Image

മുട്ട'­ക്കഥ എന്ന മുട്ടന്‍ കഥ (പകല്‍ക്കി­നാ­വ്­-21: ജോര്‍­ജ് തു­മ്പ­യില്‍

Published on 17 October, 2016
മുട്ട'­ക്കഥ എന്ന മുട്ടന്‍ കഥ (പകല്‍ക്കി­നാ­വ്­-21: ജോര്‍­ജ് തു­മ്പ­യില്‍
1996 മു­ത­ലാ­ണ് അ­ന്താ­രാ­ഷ്ട്ര എ­ഗ് ക­മ്മീ­ഷന്‍ എ­ല്ലാ വര്‍­ഷ­വും ഒ­ക്ടോ­ബര്‍ മാ­സ­ത്തി­ലെ ര­ണ്ടാ­മ­ത്തെ വെ­ള്ളി­യാ­ഴ്­ച "ലോ­ക മു­ട്ട­ദി­ന'മാ­യി ആ­ച­രി­ക്കാന്‍ തീ­രു­മാ­നി­ച്ച­ത്. അന്നു പക്ഷേ, മല­യാളം ചാനല്‍ കാണാന്‍ വേണ്ടി ടിവി പെട്ടി തുറന്ന ഞാന്‍ ശരിക്കും ഞെട്ടി! കേര­ള­ത്തി­ലെങ്ങും വ്യാജ മുട്ട­യുടെ വാര്‍ത്ത­കള്‍. ഇടു­ക്കി­യില്‍ നിന്നും ഒരു ലോറി മുട്ടയുടെ വിഷ്വല്‍സ് കാണി­ക്കു­ന്നു. മുട്ട­യില്‍ മാത്രം വ്യാജ­നു­ണ്ടാ­വി­ല്ലെന്നു കരു­തി­യി­രു­ന്ന­വരെ മുഴു­വന്‍ ഞെട്ടിച്ചു കൊണ്ട് വാര്‍ത്ത­കള്‍ വിസ്മ­യ­പ്പെ­ടുത്തി കൊണ്ടി­രി­ക്കു­മ്പോ­ഴാണ് സ്വന്തം നിലയ്ക്ക് ഒരു മുട്ട ഗവേ­ഷണം നട­ത്തി­യാലോ എന്ന് ആലോ­ചി­ച്ച­ത്. അതിന്റെ ഫല­മു­ണ്ടാ­യി.

കു­റ­ഞ്ഞ ചെ­ല­വില്‍ ജ­ന­ങ്ങള്‍­ക്ക് പ്രോ­ട്ടീന്‍ ല­ഭ്യ­മാ­ക്കു­ന്ന ഭ­ക്ഷ്യ­പ­ദാര്‍­ത്ഥം എ­ന്ന നി­ല­യില്‍ മു­ട്ട­യു­ടെ പ്ര­ചാ­രം വര്‍­ധി­പ്പി­ക്കേ­ണ്ട­തി­നു പകരം അതിന്റെ ഉപ­യോഗം കുറ­യ്ക്കു­ന്ന­തിനു പിന്നില്‍ എന്താണ് ഉദ്ദേ­ശ­മെ­ന്നാണ് ആദ്യം ചിന്തി­ച്ച­ത്. സയന്‍സ് ഫിക്ഷ­നി­ലൊക്കെ വായി­ച്ചി­ട്ടു­ണ്ട്, ബയോ­ള­ജി­ക്കല്‍ യുദ്ധ­ത്തി­നെ­ക്കു­റി­ച്ച്. ഇത് പാക്കി­സ്ഥാന്റെ കളി­യാണോ? കേര­ള­ത്തില്‍ ഏറ്റവും കൂടു­തല്‍ മുട്ട­യെ­ത്തുന്ന നാമ­ക്ക­ല്ലില്‍ നിന്നുള്ള മുട്ട ഉപ­യോ­ഗി­ക്കാന്‍ മടി­ക്കു­ന്ന­തോ­ടെ, കേര­ള­ത്തി­ലു­ള്ള­വരുടെ ബൗദ്ധികതയ്ക്ക് കോട്ടം തട്ടു­കയും തമി­ഴ്‌നാ­ട്ടിലെ സാമ്പ­ത്തി­ക­പ്ര­തി­സ­ന്ധിക്ക് തുട­ക്ക­മാ­വു­കയും ചെയ്യു­മെ­ന്നതാണ് ഒന്നാ­മത്തെ കാര്യം. അതു കൊണ്ട് തന്നെ മുട്ടയെ ഇങ്ങ­നെ­യിട്ടു തട്ടി­ക്ക­ളി­ക്കു­ന്ന­തിനു പിന്നിലെ ഏതോ ദുഷ്ക്ക­ര­ങ്ങ­ളു­ണ്ടെ­ന്നത് തികച്ചും സംശ­യി­ക്കേണ്ട വസ്തുത തന്നെ­യാ­ണ്.

ഇനി വ്യാജ മുട്ട­യെ­ക്കു­റിച്ച് ഒന്നു ചിന്തിച്ച് നോക്കാം. ഇത് കേര­ള­ത്തിന്റെ മാത്രം പ്രശ്‌ന­മ­ല്ല, മനു­ഷ്യന്‍ ഉള്ളി­ട­ത്തൊക്കെ ഇതൊരു വൈധ­രണി തന്നെ­യാ­ണ്. കേട്ട­പ്പോള്‍ മുട്ട­ക്കഥ നല്ലൊരു മുട്ടന്‍ കഥ­യാ­ണെ­ന്നാണ് തോന്നി­യ­ത്. വ്യാജ മുട്ട വന്നി­രി­ക്കു­ന്നത് ചൈന­യില്‍ നിന്നാ­ണ­ത്രേ. വ­ലി­യ ഒ­രു ഫാ­ക്ട­റി, അ­വി­ടെ മൈ­ദ­യും, രാ­സ­വ­സ്­തു­ക്ക­ളും. കാല്‍­സ്യം കാര്‍­ബ­ണേ­റ്റും ഒ­ക്കെ­ക്കൂ­ടി മി­ക്‌­സ് ചെ­യ്­ത്­ ചൈ­ന­ക്കാര്‍ നൂ­റാ­യി­രം മു­ട്ട ഉ­ണ്ടാ­ക്കു­ന്നു. എ­ന്നി­ട്ട­ത് ലോ­കം മു­ഴു­വന്‍ ക­യ­റ്റി അ­യ­ക്കു­ന്നു. അ­ത് ക­ഴി­ക്കു­ന്ന­വര്‍­ക്ക് ത­ല വേ­ദ­നി­ക്കു­ന്നു, വ­യ­റി­ള­കു­ന്നു, കു­ഴ­ഞ്ഞു വീ­ഴു­ന്നു, മ­രി­ക്കു­ന്നു, ഈ ക­ഥ­ക്ക് ആ­ക­പ്പാ­ടെ ഒ­രു കു­ഴ­പ്പ­മേ ഉ­ള്ളൂ. ഈ പ­റ­ഞ്ഞ രാ­ജ്യ­ത്തൊ­ന്നും ഒ­രാ­ളും ഇ­തേ വ­രെ ഈ വ്യാ­ജ മു­ട്ട ക­ണ്ടി­ട്ടി­ല്ല. പ­ക്ഷെ അ­ത് ക­ണ്ടി­ട്ടു­ണ്ടെ­ന്ന് പ­റ­ഞ്ഞ­വ­രെ­പ്പ­റ്റി പ­ല­രും കേ­ട്ടി­ട്ടു­ണ്ട്.

മു­ട്ട എ­ന്ന­ത് അ­ത്ര വ­ലി­യ ലാ­ഭ­മു­ള്ള ഒ­രു വ­സ്­തു­വ­ല്ല. ഒ­രു മു­ട്ട­ക്കി­പ്പോള്‍ കുറ­ഞ്ഞത് കേര­ള­ത്തി­ലാ­ണെ­ങ്കില്‍ അ­ഞ്ചു രൂ­പയെങ്കിലും വി­ല വ­രും. അ­ത് വില്‍­ക്കു­ന്ന ക­ച്ച­വ­ട­ക്കാ­ര­ന് അ­ത് നാ­ലു രൂ­പ­യ്­ക്കു കി­ട്ടു­ന്നു­ണ്ടാ­വ­ണം. അ­പ്പോള്‍ അ­തി­ലും വ­ള­രെ താ­ഴ്­ന്ന വി­ല­ക്ക് കൃ­ത്രി­മ മു­ട്ട കി­ട്ടി­യാ­ലേ ക­ച്ച­വ­ട­ക്കാ­രന്‍ അ­ത് വില്‍­ക്കാന്‍ ത­യ്യാ­റാ­കൂ. കാ­ര­ണം മാ­യം ചേര്‍­ത്ത­തി­ന് പി­ടി­ച്ചാല്‍ ജ­യി­ലി­ലും നാ­ട്ടു­കാ­ര­റി­ഞ്ഞാല്‍ അ­ടി­യും ഉ­റ­പ്പാ­ണ്. ആ റി­സ്­ക്ക് എ­ടു­ക്കു­ന്ന­തി­ന് ഒ­രു രൂ­പ എ­ങ്കി­ലും പ്രീ­മി­യം കി­ട്ട­ണം. അ­പ്പോള്‍ വ്യാ­ജ മു­ട്ട നാ­ട്ടില്‍ മൂ­ന്നു രൂ­പ­ക്ക് എ­ത്തി­ക്ക­ണം. അ­ത് ത­ന്നെ ന­മ്മു­ടെ തു­റ­മു­ഖ­ത്തെ ക­സ്റ്റം­സി­ന്റെ­യും പി­ന്നെ നാ­ട്ടി­ലു­ള്ള സ­ക­ല ഫു­ഡ് സേ­ഫ്­റ്റി സം­വി­ധാ­ന­ങ്ങ­ളു­ടെ­യും മൂ­ക്കി­ന്റെ താ­ഴെ­ക്കൂ­ടി വേ­ണം ക­ട­ത്തി കൊ­ണ്ടു­വ­ന്ന് ഒ­രു വി­പ­ണ­ന ശൃം­ഖ­ല ഉ­ണ്ടാ­ക്കാന്‍. ന­മ്മു­ടെ നാ­ട്ടി­ലെ ഈ വ­ക സം­വി­ധാ­ന­ങ്ങള്‍­ക്ക് എ­ന്തൊ­ക്കെ കു­ഴ­പ്പ­മു­ണ്ടെ­ങ്കി­ലും നാ­ല് കാ­ശ് കി­ട്ടാന്‍ വ­കു­പ്പു­ള്ള ഒ­രു കാ­ര്യ­വും അ­വര്‍ അ­റി­യാ­തെ വ­രി­ല്ല. അ­പ്പോള്‍ അ­ന്­പ­തു പൈ­സ­യെ­ങ്കി­ലും അ­വ­രു­ടെ അ­ക്കൗ­ണ്ടി­ലും പെ­ടു­ത്ത­ണം.

ഇ­നി ന­മു­ക്ക് ചൈ­ന­യി­ലേ­ക്ക് ചെ­ല്ലാം. കാ­ര്യം ക­മ്മൂ­ണി­സ­മൊ­ക്കെ ആ­ണെ­ങ്കി­ലും കാ­ര്യ­ങ്ങള്‍ ന­മ്മ­ളു­ടേ­ത് പോ­ലെ ത­ന്നെ­യാ­ണ് അ­വി­ടെ­യും. വ്യാ­ജന്‍ ഉ­ണ്ടാ­ക്കി ക­ണ്ടെ­യ്‌­നര്‍ ക­ണ­ക്കി­ന് ലോ­ക­ത്ത് എ­വി­ടെ­യും എ­ത്തി­ക്ക­ണ­മെ­ങ്കില്‍ അ­വി­ടു­ത്തെ സം­വി­ധാ­ന­ത്തി­നും കു­റ­ച്ചു കാ­ശൊ­ക്കെ കൊ­ടു­ക്കേ­ണ്ടി വ­രും. ഇ­തൊ­ക്കെ ക­ഴി­ഞ്ഞി­ട്ട് വേ­ണം ഈ വ്യാ­ജന്‍ ഉ­ണ്ടാ­ക്കു­ന്ന­വര്‍­ക്ക് എ­ന്തെ­ങ്കി­ലും ലാ­ഭം ഉ­ണ്ടാ­ക്കാന്‍. എ­ന്നാല്‍ ഈ മു­ട്ട­യാ­ണെ­ങ്കി­ലോ ഒ­ടു­ക്ക­ത്തെ പെര്‍­ഫെ­ക്ഷന്‍ ഉ­ള്ള സൃ­ഷ്ടി­യും ആ­ണ്. കൃ­ത്രി­മ­മാ­യി ഉ­ണ്ടാ­ക്കി എ­ടു­ക്കു­ക എ­ളു­പ്പ­മ­ല്ല. ന­ന്നാ­യി 3ഉ പ്രിന്റ് ചെ­യ്യ­ണ­മെ­ങ്കില്‍ ഒ­രു മു­ട്ട­ക്ക് ഒ­രു അ­യ്യാ­യി­രം രൂ­പ­യെ­ങ്കി­ലും വ­രും. അ­യ്യാ­യി­രം രൂ­പ­ക്ക് ഒ­രു മു­ട്ട­യു­ണ്ടാ­ക്കി അ­ഞ്ചു രൂ­പ­ക്ക് ഇ­ടു­ക്കി­യില്‍ എ­ത്തി­ക്കു­ന്ന­തി­ന്റെ ബി­സി­ന­സ്സ് മോ­ഡല്‍ ഇ­പ്പോള്‍ ചൈ­ന­യില്‍ ഇ­ല്ല. അ­തെ സ­മ­യം മാ­സ്സ് പ്രൊ­ഡൂ­സ് ചെ­യ്യാ­നു­ള്ള സം­വി­ധാ­ന­ങ്ങള്‍ അ­തീ­വ സ­ങ്കീര്‍­ണ്ണ­മാ­യി­രി­ക്കും അ­തു­കൊ­ണ്ടു ത­ന്നെ ചെ­ല­വേ­റി­യ­തും. ഒ­രു ന­ല്ല ഫാ­ക്ട­റി ത­ന്നെ വേ­ണം. അ­തി­നു ലൈ­സന്‍­സ് വേ­ണം, ആ­ധു­നി­ക യ­ന്ത്ര­ങ്ങള്‍ പ്ര­വര്‍­ത്തി­പ്പി­ക്കു­ന്ന പോ­ളി ടെ­ക്‌­നി­ക്കില്‍ പഠി­ച്ച ആ­ളു­കള്‍ വേ­ണം. ചു­രു­ക്ക­ത്തില്‍ സര്‍­ക്കാര്‍ അ­റി­യാ­തെ ന­ട­ക്കു­ന്ന കാ­ര്യം അ­ല്ല. കു­ടില്‍ വ്യ­വ­സാ­യം പോ­ലെ കോ­ഴി മു­ട്ട ഉ­ണ്ടാ­ക്കാന്‍ പോ­യാല്‍ കൊ­ഴു­ക്ക­ട്ട പോ­ലെ ഇ­രി­ക്കും.

നാ­ട്ടി­ലെ കോ­ഴി­ക്ക് ഇ­തി­ന്റെ ആ­വ­ശ്യ­മൊ­ന്നു­മി­ല്ല. നെ­ല്ലോ ത­വി­ടോ മ­റ്റു കോ­ഴി­ത്തീ­റ്റ­യോ ത­ട്ടി­വി­ടു­ക, ദി­വ­സ­വും ആ­സ­നം തു­റ­ന്ന് ഒ­രു മു­ട്ട­യി­ടു­ക. ഫാ­ക്ട­റി­യും വേ­ണ്ട, രാ­സ­വ­സ്­തു­വും വേ­ണ്ട, കൈ­ക്കൂ­ലി­യും വേ­ണ്ട. കോ­ഴി­യോ­ട് മു­ട്ട­യു­ടെ കാ­ര്യ­ത്തില്‍ മ­ത്സ­രി­ക്കാന്‍ പ­റ്റി­യ ഫാ­ക്ട­റി­യൊ­ന്നും തല്‍­ക്കാ­ലം ലോ­ക­ത്ത് ഉ­ണ്ടാ­യി­ട്ടി­ല്ല. അ­ത് കൊ­ണ്ട് ത­ന്നെ ഈ വ്യാ­ജ മു­ട്ട­യു­ടെ വാര്‍­ത്ത വ്യാ­ജ­മാ­ണെ­ന്നാ­ണ് എ­ന്റെ ഉ­റ­ച്ച വി­ശ്വാ­സം.

മു­ട്ട­യെ ജീ­വ­ന്റെ ഒ­രു സ­മ്പൂര്‍­ണ്ണ­പാ­യ്­ക്ക­റ്റ് എ­ന്നു വി­ളി­ക്കാം. പൊ­ടി­പോ­ലു­മി­ല്ലാ­ത്ത ഒ­രു ഭ്രൂ­ണ­ത്തേ­യും അ­തി­നു പൂര്‍­ണ്ണ­വ­ളര്‍­ച്ച­യി­ലേ­ക്കെ­ത്താ­നാ­വ­ശ്യ­മാ­യ മു­ഴു­വന്‍ പോ­ഷ­ക ഇ­ന­ങ്ങ­ളേ­യും ഭ­ദ്ര­മാ­യി ഇ­ണ­ക്കി­യൊ­തു­ക്കി­യ ഒ­രു വി­ശി­ഷ്ട­സൃ­ഷ്ടി. മു­ട്ട­വെ­ള്ള­യില്‍ അ­ട­ങ്ങി­യി­രി­ക്കു­ന്ന മാം­സ്യ­ത്തില്‍ 70 ശ­ത­മാ­നം ഒ­വാല്‍­ബു­മിന്‍ എ­ന്ന പ്ര­ത്യേ­ക­യി­ന­മാ­ണ്. വേ­ഗം ദ­ഹി­ക്കു­ന്ന­തും മി­ക­ച്ച ഗു­ണ­നി­ല­വാ­ര­മു­ള്ള­തു­മാ­യ പ്രോ­ട്ടീ­നാ­ണ് മു­ട്ട­വെ­ള്ള­യി­ലു­ള്ള­ത്. അ­തു­കൊ­ണ്ട്­ത­ന്നെ ബോ­ഡി ബില്‍­ഡി­ങ്ങ് പോ­ലു­ള്ള കാ­യി­ക­യി­ന­ങ്ങ­ളി­ലേര്‍­പ്പെ­ടു­ന്ന­വര്‍­പോ­ലും മു­ട്ട­വെ­ള്ള ധാ­രാ­ള­മാ­യി ക­ഴി­ക്കാ­റു­ണ്ട്. മ­ഞ്ഞ­ക്ക­രു വെ­ള്ള­യെ അ­പേ­ക്ഷി­ച്ച് വ­ള­രെ­യ­ധി­കം പോ­ഷ­ണ­മൂ­ല്യം കൂ­ടു­ത­ലു­ള്ള­താ­ണ്.ജ­ലാം­ശം വ­ള­രെ­ക്കു­റ­വും കൊ­ള­സ്‌­ട്രോള്‍ വ­ള­രെ­ക്കു­ടു­ത­ലു­മാ­ണ് മ­ഞ്ഞ­യില്‍. ഫോ­സ്­ഫ­റ­സും ഇ­രു­മ്പും ധാ­രാ­ള­മു­ണ്ട് മു­ട്ട­മ­ഞ്ഞ­യില്‍. വെ­ള്ള­യി­ലു­ള്ള­തി­ന്റെ നാ­ലു മ­ട­ങ്ങോ­ളം ല­വ­ണ­ങ്ങള്‍ മ­ഞ്ഞ­യി­ലു­ണ്ട്.

വ­ള­രു­ന്ന പ്രാ­യ­ത്തില്‍ കു­ട്ടി­കള്‍­ക്ക് നല്‍­കാ­വു­ന്ന ഒ­രു മി­ക­ച്ച ഭ­ക്ഷ്യ­വ­സ്­തു­വാ­ണ് മു­ട്ട. കോ­ശ­സം­യോ­ജ­ന­ത്തി­നു വേ­ണ്ട അ­മി­നോ ആ­സി­ഡു­ക­ളെ­ല്ലാം ശ­രീ­ര­കോ­ശ­ങ്ങ­ളു­ടെ അ­തേ അ­നു­പാ­ത­ത്തില്‍ മു­ട്ട­യി­ലു­ണ്ട്.നാ­ര് തീ­രെ­യി­ല്ലാ­ത്ത­തും പ്രോ­ട്ടീന്‍, കൊ­ള­സ്‌­ട്രോള്‍ എ­ന്നി­വ സ­മൃ­ദ്ധ­മാ­യി അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു­മാ­ണ് മു­ട്ട.അ­തു­കൊ­ണ്ട്­ത­ന്നെ മു­ട്ട­യെ ഏ­താ­ണ്ട് പൂര്‍­ണ്ണ­രൂ­പ­ത്തില്‍ ത­ന്നെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­വാന്‍ ശ­രീ­ര­ത്തി­നു ക­ഴി­വു­ണ്ട്.

അല്‍പ്പം മു­ട്ടന്‍ മുട്ട­ക്കാര്യം ഇതാ: മു­ട്ട­യു­ടെ പ്ര­ത്യേ­ക­ത അ­ത് ഏ­ക കോ­ശം ആ­ണെ­ന്നു­ള്ള­താ­ണ്­. 400 വര്‍­ഷം മുന്‍­പ് ആ­ന­പ­ക്ഷി മ­ഡ­ഗാ­സ്­ക­റില്‍ ഇ­ട്ട മു­ട്ട­യാ­ണ് ലോ­ക­ത്തി­ലെ ഏ­റ്റ­വും വ­ലി­യ മു­ട്ട. ഇ­ന്ന് ജീ­വി­ച്ചി­രി­ക്കു­ന്ന ജീ­വി­ക­ളില്‍ വ­ച്ച് ഏ­റ്റ­വും വ­ലി­യ മു­ട്ട തി­മിം­ഗി­ല സ്രാ­വി­ന്റേ­താ­ണ്. ഒ­ട്ട­ക­പ­ക്ഷി­യു­ടെ 1.5 കി.ഗ്രാം ഭാ­രം വ­രു­ന്ന മു­ട്ട­യാ­ണ്­ ഭൂ­മി­യില്‍ ഇ­ന്ന് ജീ­വി­ച്ചി­രി­ക്കു­ന്ന പ­ക്ഷി­ക­ളില്‍ വ­ച്ച് ഏ­റ്റ­വും വ­ലി­യ മു­ട്ട. ഏ­റ്റ­വും വ­ലി­യ മു­ട്ട­യി­ടു­ന്ന ര­ണ്ടാ­മ­ത്തെ പ­ക്ഷി കാ­സ­വ­രി­യാ­ണ്. എ­മു­വി­ന്റെ മു­ട്ട­യ്­ക്കും ഏ­ക­ദേ­ശം ഇ­തേ വ­ലി­പ്പ­മാ­ണ്. ഔ­ഓ­ള­ജി എ­ന്നാ­ണ്­ മു­ട്ട­യെ­പ്പ­റ്റി­യു­ള്ള പഠ­നം അ­റി­യ­പ്പെ­ടു­ന്ന­ത്. ഏ­റ്റ­വും വ­ലി­യ കോ­ശ­മാ­യി അ­റി­യ­പ്പെ­ടു­ന്ന­ത് ഒ­ട്ട­ക­പ്പ­ക്ഷി­യു­ടെ മു­ട്ട­യു­ടെ മ­ഞ്ഞ­ക്ക­രു­വാ­ണ്­. എം­പ­റര്‍ പെന്‍­ഗ്ഗ്വിന്‍ ആ­ണ്­ വര്‍­ഷ­ത്തില്‍ ഒ­രു മു­ട്ട മാ­ത്ര­മി­ടു­ന്ന പ­ക്ഷി. ഏ­റ്റ­വും ചെ­റി­യ­മു­ട്ട ഹ­മ്മിം­ഗ് പ­ക്ഷി­യു­ടേ­താ­ണ്­. പ്ലാ­റ്റി­പ്പ­സ് ആ­ണ്­ മു­ട്ട­യി­ടു­ന്ന സ­സ്­ത­നി. മു­ട്ട­യു­ടെ തോ­ട് നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന­ത് കാല്‍­സ്യം കാര്‍­ബ­ണേ­റ്റ് എ­ന്ന വ­സ്­തു­കൊ­ണ്ടാ­ണ്­.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക