍ നികുതി ഗണ്യമായി കുറക്കും. തൊഴില്‍ സാധ്യതകളെ കൊല്ലുന്ന ഒബാമ കെയര്‍ റദ്ദാക്കി പകരം മറ്റൊരു പരിപാടി ആരംഭിക്കും.

സുരക്ഷിതത്വമില്ലാതെ നമുക്കു പുരോഗമിക്കാാവില്ല.മുസ്ലിം ഭീകരവദവും അതിര്‍ത്തി കടന്നുള്ള ഭീകരതയുമൊക്കെ ഇന്ത്യ അനുഭവിച്ചതാണ്. മുംബെയിലും അവര്‍ ആക്രമണം നടത്തി. ഞാന്‍ സ്‌നേഹിക്കുന്ന സ്ഥലമാണ് മുംബെ. ഇസ്ലാമിക് ഭീകര വാദത്തെ നാം തോല്പ്പിക്കും. ഇസ്ലാമിക് ഭീകരത എന്ന് വാക് പ്രസിഡന്റ് ഒബാമ ഉപയോഗിക്കില്ല.വളഞ്ഞ വഴിയില്‍ പ്രവര്‍ത്തിക്കുന്ന ഹിലരിയും ഉപയോഗിക്കില്ല.

പ്രസിഡന്റായല്‍ ഇന്ത്യയോടു തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്റെലജന്‍സ് വിവരങ്ങള്‍ പര്‍സപരം കൈമാറും. അതുപോലെ നയതന്ത്ര-മിലിട്ടറി ബന്ധങ്ങല്‍ മെച്ചപ്പെടുത്തൂം. ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുക മാത്രമല്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ആയി മാറും.

ഊര്‍ജ സ്വലനായ പ്രധാനമന്തി നരേന്ദ്ര മോഡിക്കൊപ്പം താന്‍ പ്രവര്‍ത്തിക്കും. ഇന്ത്യന്‍ ബ്യൂറൊക്രസിയെ നവീകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു. മഹാനായ മനുഷ്യനാണ് മോഡി. അമെരിക്കന്‍ ബ്യൂറോകസി കുറക്കാന്‍ താനും ആഗ്രഹിക്കുന്നു. ഇത് ജനം ആവശ്യപ്പെടുന്നതാണ്. പക്ഷെ രാഷ്ട്രീയക്കാര്‍ക്ക് അതിനു കഴിയില്ല. ഞാനതു ചെയ്യുമെന്നു ഉറപ്പു നല്‍കുന്നു. നികുതിപ്പണം നഷ്ടപ്പെറ്റുന്നതുംഇല്ലാതാക്കും.

ഹിലരിക്കു യാതൊരു ഊര്‍ജവും ശേഷിയുമില്ല. ബുധനാഴ്ച (അഞ്ചു ദിവസത്തിനു ശേഷം നക്കുന്ന ഡിബേറ്റിനു വേണ്ടി ഇപ്പോഴെ വിശ്രമിക്കുകയണ്. കഴിഞ്ഞ ഡിബേറ്റ് വളരെ എളുപ്പമായിരുന്നു.

നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിവികസനം കാംക്ഷിക്കുന്ന നേതാവാണ്. ഇന്ത്യ 7 ശതമാനം വളര്‍ച്ച നേടുന്നു എന്നത് അഭിമാനകരം. അമേരിക്കയുടെ വളര്‍ച്ചാ നിരക്ക് സീറോ.

താന്‍ വിജയിച്ചാല്‍ കൂടുതല്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടാകും. 25 മില്യന്‍ പുതിയ തൊഴില്‍ ഉണ്ടാക്കും. ജോലി ചെയ്യുനവര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും ടാക്‌സ് കുറക്കും. നികുതി സമ്പ്രദായം ലളിതമാക്കും. ബിസിനസ് ടാക്‌സ് 35 ശതമാനത്തില്‍ നിന്നു 15 ശതമാനമാക്കും. അനാവശ്യ ചട്ടങ്ങള്‍ എടുത്തു കളയും.
തൊഴില്‍ ഇല്ലാതാക്കുന്ന നിയമങ്ങള്‍ റദ്ദാക്കും. ഊര്‍ജ മേഖലയില്‍ മാറ്റം വരുത്തി തൊഴില്‍ കണ്ടെത്തും. ജനങ്ങളുടെ എനര്‍ജി ബില്ലിലും കുറവ് വരും.

അമേരിക്കയുടെ ബൗദ്ധിക സ്വത്ത് (ഇന്റലക്ചവല്‍ പ്രോപ്പര്‍ട്ടി) ചൈന മോഷ്ടിക്കുക്കയാണ്. പ്രതിവരഷം ഇതു വഴി 360 ബില്ല്യന്‍ നഷ്ടം വരുന്നു.

മതിലുകല്‍ നാം ശക്തിപ്പെടുത്തും. ലഹരി മരുന്നു എത്തിക്കുന്നത് ഇല്ലാതാക്കും. ചൈനയും മെക്‌സിക്കോയുമായല്ല, ഇന്ത്യയുമായി ഉറ്റ ബന്ധം സ്ഥാപിക്കും

അമേരിക്കയെ വീണ്ടും ലോകം ബഹുമാനിക്കുന്ന രാജ്യമാക്കും, സമ്പത്തും കരുത്തും നേടും.
ഇന്ത്യയെ നമള്‍ സ്‌നേഹിക്കുന്നു; ഹിന്ദുക്കളെ നമ്മള്‍സ്‌നേഹിക്കുന്നു എന്നു പറഞ്ഞാണ് ട്രമ്പ് പ്രസംഗം അവസാനിപ്പിച്ചത്‌ 
see video of speech on our site: www.dlatimes.com
ഹിന്ദു സമ്മേളനത്തില്‍ ട്രമ്പ് വന്നു, കണ്ടു, കീഴടക്കിഹിന്ദു സമ്മേളനത്തില്‍ ട്രമ്പ് വന്നു, കണ്ടു, കീഴടക്കിഹിന്ദു സമ്മേളനത്തില്‍ ട്രമ്പ് വന്നു, കണ്ടു, കീഴടക്കിഹിന്ദു സമ്മേളനത്തില്‍ ട്രമ്പ് വന്നു, കണ്ടു, കീഴടക്കിഹിന്ദു സമ്മേളനത്തില്‍ ട്രമ്പ് വന്നു, കണ്ടു, കീഴടക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക