Image

ടെക്‌സസിലെ ട്രംപിന്റെ ധനസമാഹരണ സംവിധാനം ( ഏബ്രഹാം തോമസ്‌)

Published on 17 October, 2016
ടെക്‌സസിലെ ട്രംപിന്റെ  ധനസമാഹരണ സംവിധാനം  ( ഏബ്രഹാം തോമസ്‌)
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ധനം സമാഹരിക്കുന്നതില്‍ പിന്നിലാണ്. സെപ്റ്റംബര്‍ മധ്യം വരെ ട്രംപിനും സപ്പോര്‍ട്ട് ഗ്രൂപ്പിനും 206 മില്യന്‍ ഡോളറേ ശേഖരിക്കുവാന്‍ കഴിഞ്ഞുളളൂ. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റണ്‍ 517 മില്യന്‍ ഡോളര്‍ സമാഹരിച്ചു. തന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കു താന്‍ സ്വയം ചെക്കെഴുതി നല്‍ക്കുയാണ് ചെയ്യുന്നതെന്ന് ട്രംപ് അവകാശപ്പെടാറുണ്ട്.

എന്നാല്‍ ആവശ്യം വരുമ്പോള്‍ പണം എടുക്കാന്‍ ട്രംപിനൊര് എടിഎം (എനി ടൈം മണി) സംവിധാനമുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ടെക്‌സസ് സംസ്ഥാനമാണ് ഈ എടിഎം ട്രംപിന്റെ പ്രചരണത്തിലെ ശുഭ ദിനങ്ങളിലും (ഇത് വളരെ കുറവാണ്) കുഴപ്പം പിടിച്ച സന്ദര്‍ഭങ്ങളിലും (ഇത് വളരെ കൂടുതലുമാണ്) ടെക്‌സസിലെ ധനസമാഹരണ സംവിധാനം ട്രംപിന്റെ സഹായത്തിനെത്തുന്നു. ട്രംപിന്റെ ഫൈനാന്‍ഷ്യല്‍ ടീമിലെ ഉന്നതര്‍ പറയുന്നത് ട്രംപിന്റെ പ്രചരണത്തിന് ഏറ്റവുമധികം ധനം നല്‍കിയത് ടെക്‌സാസാണെന്നാണ്. ന്യുയോര്‍ക്ക് പോലും ഇത്രയും ധനം നല്‍കിയിട്ടില്ല.

രണ്ടാം ഡിബേറ്റിനു 11 വര്‍ഷം പഴക്കമുളള വീഡിയോ (പിന്നെയും വീഡിയോകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്) പുറത്തു വന്നതിനു ശേഷം ട്രംപ് ഡാലസിലെ ഹില്‍ട്ടണ്‍ ലിങ്കണ്‍ സെന്ററിലെത്തി ധനസമാഹരണം നടത്തി. അതിന് മുന്‍പ് സാന്‍ അന്റോണിയോ വില്‍ ഫണ്ട് റെയ് സിംഗ് പരിപാടിയില്‍ പങ്കെടുത്തു. റിപ്പബ്ലിക്കന്‍ െ്രെപമറികള്‍ക്കുശേഷം മൂന്നാമത്തെ ഫണ്ട് റെയ്‌സിംഗ് പരിപാടിയിലാണ് ഡാലസില്‍ ട്രംപ് പങ്കെടുത്തത്. മക്കള്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറും ഇവാങ്ക ട്രംപും ഡാലസില്‍ ധനസമാഹരണം പ്രത്യേകം പ്രത്യേകം നടത്തി.

സാന്‍അന്റോണിയോവിലെ പരിപാടിയില്‍ രണ്ടാം ഡിബേറ്റിലെ തന്റെ പ്രകടനം പുകഴ്ത്തി സംസാരിക്കുവാന്‍ ട്രംപ് മറന്നില്ല. പ്രചരണത്തിന്റെ ആദ്യകാലങ്ങളില്‍ പ്രകടിപ്പിച്ച വൈമനസ്യം മാറ്റി വച്ച് റിപ്പബ്ലിക്കന്‍ ദാതാക്കളെ സമീപിക്കുവാന്‍ ഇപ്പോള്‍ ട്രംപ് തയാറാണ്. തന്റെ െ്രെപമറി പ്രചരണം മിക്കവാറും സ്വയം ഫണ്ടിംഗ് നടത്തിയാണ് ട്രംപ് ചെയ്തത്. ടെക്‌സസിലെ ദാതാക്കള്‍ ട്രംപ് വിക്ടറി ഫണ്ടിന് 18 മില്യന്‍ ഡോളര്‍ നല്‍കി. ഇതില്‍ 10 മില്യന്‍ ഡോളര്‍ ഡാലസില്‍ നിന്നായിരുന്നു. പ്രചരണം നേരിട്ട് മറ്റൊരു 7 മില്യന്‍ ഡോളര്‍ സമ്പാദിച്ചു. നേരിട്ട് നല്‍കുന്ന സംഭാവനകള്‍ ചെറിയ തുകകള്‍ക്കുളളതായിരിക്കണം എന്ന് ഫെഡറല്‍ നിയമം അനുശാസിക്കുന്നു. മുന്‍പ് മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് ട്രംപിനെക്കാള്‍ ഭേദം എന്ന് അഭിപ്രായപ്പെട്ടിരുന്ന ദാതാക്കളാണ് ട്രംപിന് സംഭാവന നല്‍കുന്നത് എന്നത് വിരോധാഭാസമായി തോന്നാം.

ട്രംപ് വിക്ടറി കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍ റേ വാഷ്‌ബേണ്‍ ഡാലസിലെ പ്രമുഖ ഡെവലപ്പറാണ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍ ആയിരുന്നു. മീറ്റ് റോംനിയുടെയും ഗവ. ക്രിസ്‌ക്രിസ്റ്റി യുടെയും ഫൈനാന്‍സ് കമ്മിറ്റികളുടെ തലവനായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ദിവ്യ(ദാന) പാത്രമാണ് നോര്‍ത്ത് ടെക്‌സസ് എന്ന് രാഷ്ട്രീയ ഉപദേശക കാരള്‍ റീഡ് പറയുന്നു.

ട്രംപ് ഓഗസ്റ്റ് വരെ ടെക്‌സസില്‍ നിന്ന് 7 മില്യന്‍ ഡോളര്‍ നേടിയ സ്‌പോള്‍ മീറ്റ് റോംനി 29 മില്യന്‍ ഡോളറും ജോണ്‍ മക്കെയിന്‍ 17 മില്യന്‍ ഡോളറും നേടിയിരുന്നു. മൂവരും മൊത്തെ സമാഹരിച്ച തുകയുടെ പത്ത് ശതമാനമാണ് ടെക്‌സാസില്‍ നിന്ന് നേടിയത്. ഡാലസ് നഗര സമൂഹം ട്രംപിന് നേരിട്ട് സംഭാവന നല്‍കുന്ന മെട്രോകളില്‍ അഞ്ചാം സ്ഥാനത്താണ്.

ഇതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങളുമായി നാല് സ്ത്രീകള്‍ രംഗത്തു വന്നു. 13 വര്‍ഷം മുന്‍പും 2005 ലും നടന്ന സംഭവങ്ങളായാണ് ആരോപണങ്ങള്‍. 2005 ലെ ഒരു വീഡിയോയും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നാമത്തേതും അവസാനത്തേതുമായ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ബുധനാഴ്ച നടക്കാനിരിക്കെ പുറത്തുവന്ന വിവാദങ്ങള്‍ ഡിബേറ്റിന്റെ ധാരാളം സമയം അപഹരിക്കും എന്ന് ഉറപ്പാണ്. മുന്‍പു നടന്ന രണ്ട് ഡിബേറ്റുകളിലും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്ന് പരാതി ഉണ്ടായിരുന്നു.

റിപ്പബ്ലിക്കന്‍ ചടങ്ങലകളില്‍ നിന്ന് താന്‍ പുറത്തായി എന്ന ട്രംപിന്റെ പ്രസ്താവനയും പാര്‍ട്ടിയില്‍ ശക്തമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ജന പ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാനുമായി ട്രംപ് നടത്തുന്ന വാക്ക് പോര് പാര്‍ട്ടി നേതാക്കളെയും ആകര്‍ഷിച്ചിരിക്കുകയാണ്. റയാന്‍ ട്രംപിനെ പിന്താങ്ങുന്നില്ലെങ്കില്‍ താന്‍ റയാനെയും പിന്താങ്ങുകയില്ല എന്ന പ്രഖ്യാപനവുമായി ഒക്കലഹോമയില്‍ നിന്നുളള ജനപ്രതിനിധി ജിം െ്രെബഡ് സൈറ്റന്‍ രംഗത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക