Image

സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)

Published on 15 October, 2016
സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)
പൂജാ അവ­ധിക്കും ഓ­ണാവ­ധിക്കും മധ്യ­കേ­ര­ളത്തിലെ മല­യാ­ളി­കള്‍ ഓടി­ക്കൂ­ടുന്ന ഒരി­ട­മുണ്ട്. കോട്ടയം- ഇടുക്കി ജില്ല­ാതിര്‍ത്തി­യില്‍ തൊട്ടു­രുമ്മി കിട­ക്കുന്ന വാഗ­മണ്‍ മല­നി­ര­കള്‍. എന്നാല്‍, ഈ ഹില്‍ സ്റ്റേഷന്റെ ഇരു­പതു കിലോ­മീ­റ്റര്‍ ചുറ്റ­ള­വില്‍ മല­കളും താഴ്‌വ­ര­കളും ജല­പാ­ത­വു­മൊക്കെ ഒന്നി­ച്ച­ണി­നി­ര­ക്കുന്ന മറ്റി­ട­ങ്ങ­ളു­മുണ്ട് - ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല... മറു­നാ­ട്ടില്‍നിന്ന് അവ­ധി­ക്കെ­ത്തുന്ന മല­യാ­ളി­കളും ഈ മല­മേ­ടു­കള്‍ കണ്ട് അവി­ടത്തെ കോട­മ­ഞ്ഞില്‍ കുളി­ര­ണി­യുന്നു.

കൊച്ചി-കുമ­ളിക്കും കോട്ടയം-മൂന്നാ­റിനും നടു­മുറ്റം തീര്‍ക്കുന്ന വാഗ­മ­ണി­ലെ­ത്തി­യാല്‍ മറ്റെല്ലാം തൊട്ട­ടുത്ത്. കൊച്ചി­യില്‍നിന്നു നൂറും കോട്ട­യ­ത്തു­നിന്ന് എഴു­പ­ത്തഞ്ചും കിലോ­മീ­റ്റര്‍ അക­ലെ­യാണ് സമു­ദ്ര­നി­ര­പ്പില്‍നിന്നും 3500 അടി ഉയ­ര­ത്തി­ലുള്ള വാഗ­മണ്‍. എല്ലാ­യി­ട­ത്തു­നിന്നും വിരി­ച്ചൊ­രു­ക്കിയ ഹൈവേ­കള്‍ വാഗ­മ­ണില്‍ സംഗ­മി­ക്കുന്നു.

കൊച്ചി­യില്‍നി­ന്നുള്ള സഞ്ചാ­രി­കള്‍ക്ക് തൊടു­പുഴ, മൂല­മറ്റം, പുള്ളി­ക്കാനം വഴി വാഗ­മ­ണി­ലെത്താം. കോട്ട­യം­കാര്‍ക്ക് പാലാ, ഇരാ­റ്റു­പേട്ട, തീക്കോയി വഴിയും, കുമ­ളി­യില്‍നി­ന്നാ­ണെ­ങ്കില്‍ വണ്ടി­പ്പെ­രി­യാര്‍, പീരു­മേട്, ഏല­പ്പാറ വഴിയും. ഈ വഴി­ക­ളി­ലെല്ലാം കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസു­കള്‍ നിര­ന്തരം ഓടുന്നു.

എറ­ണാ­കുളം ജില്ല­ക്കാര്‍ മൂല­മ­റ്റ­ത്തെ­ത്തി­യാല്‍ അവി­ടത്തെ പവര്‍ഹൗ­സിനു മുക­ളി­ലൂടെ പുതു­തായി വെട്ടി­യൊ­രു­ക്കിയ റോഡ് വഴി എടാട് കടന്ന് പുള്ളി­ക്കാ­ന­ത്തെത്താം. ഇരു­പ­ത്തി­രണ്ട് ഹെയര്‍പിന്‍ വള­വു­ക­ളുള്ള മൂല­മറ്റം-പുള്ളി­ക്കാനം 14 കിലോ­മീ­റ്റര്‍ റോഡിലെ യാത്ര ആരെയും ത്രില്ല­ടി­പ്പിക്കും.

അറു­ന്നൂറു വിദ്യാര്‍ത്ഥി­കളെ മാനേ­ജ്‌മെന്റ് മുതല്‍ ആര്‍ക്കി­ടെ­ക്ചര്‍ വരെ പഠി­പ്പി­ക്കുന്ന ഡി.സി സ്കൂള്‍ ഓഫ് മാനേ­ജ്‌മെന്റ് ആന്‍ഡ് ടെക്‌നോ­ളജി പുള്ളി­ക്കാ­ന­ത്താണ്. യൂറോ­പ്യ­ന്മാര്‍ ആരം­ഭിച്ച തേയി­ല­ത്തോ­ട്ട­ങ്ങള്‍ക്കു നടു­വി­ലാണ് ഈ സ്കൂള്‍. 50 ഏക്ക­റുള്ള കാമ്പസ് അവ­ധി­യാ­യ­തി­നാല്‍ ആളൊ­ഴിഞ്ഞു കിടന്നു. പക്ഷേ, കാന്റീ­നില്‍നിന്ന് ചായ തന്നു സല്‍ക്ക­രി­ക്കാന്‍ സീനി­യര്‍ മാനേ­ജര്‍ വി.ആര്‍. പ്രമോദ് മുന്‍കൈ­യെ­ടുത്തു. ആര്‍ക്കി­ടെ­ക്ചര്‍ അധ്യാ­പിക ഹൈദ­രാ­ബാ­ദു­കാരി അര്‍ച്ചന സോന്തിയും കൂട്ടി­നു­ണ്ടാ­യി­രുന്നു. കഴിവു തെളി­യിച്ച ഒരു ചിത്ര­കാ­രി­യാണ് അര്‍ച്ചന.

പുള്ളി­ക്കാ­ന­ത്തു­നിന്ന് തൊടു­പുഴ-ഈരാ­റ്റു­പേട്ട റൂട്ടിലെ കാഞ്ഞാ­റി­ലേക്ക് പുതു­തായി തീര്‍ത്ത റോഡിനും 14 കിലോ­മീ­റ്റര്‍ നീള­മുണ്ട്. ആ വഴി പത്തു കിലോ­മീ­റ്റര്‍ ഇറ­ങ്ങി­ച്ചെ­ന്നാല്‍ കൂവ­പ്പള്ളി ജംഗ്ഷന്‍. അവി­ടെ­നിന്ന് ഇട­ത്തോട്ടു തിരിഞ്ഞ് എട്ടു കിലോ­മീ­റ്റര്‍ സഞ്ച­രി­ച്ചാല്‍ ഇല­വീ­ഴാ­പൂ­ഞ്ചി­റ­യായി. സമു­ദ്ര­നി­ര­പ്പില്‍നിന്ന് 3500 അടി ഉയ­ര­മുള്ള ഈ മല­മു­ക­ളി­ലെ­ത്തി­യാല്‍ ഒറ്റ നില്പില്‍ സൂര്യോ­ദയം കാണാം, അസ്ത­മ­നവും - കന്യാ­കു­മാ­രി­യെ­പ്പോലെ.

ഇല­വീ­ഴാ­പൂ­ഞ്ചിറ എന്നത് മല­മു­ക­ളില്‍നിന്ന് താഴേക്കു നോക്കി­യാല്‍ കാണുന്ന തടാ­ക­മാണ്. ചുറ്റിനും മല­കള്‍ കാവല്‍ നില്‍ക്കുന്ന ഈ ചിറ­യി­ലേക്ക് ഇല­കള്‍ വീഴാ­റില്ല. കാരണം, മല­മു­ക­ളില്‍ വീശി­യ­ടി­ക്കുന്ന കാറ്റു­മൂലം മര­ങ്ങള്‍ അവിടെ വള­രില്ല. നിറയെ ഈന്ത് ചെടി­കള്‍ മാത്രം. മല­മു­ക­ളി­ലെ­ത്താന്‍ കൂവ­പ്പ­ള്ളി­യില്‍നിന്ന് ഓട്ടോയോ ജീപ്പോ കിട്ടില്ല. അല്പം കാത്തു­നി­ന്നാല്‍ നാലു കിലോ­മീ­റ്റര്‍ താഴെ കാഞ്ഞാ­റില്‍നി­ന്നെ­ത്തുന്ന ഷെയര്‍ ജീപ്പു­കള്‍ കിട്ടും. ആളൊ­ന്നിന് 15-20 രൂപ­..

തിരികെ വീണ്ടും പുള്ളി­ക്കാ­ന­ത്തെ­ത്തി­യാല്‍ പത്തു കിലോ­മീ­റ്റര്‍ മാത്രം അകലെ വാഗ­മണ്‍. സ്വിസ് ആല്‍പ്‌സിനെ ഓര്‍മി­പ്പി­ക്കുന്ന മൊട്ട­ക്കു­ന്നു­ക­ളുടെ കല­വ­റ­യായി. കേര­ള­ത്തിലെ പാല്‍ വിപ്ല­വ­ത്തിനു വഴി­ത്താ­ര­യിട്ട ഇന്‍ഡോ-സ്വിസ് പ്രോജക്ട് ആരം­ഭി­ച്ചത് അവി­ടത്തെ കോലാ­ഹ­ല­മേ­ട്ടി­ലാണ്. അവിടെ കാര്‍ഷിക സര്‍വ­ക­ലാ­ശാ­ല­യുടെ ഡയറി സയന്‍സ് കോളേജ് പ്രവര്‍ത്തി­ക്കുന്നു.

ശരിക്കു പറ­ഞ്ഞാല്‍, ഇന്‍ഡോ-സ്വിസ് പദ്ധ­തി­യുടെ പൈതൃകം പേറു­ന്നത് വാഗ­മണ്‍ ടൗണില്‍നിന്ന് കോട്ടയം റൂട്ടില്‍ മൂന്നു കിലോ­മീ­റ്റര്‍ അക­ലെ­യുള്ള സിസ്റ്റേ­ഴ്‌സി­യന്‍ ആശ്ര­മ­മാണ്. അര നൂറ്റാണ്ടു മുമ്പ് ബെല്‍ജി­യ­ത്തു­നി­ന്നെ­ത്തിയ ഫാ. ഫ്രാന്‍സിസും ഇംഗ്ലീ­ഷു­കാ­ര­നായ ഫാ. ബീഡ് ഗ്രിഫിത്‌സും ചേര്‍ന്നൊ­രു­ക്കിയ കുരി­ശു­മല ആശ്ര­മ­ത്തില്‍ നൂറി­ലേറെ ജേഴ്‌സി പശു­ക്ക­ളുണ്ട്. പലതും ഒരു ദിവസം 40 ലിറ്റര്‍ വരെ പാല്‍ ചുര­ത്തു­ന്നവ.

ആശ്ര­മ­ത്തില്‍ പാസ്ച­റൈ­സേ­ഷന്‍ പ്ലാന്റുണ്ട്. അവി­ടെ­നിന്ന് പ്രതി­ദിനം 4000 ലിറ്റര്‍ പാല്‍ നാടൊ­ട്ടുക്ക് വിത­രണം ചെയ്യുന്നു. വഴിക്ക് കര്‍ഷ­ക­രില്‍നിന്ന് പാല്‍ ശേഖ­രി­ക്കു­കയും ചെയ്യുന്നു. ആശ്രമം എല്ലാ­വി­ധ­ത്തിലും സ്വയം­പ­ര്യാ­പ്ത­മാണ്. സ്വന്ത­മായി ബ്രൗണ്‍ ബ്രെഡ് നിര്‍മി­ക്കുന്നു, കന്നു­കാ­ലി­ത്തീ­റ്റയും. പശു­ക്കള്‍ക്കു മേയാന്‍ നൂറി­ലേറെ ഏക്കര്‍ പച്ച­പ്പുല്‍മേ­ടു­ക­ളുണ്ട്. ആശ്ര­മ­ത്തിലെ ആദ്യത്തെ ആചാര്യ ഫാ. ഫ്രാന്‍സിസ് പത്തു­വര്‍ഷം മുമ്പ് കട­ന്നു­പോയി. അദ്ദേ­ഹ­ത്തിന്റെ കബ­റ­ട­ത്തി­ങ്കല്‍ മനോ­ഹ­ര­മായ ആരാ­ധ­നാ­ലയം. ആദ്യത്തെ ഇന്ത്യന്‍ ആചാര്യ യേശു­ദാ­സന്‍ ഞങ്ങളെ സ്വീക­രിച്ചു. ഈശാ­ന­ന്ദ­നാണ് ഇപ്പോ­ഴത്തെ ആചാര്യ.

വാഗ­മ­ണില്‍ ഡി.ടി.പി.സി വക ഓര്‍ക്കിഡ് ഗാര്‍ഡ­നുണ്ട്; ട്രക്കിം­ഗിനും സൗക­ര്യ­മൊ­രു­ക്കി­യി­രി­ക്കുന്നു. അടു­ത്തു­തന്നെ ചല­ച്ചി­ത്ര­ങ്ങള്‍ക്ക് പശ്ചാ­ത്ത­ല­മൊ­രു­ക്കുന്ന പൈന്‍മര കാടു­കളും. പാരാ­ഗ്ലൈ­ഡിം­ഗിന്റെ രംഗ­വേ­ദി­കൂ­ടി­യാണ് ഈ പ്രദേശം.

കോട്ടയം റൂട്ടില്‍ 20 കിലോ­മീ­റ്റര്‍ താഴേക്കു പോയാല്‍ തീക്കോയി ആയി. തേയില, കാപ്പി, ഏലം തോട്ട­ങ്ങള്‍ റബ­റിനു വഴി­മാ­റുന്നു. കോട്ട­യ­ത്തു­നിന്നു വരു­ന്ന­വര്‍ക്ക് ഈരാ­റ്റു­പേ­ട്ട­യില്‍നിന്ന് അഞ്ചു കിലോ­മീ­റ്റര്‍ അക­ലെ­യാണ് തീക്കോയി. അവി­ടെ­നിന്ന് അടുക്കം വഴി എട്ടു കിലോ­മീ­റ്റര്‍ അകലെ ഇല്ലി­ക്ക­ക്കല്ല് മല. ത്രേതാ­യു­ഗ­ത്തില്‍ പിളര്‍ന്നു­വീണ അംബ­ര­ചും­ബി­ക­ളായ രണ്ടു കല്ലു­ക­ളാണ് അവി­ടത്തെ പ്രധാന ആകര്‍ഷണം.

അടു­ത്ത­കാ­ലത്ത് സൗക­ര്യ­പ്ര­ദ­മായി പണി­തൊ­രു­ക്കിയ മല­മ്പാ­ത­യി­ലൂ­ടെ­യാണു യാത്ര. വഴി­യോ­രത്ത് മെറ്റല്‍ ഗാര്‍ഡു­കളും സിഗ്ന­ലു­ക­ളു­മു­ള്ളത് യാത്ര അപ­ക­ട­ര­ഹി­ത­മാ­ക്കുന്നു. ഇല്ലി­ക്ക­ക്ക­ല്ലില്‍ ചെറു­കിട കച്ച­വ­ട­ക്കാ­രുടെ വന്‍ തിരക്ക്. മൊബൈല്‍ ഘടി­പ്പി­ക്കാ­വുന്ന ചൈനീസ് നിര്‍മിത സെല്‍ഫി സ്റ്റിക്കിന് നല്ല വില്പന, വില 150 രൂപ.

മല­യി­റങ്ങി അടുക്കം പള്ളി ജംഗ്ഷ­നി­ലെ­ത്തി­യാല്‍ രണ്ടു കിലോ­മീ­റ്റര്‍ അകലെ മാര്‍മല വെള്ള­ച്ചാട്ടം. മല­മു­ക­ളില്‍നിന്ന് 60 മീറ്റര്‍ താഴേക്ക് നിരന്ന് പത­ഞ്ഞൊ­ഴു­കുന്ന ജല­സ്രോ­തസ്. അതു പതി­ക്കുന്ന കയ­ത്തിന് 12 മീറ്റര്‍ ആഴ­മു­ണ്ടത്രെ. അവിടെ കുളി­ക്കു­ന്നത് അപ­ക­ട­കരം. നിര­വധി പേര്‍ മുങ്ങി­മ­രി­ച്ചി­ട്ടു­മുണ്ട്. എന്നാല്‍, അതിനും താഴ്ഭാ­ഗത്ത് പര­ന്നൊ­ഴു­കുന്ന ജല­വി­താ­ന­ത്തില്‍ സുഖ­ക­ര­മായി നീന്തി­ക്കു­ളിക്കാം,

ഇല്ലി­ക്ക­ക്ക­ല്ലിലും മാര്‍മ­ല­യി­ലു­മൊക്കെ സഞ്ചാ­രി­കള്‍ക്ക് അപ­കട മുന്ന­റി­യിപ്പു കൊടു­ക്കുന്ന ബോര്‍ഡു­കള്‍ സ്ഥാപി­ച്ചി­ട്ടുണ്ട്. ഇല്ലി­ക്ക­ക്കല്ല് മല­മു­ക­ളിലെ ബോര്‍ഡ് ഇങ്ങനെ: "2016ല്‍ ഹില്‍സ് ഏബ്രഹാം (23), ജീവന്‍ ജയന്ത് (21) എന്നി­വര്‍ ഇവിടെ മര­ണ­മ­ടഞ്ഞു. അടു­ത്തത് നിങ്ങ­ളാ­ക­രുത്, സൂക്ഷി­ക്കുക.'' എന്നിട്ടും അവി­ടെ­നിന്ന് സെല്‍ഫി­യെ­ടു­ക്കു­ന്ന­വര്‍ ധാരാളം.

(ചിത്ര­ങ്ങള്‍: ലേഖ­കന്‍, സി.കെ. ലക്ഷ്മണ്‍, അനു­രു­ദ്ധന്‍, അജിത്, പി.ടി. ജോണി)

സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)സഹ്യാ­ദ്രി­യില്‍ ആരെയും ഭാവ­ഗാ­യ­ക­രാ­ക്കുന്ന ദൃശ്യ­വി­സ്മയം; വാഗ­മണ്‍, ഇല­വീ­ഴാ­പൂ­ഞ്ചിറ, ഇല്ലി­ക്ക­ക്കല്ല്, മാര്‍മല (കുര്യന്‍ പാമ്പാടി)
Join WhatsApp News
George Thumpayil 2016-10-18 11:09:19

Very nicely done.  Brought back many memories.  Have been there many times.  Thank you respected Kurian Pampady Sir.

-A fellow Pampadywala

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക