Image

എന്റേയും നിന്റേയും ദൈവം (സി. ആന്‍ഡ്രൂസ്)

Published on 17 October, 2016
എന്റേയും നിന്റേയും ദൈവം (സി. ആന്‍ഡ്രൂസ്)
ആ ദൈവം എന്റെയല്ല
അത് നിങ്ങളുടേതാണു!
സംശയങ്ങള്‍ ദൂരികരിക്കാന്‍
അതിരിടാത്ത വാക്കുകളാല്‍
ചുരുക്കി പറയട്ടെ
ഞാനൊരു പാവം
വിനയന്വിതനായ സത്യാന്വേഷി!
ഉറപ്പായിട്ടും എനിക്കറിയാം
ദൈവം ഒരു പുരുഷനല്ലെന്ന്
മനുഷ്യന്‍ പോലുമല്ലെന്നു
നാമറിയുന്ന ദൈവങ്ങള്‍
മനുഷ്യന്റെ സ്രുഷ്ടിയാണു
ദൈവമെന്ന വാക്കു പോലും
ദുരുപയോഗം ചെയ്യപ്പെടുന്നു
അര്‍ത്ഥം നഷ്ടപ്പെട്ട വാക്കാണത്
അത് മനുഷ്യരെ ഭ്രമിപ്പിക്കുന്നു
ഞാനാ മായാവലയത്തിനു പുറത്താണു
എന്റെ വിശ്വാസം പ്രപഞ്ച പൊരുളിന്റെ
പിന്നിലുള്ള അദ്രുശ്യ ശക്തിയിലാണു
ജ്യോതിശാസ്ര്തം ഞാന്‍ പഠിച്ചു
എന്നാല്‍ ഞാന്‍ ഇന്നും ഒരു വിദ്യാര്‍ത്ഥി
ഈ വിശ്വത്തിന്റെ അപാരതീരത്തെ
ഒരു മണല്‍ത്തരിയാണു നമ്മുടെ ലോകം
പ്രപഞ്ച ചൈതന്യത്തിന്റെ മുന്നില്‍
നാം വെറും നിഷ്പ്രഭര്‍, നിസ്സാരര്‍
അതിനു ആദിയില്ല, അന്ത്യമില്ല
വര്‍ത്തമാനമോ, ഭാവിയോ ഇല്ല
എല്ലാം ഇന്നു, ഇന്നു മാത്രം
പ്രപഞ്ചോര്‍ജ്ജതിനു സ്വയമായി വികാരങ്ങളില്ല
പ്രാര്‍ത്ഥനയില്ല, ത്യാഗങ്ങളും, ബലിയുമില്ല
എല്ലാം വിഢ്ഢിയായ മനുഷ്യന്റെ
ചിന്തകള്‍, പ്രവര്‍ത്തികള്‍
മനുഷ്യന്‍ വിശ്വസിക്കുന്നു
അവനുണ്ടാക്കിയ ദൈവത്തില്‍
അവനോട് പ്രാര്‍ത്ഥിക്കുന്നു
അവരുടെ അടിവസ്ര്തം പോലെ
അത് അണിഞ്ഞ് നടക്കുന്നു
അതിനു മുന്നില്‍ ആടുന്നു, പാടുന്നു
അര്‍ച്ചനകള്‍ അര്‍പ്പിക്കുന്നു
അതില്‍ സന്തോഷം കാണുന്നു

എന്നാല്‍ ഓര്‍ക്കുക, അടി തെറ്റിയാല്‍
നിങ്ങളെ കൊത്തി വീഴ്ത്താന്‍
നിങ്ങളെപോലെ ദൈവത്തെ സ്രുഷ്ടിച്ചവര്‍
വാനില്‍ വട്ടമിടുന്നുണ്ടു
ആ വാനിലല്ലെ മനുഷ്യന്‍ പണിതത്
ദൈവത്തിനുള്ളൊരു ദേവാലയം
വിഢ്ഢിയാകരുത്, വിഢ്ഢിയാക്കപ്പെടരുത്
വിജ്ഞാനം തേടുക, തമസ്സ് അകറ്റുക

Join WhatsApp News
Sudhir Panikkaveetil 2016-10-17 11:38:39
ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും;  അതേയളവിൽ നിന്നെ (ദൈവം) ഞങ്ങളും സൃഷ്ടിക്കുമെന്ന് മനുഷ്യരും പറഞ്ഞിട്ടുണ്ടാകണം.

ഓരോരുത്തർക്കും സ്വന്തമായി ഓരോരോ ദൈവങ്ങൾ.  പക്ഷെ ശക്തി ആർക്കാണോ ആ  ദൈവം മറ്റവന്റെ കുതികാൽ
വെട്ടും. ശ്രീ ആൻഡ്രുസ് അപായ സൂചന നൽകുന്നു.
GEORGE V 2016-10-18 09:47:37
ശ്രീ ആൻഡ്രുസ് വളരെ നല്ല വരികൾ. താങ്കളുടെ തൂലിക ചലിച്ചു കൊണ്ടിരിക്കട്ടെ. ദൈവം ഉണ്ടോ എന്നെനിക്കറിയില്ല. ഇല്ലാതിരിക്കുകയാണ് ദൈവത്തിന്റെ അന്തസ്സിനു ഏറ്റവും നല്ലതു (ജൂൾസ് റിനാർഡ്). മനുഷ്യൻ തന്റെ സഹജീവികളായ മനുഷ്യരേക്കാൾ കൂടുതലായി ദൈവമെന്ന സങ്കല്പത്തെ സ്നേഹിക്കുന്ന കാലത്തോളം അവന്റെ മനുഷ്യത്വമില്ലായ്മ തുടർന്ന് കൊണ്ടേയിരിക്കും  
വിദ്യാധരൻ 2016-10-18 11:06:59
ദൈവമേ നിൻപേരിൽ എന്തെല്ലാം കാണണം
ആ ദൈവം ഈ ദൈവം ഒട്ടേറെ ദൈവങ്ങൾ
എൻ ദൈവം കൂടാതെ നിന്നുടെ ദൈവവും
ഞങ്ങൾ ജനിപ്പിച്ച ദൈവമേ ഇന്ന് നീ
ഞങ്ങൾക്ക് പാരയായി മാറുവതെന്തേ നീ?
ജീവിക്കാൻ പാടുപെടുന്നോരാം ഞങ്ങടെ
പോക്കറ്റടിച്ചിട്ടു ചീർക്കുന്നുവോ നീ
ഞങ്ങളെ തമ്മിലടിപ്പിച്ചടിപ്പിച്ചു നീ
ഞങ്ങടെ രക്തം ഊറ്റിക്കുടിക്കുന്നുവോ
ഞങ്ങളിൽ നിന്ന് വിളങ്ങുന്ന ശക്തിയെ
ഞങ്ങൾക്ക് ഉൾക്കാഴച്ച തന്നു നീ കാക്കണേ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക